
ശങ്കർ-ഇഹ്സാൻ-ലോയ് ടീം | ഫോട്ടോ: അറേഞ്ച്ഡ്
ചത്ത പച്ച: റിംഗ് ഓഫ് റൗഡീസ് എന്ന ചിത്രത്തിലൂടെ പ്രശസ്ത സംഗീതസംവിധായകരായ ശങ്കർ-ഇഹ്സാൻ-ലോയ് ടീം മലയാളത്തിലെത്തുന്നു. പ്രശസ്ത ഗായകൻ ശങ്കർ മഹാദേവൻ, ഗിറ്റാറിസ്റ്റ്, എഹ്സാൻ നൂറാനി, കീബോർഡിസ്റ്റ് ലോയ്മെൻഡേഴ്സ് എന്നിവരാണ് ഒരു ടീം ആയി ശങ്കർ, എഹ്സാൻ, ലോയ് എന്ന ചുരുക്കപ്പേരിലൂടെ സംഗീതലോകത്ത് ഹരമായത്. ചിത്രത്തിൻ്റെ ഗാനങ്ങളുടെ റെക്കാർഡിംഗ് ഇക്കഴിഞ്ഞ ദിവസം മുംബൈയിൽ നടന്നു. വിനായക് ശശികുമാറെഴുതിയ അഞ്ചു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.
മോഹൻലാൽ, ജീത്തു ജോസഫ്, രാജീവ് രവി എന്നിവർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള അദ്വൈത് നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫോർട്ട് കൊച്ചി പശ്ചാത്തലത്തിൽ WWE സ്റ്റൈൽ റെസ്ലിംഗ് ക്ലബ്ബും അവിടെയെത്തുന്ന കഥാപാത്രങ്ങളേയും അടിസ്ഥാനമാക്കി ഒരുക്കുന്ന ഹൈടെക്ക് ബിഗ് ബഡ്ജറ്റ് ചിത്രമാണിത്. റീൽ വേൾഡ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ രമേഷ്, റിതേഷ്, ഷിഹാൻ ഷൗക്കത്ത് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.
അർജുൻ അശോകൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ റോഷൻ മാത്യൂ, മാർക്കോ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ വിക്ടർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു ശ്രദ്ധനേടിയ ഇഷാൻ ഷൗക്കത്ത്, വിശാഖ് നായർ, പൂജമോഹൻ ദാസ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഇവർക്കൊപ്പം സോഷ്യൽ മീഡിയാ താരം ലഷ്മി മിഥുനും സുപ്രധാനവേഷത്തിലുണ്ട്. സനൂപ് തൈക്കൂടമാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
ഛായാഗ്രഹണം - ആനന്ദ് സി.ചന്ദ്രൻ. എഡിറ്റിംഗ് - പ്രവീൺ പ്രഭാകർ. ലൈൻ പ്രൊഡ്യൂസേർസ് - എസ്. ജോർജ്, സുനിൽ സിംഗ്. പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ. കഥയിലും അവതരണത്തിലും ഏറെ പുതുമയുമായി എത്തുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ജൂൺ പത്തിന് ഫോർട്ട് കൊച്ചിയിൽ ആരംഭിക്കും. പിആർഒ -വാഴൂർ ജോസ്.
Content Highlights: Shankar Ehsaan Loy constitute euphony for the caller Malayalam movie `Chatha Pacha`
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·