
അനുരാഗ് കശ്യപ്, ബേസിൽ ജോസഫ് | Photo: PTI, Mathrubhumi
'ശക്തിമാന്‍' എന്ന സൂപ്പര്‍ഹീറോ ചിത്രത്തിനുവേണ്ടി ബേസില്‍ ജോസഫ് ബോളിവുഡില്‍ രണ്ടുവര്‍ഷം കളഞ്ഞതായി സംവിധായകന്‍ അനുരാഗ് കശ്യപിന്റെ വെളിപ്പെടുത്തല്‍. ബേസില്‍ തന്നെയാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും അനുരാഗ് കശ്യപ് പറഞ്ഞു. ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് അനുരാഗ് കശ്യപിന്റെ വെളിപ്പെടുത്തല്‍.
'വെറും രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ഇത്രയധികം വൈവിധ്യമുള്ള വേഷങ്ങള്‍ ചെയ്ത ബേസിലിനോട്, ഇത് എങ്ങനെ സാധിക്കുന്നു എന്ന് ഞാന്‍ ചോദിച്ചു. 'ശക്തിമാനു'വേണ്ടി ജീവിതത്തിലെ രണ്ടുവര്‍ഷം പാഴായെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. 'ദൈവമേ, ഈ ഇന്‍ഡസ്ട്രിയില്‍ നിങ്ങള്‍ എങ്ങനെയാണ് പിടിച്ചുനിന്നത്', എന്ന് ബേസില്‍ എന്നോട് ചോദിച്ചു. എനിക്ക് തോന്നിയ അതേ കാര്യമാണ് ബേസിലും പറഞ്ഞത്. 'എനിക്ക് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല, അതുകൊണ്ടാണ് ഞാന്‍ മാറിനിന്നത്', എന്ന് ഞാന്‍ മറുപടി നല്‍കി. ആ മനുഷ്യന്‍ രണ്ടുവര്‍ഷം പാഴാക്കി', എന്നായിരുന്നു അനുരാഗ് കശ്യപിന്റെ വാക്കുകള്‍.
രണ്‍വീര്‍ സിങ്ങിനെ നായകനാക്കി സോണി പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന 'ശക്തിമാന്‍' ബേസില്‍ ജോസഫ് സംവിധാനംചെയ്യുമെന്നായിരുന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, പിന്നീട് ചിത്രത്തെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും പുറത്തുവന്നില്ല. അതിനിടെ, ബേസില്‍ അല്ലു അര്‍ജുനോട് ഒരു സൂപ്പര്‍ഹീറോ ചിത്രത്തിന്റെ കഥ പറഞ്ഞുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
കഴിഞ്ഞദിവസം ബേസില്‍ ജോസഫ് സ്വന്തമായി നിര്‍മാണക്കമ്പനി പ്രഖ്യാപിച്ചപ്പോള്‍ ആശംസയുമായി എത്തിയവരില്‍ രണ്‍വീര്‍ സിങ്ങുമുണ്ടായിരുന്നു. ബേസിലിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ രണ്‍വീര്‍ കമന്റ് ചെയ്തിരുന്നു. ഇതിന് ബേസില്‍ ഭായ് എന്ന് റിപ്ലൈ നല്‍കി. ഇത് സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.
Content Highlights: Anurag Kashyap reveals Basil Joseph wasted 2 years waiting for Shaktimaan to happen
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·