വ്യത്യസ്ത വേഷത്തിൽ ടൊവിനോ തോമസ്; 'നരിവേട്ട'യ്ക്ക് U/A സർട്ടിഫിക്കറ്റ്

8 months ago 7

Narivetta

നരിവേട്ട എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്

‘ഇഷ്‌ക്‘ന് ശേഷം അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തുന്ന "നരിവേട്ട" റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. U/ A സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. ഒരു തുണ്ട് ഭൂമിക്കായി ആദിവാസികൾ നടത്തിയിട്ടുള്ള സമരവും, പൊലീസ് വെടിവെപ്പും ഉൾപ്പെടെയുള്ള ചരിത്ര സംഭവങ്ങളെ അനുസ്മരിപ്പിച്ചു കൊണ്ടാണ് നരിവേട്ടയുടെ ട്രെയിലർ ശ്രദ്ധേയമായത്.

ചെങ്ങറ, മുത്തങ്ങ, പുഞ്ചാവി പോലുള്ള ഭൂസമര ചരിത്രത്തെയൊക്കെ ഓർമ്മിപ്പിക്കുന്നതായിരുന്നു ട്രെയിലർ. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അബിന്‍ ജോസഫ് തിരക്കഥ രചിച്ച ചിത്രം വർഗീസ് പീറ്റർ എന്ന സാധാരണക്കാരനായ പൊലീസ് കോൺസ്റ്റബിളിന്‍റെ ഔദ്യോഗികജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും കഥ പറയുന്നു.

ചിത്രത്തിൽ സി.കെ. ജാനുവിനെ അനുസ്മരിപ്പിക്കുന്ന കഥാപാത്രമായാണ് ആര്യ സലിം എത്തുന്നത്. വലിയ ക്യാൻവാസിൽ, വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന 'നരിവേട്ട'യിലൂടെ തമിഴ് താരം ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാർ എന്നിവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ഗാനവും ട്രെയിലറുമെല്ലാം ഇതിനോടകം തന്നെ യൂട്യൂബിൽ ട്രെൻഡിങ്ങിൽ ഇടംപിടിച്ചിട്ടുണ്ട്. നരിവേട്ടയുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്തത് എജിഎസ് എന്റർടൈൻമെന്റ് ആണ്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ.എം. ബാദുഷ, ഛായാഗ്രഹണം -വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ -ഷമീർ മുഹമ്മദ്, ആർട്ട്‌ -ബാവ, വസ്ത്രാലങ്കാരം -അരുൺ മനോഹർ, മേക്കപ്പ് -അമൽ സി. ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ -ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ -എം. ബാവ, പ്രൊഡക്ഷൻ കൺട്രോളർ -സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ -രംഗനാഥ്‌ രവി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ -രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ് -വിഷ്ണു പി.സി, സ്റ്റീൽസ് -ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്, ഡിസൈൻസ് -യെല്ലോടൂത്ത്, പിആർഒ & മാർക്കറ്റിംഗ് -വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Content Highlights: Narivetta: Tovino Thomas's New Film Inspired by Land Struggles, Set for Release

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article