വോൾവ്സിനെ തകർത്തെറിഞ്ഞ് സിറ്റി; ഹാളണ്ടിന് ഡബിൾ

5 months ago 6

17 August 2025, 11:03 AM IST

manchester city

ഗോൾനേട്ടം ആഘോഷിക്കുന്ന മാഞ്ചെസ്റ്റർ സിറ്റി താരങ്ങൾ | AFP

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മിന്നും ജയവുമായി മാഞ്ചെസ്റ്റര്‍ സിറ്റി. വോള്‍വര്‍ഹാംപ്ടണ്‍ എഫ്‌സിയെ ഏകപക്ഷീയമായ നാലുഗോളുകള്‍ക്കാണ് സിറ്റി തോല്‍പ്പിച്ചത്. സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാളണ്ട് ഇരട്ടഗോളുകള്‍ നേടി.

വോള്‍വ്‌സിന്റെ തട്ടകത്തില്‍ ആധികാരികപ്രകടനമായിരുന്നു സിറ്റിയുടേത്. 34-ാം മിനിറ്റില്‍ ഹാളണ്ടാണ് ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. മൂന്നുമിനിറ്റിന് ശേഷം മധ്യനിരതാരം ടിജ്ജാനി റെയിന്‍ഡേഴ്‌സ് ടീമിന്റെ രണ്ടാം ഗോളും നേടി. ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ക്ക് ടീം മുന്നിട്ടുനിന്നു.

രണ്ടാം പകുതിയിലും സിറ്റി രണ്ടുതവണ വലകുലുക്കി. 61-ാം മിനിറ്റില്‍ ഹാളണ്ട് മത്സരത്തിലെ തന്റെ രണ്ടാം ഗോള്‍ കണ്ടെത്തി. അതോടെ വോള്‍വ്‌സ് പ്രതിരോധത്തിലായി. 81-ാം മിനിറ്റില്‍ റയാന്‍ ചെര്‍ക്കിയും ലക്ഷ്യം കണ്ടതോടെ മാഞ്ചെസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗ് തുടക്കം ഗംഭീരമാക്കി.

Content Highlights: nation premier league manchester metropolis bushed wolves

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article