31 July 2025, 07:42 AM IST

പി.എസ്. ഷംനാസ്, നിവിൻ പോളി | ഫോട്ടോ: Facebook, സാജൻ വി. നമ്പ്യാർ | മാതൃഭൂമി
വൈക്കം: നടൻ നിവിൻ പോളിയും സംവിധായകൻ എബ്രിഡ് ഷൈനും വഞ്ചിച്ചുവെന്ന് പരാതി നൽകിയ നിർമാതാവ് തലയോലപ്പറമ്പ് സ്വദേശി പി.എസ്. ഷംനാസിനെതിരേ അന്വേഷണത്തിന് കോടതി ഉത്തരവ്. വൈക്കം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് അന്വേഷണം പ്രഖ്യാപിച്ചത്. വ്യാജ സത്യവാങ്മൂലം നൽകിയതിനും കോടതിയെ തെറ്റിദ്ധരിപ്പിക്കുംവിധം രേഖകൾ ഹാജരാക്കിയതിനുമാണ് അന്വേഷണം.
ആക്ഷൻ ഹീറോ ബിജുവിന്റെ രണ്ടാംഭാഗം നിർമിക്കുന്നതിന് കരാറിലേർപ്പെട്ട ശേഷം ചിത്രത്തിന്റെ പകർപ്പവകാശം നിർമാതാവ് അറിയാതെ മറിച്ചുവിറ്റെന്ന ഷംനാസിന്റെ പരാതിയിൽ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനുമെതിരേ നേരത്തെ കേസ് എടുത്തിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട് നിവിൻ പോളിയും സംവിധായകൻ എബ്രിഡ് ഷൈനും പി.എസ്. ഷംനാസും ഒപ്പിട്ട കരാറിൽ സിനിമയുടെ എല്ലാ അവകാശങ്ങളും നിവിൻ പോളിയുടെ നിർമാണ കമ്പനിയായ പോളി ജൂനിയറിനായിരുന്നു. ഇക്കാര്യം മറച്ചുവെച്ച് ഫിലിം ചേംബറിൽനിന്ന് ചിത്രത്തിന്റെ പേരിന്റെ അവകാശം ഷംനാസ് സ്വന്തമാക്കിയെന്നും ഇതിനായി തന്റെ ഒപ്പ് വ്യാജമായി ചേർത്ത രേഖ ഹാജരാക്കുകയും ചെയ്തുവെന്നാണ് നിവിൻ പോളിയുടെ പരാതി.
ഫിലിം ചേംബറിൽനിന്ന് കിട്ടിയ രേഖ ഹാജരാക്കി സിനിമയുടെ പൂർണ അവകാശം തനിക്കാണെന്ന് വൈക്കം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഷംനാസ് അവകാശപ്പെട്ടു. കോടതിയെ തെറ്റിദ്ധരിപ്പിക്കുംവിധമുള്ള രേഖകളാണ് ഹാജരാക്കിയതെന്ന് കാണിച്ച് നിവിൻപോളി കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി, ഷംനാസിനെതിരേ അന്വേഷണം പ്രഖ്യാപിച്ചത്.
Content Highlights: tribunal ordered an probe against movie shaper P.S. Shamnaas for allegedly forging documents
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·