വോട്ടുമോഷണത്തില്‍ ശ്രദ്ധിക്കൂ; ഡിംപിള്‍ യാദവിനോടുള്ള ക്രഷ് വിവാദത്തില്‍ പ്രതികരിച്ച് സ്വര ഭാസ്‌കര്‍ 

4 months ago 5

Swara Bhasker Dimple Yadav

സ്വരാ ഭാസ്‌കർ, ഡിംപിൾ യാദവ്‌ | Photo: Facebook/ Swara Bhasker, PTI

ബൈസെക്ഷ്വാലിറ്റിയെക്കുറിച്ച് സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞ സ്വര ഭാസ്‌കറിനെതിരായി ഉയര്‍ന്ന വിമര്‍ശനങ്ങളെയും വിവാദങ്ങളെയും 'വിഡ്ഢിത്തം' എന്നുപറഞ്ഞ് തള്ളി നടി. തന്റെ അഭിപ്രായങ്ങള്‍ക്കു പിന്നാലെ വിവാദങ്ങള്‍ സൃഷ്ടിക്കാതെ വോട്ടു മോഷണം പോലുള്ള ഗൗരവമാര്‍ന്ന വിഷയങ്ങളില്‍ ശ്രദ്ധ തിരിക്കൂ എന്ന് സ്വര ഭാസ്‌കര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.

വിവാദത്തിന് പിന്നാലെ, സ്വര തന്റെ സാമൂഹിക മാധ്യമമായ എക്‌സ് (X) അക്കൗണ്ട് ബയോ മാറ്റി. പുതിയ ബയോ ഇങ്ങനെയായിരുന്നു: 'ഗേള്‍ ക്രഷ് അഡ്വക്കേറ്റ്. പാര്‍ട്ട് ടൈം നടി, ഫുള്‍ ടൈം ട്വിറ്റര്‍ കീടം, കുഴപ്പക്കാരുടെ റാണി. ലോകാവസാനത്തിലൂടെ ഷോപ്പിംഗ് നടത്തുന്നു. പലസ്തീനെ സ്വതന്ത്രമാക്കുക.'

അടിസ്ഥാനപരമായി മനുഷ്യരെല്ലാം ബൈസെക്ഷ്വലാണെന്നും സമാജ്വാദി പാര്‍ട്ടി എംപി ഡിംപിള്‍ യാദവിനോട് തനിക്ക് ക്രഷ് തോന്നിയിട്ടുണ്ടെന്നും സ്വര ഭാസ്‌കര്‍ ഭര്‍ത്താവ് ഫഹദ് അഹമ്മദിനൊപ്പം നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

'നമ്മളെല്ലാവരും ബൈസെക്ഷ്വലാണ്. എന്നാല്‍, എതിര്‍ലിംഗത്തോടുള്ള ലൈംഗിക താത്പര്യമെന്നത് ആയിരക്കണക്കിന് വര്‍ഷങ്ങളായി സാംസ്‌കാരികമായി നമ്മളില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ആശയമാണ്. കാരണം, മനുഷ്യവംശം നിലനില്‍ക്കുന്നത് അതുകൊണ്ടാണ്. അതിനാല്‍ അത് ഒരു സാമൂഹിക നിയമമായി മാറുകയായിരുന്നു', എന്നായിരുന്നു അഭിമുഖത്തില്‍ സ്വരാ ഭാസ്‌കര്‍ പറഞ്ഞത്.

തുടര്‍ന്ന് നടിക്ക് ആരോടെങ്കിലും ക്രഷ് തോന്നിയിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിന് ഡിപിംള്‍ യാദവ് എന്നായിരുന്നു സ്വരയുടെ മറുപടി. ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവിന്റെ ഭാര്യയാണ് ഡിംപിള്‍ യാദവ്. തുടര്‍ന്നായിരുന്നു സ്വരയുടെ അഭിമുഖം വിവാദമായത്.

