'വൗ' പുരസ്‌കാരവേദിയിൽ തിളങ്ങി 'കപ്പ'; മ്യൂസിക് ഫെസ്റ്റിവൽ വിഭാഗത്തിൽ വെള്ളി

7 months ago 7

ഒരു നാഴികക്കല്ലുകൂടി പിന്നിട്ട് മാതൃഭൂമി. പ്രശസ്തമായ വൗ അവാര്‍ഡ്‌സ് ഏഷ്യ 2025-ല്‍ വെള്ളി നേടി Kappa CULTR . 10,000-ത്തിലധികം പേര്‍ പങ്കെടുത്ത മത്സരാധിഷ്ഠിതമായ Music Festival of the Year വിഭാഗത്തിലാണ് ശ്രദ്ധേയമായ ഈ പരിപാടിക്ക് അംഗീകാരം ലഭിച്ചത്. എക്‌സ്പീരിയന്‍ഷ്യല്‍ മാര്‍ക്കറ്റിംഗ്, മൈസ് (മീറ്റിംഗുകള്‍, ഇന്‍സെന്റീവുകള്‍, കോണ്‍ഫറന്‍സുകള്‍, എക്‌സിബിഷനുകള്‍), ലൈവ് എന്റര്‍ടെയ്ന്‍മെന്റ് മേഖലകളിലെ മികവിനെ ആദരിക്കുന്ന പ്രമുഖ പ്ലാറ്റ്ഫോമായ വൗ അവാര്‍ഡ്‌സ് ഏഷ്യയുടെ 16-ാമത് പതിപ്പിലെ മുന്‍നിര മത്സരാര്‍ത്ഥി ആയിരുന്നു Kappa CULTR.

83 എന്‍ട്രികള്‍ സൂക്ഷ്മമായി പരിശോധിച്ചാണ് നൂറിലധികം വ്യവസായ പ്രമുഖര്‍ അടങ്ങിയ ജൂറി അന്തിമ മത്സരാര്‍ത്ഥികളെ തിരഞ്ഞെടുത്തത്. സണ്‍ബേണ്‍ ഗോവ 2025, ദി ഹിന്ദുവിന്റെ ഫുഡ് ആന്‍ഡ് മ്യൂസിക് ഫെസ്റ്റിവല്‍ 2024, ഷില്ലോംഗ് ചെറി ബ്ലോസം ഫെസ്റ്റിവല്‍, എക്കോസ് ഓഫ് എര്‍ത്ത്, ഇസഡ് ഇവന്റ്സിന്റെ നവരാത്രി 2024 ബാഷ് എന്നിവയുള്‍പ്പെടെ മറ്റ് പ്രധാന പരിപാടികള്‍ക്കൊപ്പമാണ് Kappa CULTR ഈ അഭിമാനകരമായ പുരസ്‌കാരത്തിനായി മത്സരിച്ചത്.

കൊച്ചിയിലെ മനോഹരമായ ബോള്‍ഗാട്ടി പാലസ് ഗ്രൗണ്ടില്‍ വര്‍ഷം തോറും നടക്കുന്ന Kappa CULTR. ലോകമെമ്പാടുമുള്ള കലാകാരന്മാരെ ഒരുമിച്ച് കൊണ്ടുവരുന്ന ആഴത്തിലുള്ള അനുഭവത്തിന് പേരുകേട്ടതാണ്. മൂന്നു ദിവസത്തെ ഈ ഉത്സവം സംഗീതം, കല, ഫാഷന്‍, ഭക്ഷണം, സാഹസികത എന്നിവയുടെ ലോകങ്ങള്‍ ആകര്‍ഷകമായി കൂട്ടിമുട്ടുന്ന ഊര്‍ജ്ജസ്വലമായ ഒരു കേന്ദ്രമാക്കി വേദിയെ മാറ്റുന്നു. കല, സംസ്‌കാരം, സംഭാഷണങ്ങള്‍, സംഗീതം എന്നിവയുടെ അമ്പരപ്പിക്കുന്ന അനുഭവം ഇത് വാഗ്ദാനം ചെയ്യുന്നു. ലൈവ് സംഗീതത്തിന്റെ ആരാധകര്‍ക്കും വിഷ്വല്‍ ആര്‍ട്സ് ആസ്വദിക്കുന്നവര്‍ക്കും ഊര്‍ജ്ജസ്വലമായ ഒരു സാംസ്‌കാരിക അനുഭവം തേടുന്നവര്‍ക്കും Kappa CULTR ഏറ്റവും പ്രിയപ്പെട്ടതാണ്.

ഈ വര്‍ഷത്തെ ഉത്സവം ഇലക്ട്രോണിക് സംഗീതത്തില്‍ പ്രത്യേകിച്ച് ഹൗസ് ടെക്‌നോ സംഗീതത്തിന്റെ വിവിധ ഉപവിഭാഗങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ആഗോള ഇലക്ട്രോണിക് സംഗീത രംഗത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച 28 കലാകാരന്മാര്‍ (എട്ട് രാജ്യാന്തര കലാകാരന്മാരും, ഇരുപത്തിയൊന്ന് സ്വദേശികളുമടക്കം) അണിനിരന്നു. Kappa CULTR് 2025-ലെ അന്താരാഷ്ട്ര പ്രകടനങ്ങളെല്ലാം ഹൗസ്, ടെക്‌നോ ലോകത്തെ ആഗോള താരങ്ങള്‍ അണിനിരന്നതായിരുന്നു. വിക്ടര്‍ റൂയിസ് (ബ്രസീല്‍), ജോര്‍ജിയ ആന്‍ഗ്യൂലി (ഇറ്റലി), ഹന്നസ് ബീഗര്‍ (ജര്‍മ്മനി), റോമന്‍ കൈന്‍ (ഫ്രാന്‍സ്), മാക്‌സിം ഡാര്‍ക്ക് (റഷ്യ), ഒളിമ്പ് 4000 (ഫ്രാന്‍സ്), ഗ്ലാഫിറ (റഷ്യ), കാസിം (യുണൈറ്റഡ് കിംഗ്ഡം) എന്നിവര്‍ വേദി കീഴടക്കി. പങ്കെടുത്തവര്‍ക്ക് ഒരു യഥാര്‍ത്ഥ ആഗോള അനുഭവംതന്നെ അവര്‍ ഒരുക്കി.

Music Festival of the Year, Experiential Marketing Awards, Experiential Celebrations Awards, Experiential Tech Awards, Hotel & Venue Awards,Live Quotient Awarsd എന്നിങ്ങനെ അഞ്ച് വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ചിട്ടുള്ള 106 അവാര്‍ഡുകള്‍ ഉള്‍ക്കൊള്ളുന്നതാണ് വൗ അവാര്‍ഡ്‌സ് ഏഷ്യയുടെ 2025 പതിപ്പ്.

Content Highlights: wow awards asia 2025 kappa cultr bags metallic for euphony festival of the year

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article