വിമര്‍ശനങ്ങളോട് പ്രതികരിച്ചുകൊണ്ട് സ്വര പ്രതികരിച്ചു: 'ഇത് വിഡ്ഢിത്തമാണ്. വൈറലാവുന്ന തരത്തില്‍ ഇതെങ്ങനെ നയിക്കപ്പെട്ടു എന്നെനിക്ക് മനസ്സിലാവുന്നില്ല. ആരെങ്കിലും ആ ക്ലിപ്പ് കണ്ടാല്‍ ഞാന്‍ എന്താണ് സംസാരിച്ചതെന്ന് അവര്‍ക്ക് മനസ്സിലാകും. അതില്‍ തെറ്റായി ഒന്നുമുണ്ടായിരുന്നില്ല. അതൊരു തമാശ നിറഞ്ഞ, ലളിതമായ അഭിമുഖമായിരുന്നു. ഞാന്‍ അടിസ്ഥാനപരമായി പറഞ്ഞത് ബൈസെക്ഷ്വല്‍ ആകാന്‍ തയ്യാറാണെന്നാണ്. ഞാന്‍ സൈദ്ധാന്തികമായാണ് സംസാരിച്ചത്, പ്രായോഗികമായല്ല. ഞാന്‍ വിവാഹിതയാണ്, എനിക്കൊരു കുട്ടിയുണ്ട്, അതിനാല്‍ എന്താണ് ആശയക്കുഴപ്പമെന്ന് എനിക്ക് മനസ്സിലാകുന്നില്ല.''

സ്വര ഡിംപിള്‍ യാദവിനെ പ്രശംസിച്ചുകൊണ്ട് തുടര്‍ന്നു, 'അവര്‍ വളരെ സുന്ദരിയും, മാന്യയും, സ്‌നേഹമയിയുമായ ഒരു സ്ത്രീയാണ്. അവര്‍ പലര്‍ക്കും ഒരു പ്രചോദനമാണെന്ന് ഞാന്‍ കരുതുന്നു. അവര്‍ ഒരു രാഷ്ട്രീയനേതാവിന്റെ ഭാര്യയാണ്, വര്‍ഷങ്ങളായി അവര്‍ വളരെ മാന്യതയോടും അന്തസ്സോടും കൂടിയാണ് പെരുമാറുന്നത്. എനിക്ക് ഒരുപാട് പഠിക്കാനുണ്ട്. സ്ത്രീകള്‍ പരസ്പരം പരസ്യമായി ആരാധിക്കുകയും പ്രശംസിക്കുകയും ചെയ്യണമെന്ന് ഞാന്‍ കരുതുന്നതുകൊണ്ടാണ് എന്റെ എക്‌സ് (X) ബയോയില്‍ 'ഗേള്‍ ക്രഷ് അഡ്വക്കേറ്റ്' എന്ന് ചേര്‍ത്തത്. അതില്‍ എന്താണ് തെറ്റെന്ന് എനിക്ക് മനസ്സിലാകുന്നില്ല.''

തന്റെ പരാമര്‍ശങ്ങള്‍ ഒരു ദിവസം ഭര്‍ത്താവും രാഷ്ട്രീയക്കാരനുമായ ഫഹദ് അഹമ്മദിന്റെ കരിയര്‍ അവസാനിപ്പിച്ചേക്കാമെന്ന് അദ്ദേഹം തമാശയായി പറയാറുണ്ടെന്നും സ്വര വെളിപ്പെടുത്തി. മനുഷ്യര്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇതിലും വലിയ പ്രശ്‌നങ്ങളുണ്ടെന്ന് അവര്‍ ആവര്‍ത്തിച്ചു. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ''വോട്ട് മോഷണം'' ആരോപിക്കപ്പെട്ടിട്ടുണ്ടെന്നും, തന്റെ അഭിപ്രായങ്ങള്‍ക്ക് പകരം പൊതുജനങ്ങള്‍ അതില്‍ ശ്രദ്ധിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

2023 ഫെബ്രുവരിയിലാണ് സ്വരയും ഫഹദും വിവാഹിതരായത്. സെപ്റ്റംബറില്‍ ഇരുവര്‍ക്കും പെണ്‍കുഞ്ഞ് ജനിച്ചു. നേരത്തെ, സമാജ്വാദി പാര്‍ട്ടി അംഗമായിരുന്ന ഫഹദ്, 2024 ഒക്ടോബറിലാണ് പാര്‍ട്ടി വിട്ട് ശരദ് പവാര്‍ നേതൃത്വം നല്‍കുന്ന എന്‍സിപിയില്‍ ചേര്‍ന്നത്. അതേവര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഫഹദ് അണുശക്തി നഗറില്‍നിന്ന് ജനവിധി തേടിയിരുന്നെങ്കിലും പരാജയപ്പെട്ടു.

Content Highlights: Swara Bhaskar X station connected bisexuality and crush to dimple yadav

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article