ശത്രുക്കൾക്ക് വലിയ ഉദ്ദേശ്യം, അധികാര വടംവലിയിൽ ബലിയാടാകുന്നത് രണ്ട് സ്ത്രീകൾ -മാലാ പാർവതി

5 months ago 6

Swetha Menon and Mala Parvathy

ശ്വേതാ മേനോൻ, മാലാ പാർവതി | ഫോട്ടോ: മാതൃഭൂമി, Facebook

ടി ശ്വേതാ മേനോനും കുക്കു പരമേശ്വരനും പിന്തുണയുമായി മാലാ പാർവതി. ജയിക്കാൻ സാധ്യതയുള്ളവർക്കെതിരെ വലിയ ആരോപണങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് അവർ സോഷ്യൽ മീഡിയയിൽ കുറിച്ചു. മോഹൻലാൽ പിന്മാറിയതോടെ അമ്മ സംഘടനയുടെ തലപ്പത്തിരിക്കാൻ വലിയ മത്സരമാണ് നടക്കുന്നത്. ചില പ്രമുഖരുടെ കണക്ക് കൂട്ടലുകൾ കൂടെ തെറ്റിയതോടെ, കലി അടങ്ങാതെ ജയിക്കാൻ എന്തും ചെയ്യും എന്ന രീതിയിലാണ് പ്രവൃത്തികളെന്ന് മാലാ പാർവതി കുറ്റപ്പെടുത്തി. ശത്രുക്കൾക്ക് വലിയ ഉദ്ദേശ്യമാണുള്ളത്. ശ്വേതാ മേനോനും നേരത്തേ ആരോപണം നേരിട്ട കുക്കു പരമേശ്വരനും ഈ ​ഗൂഢാലോചനയ്ക്കെതിരെ കേസ് കൊടുക്കണമെന്നും മാലാ പാർവതി ആവശ്യപ്പെട്ടു.

മാലാ പാർവതിയുടെ കുറിപ്പിന്റെ പൂർണരൂപം:

അമ്മ സംഘടനയ്ക്ക് വേണ്ടി ശ്രീ മോഹൻലാലും, മമ്മൂക്കയും നേതൃത്വം നൽകിയതിൻ്റെ ഫലമായും, മറ്റ് താരങ്ങളുടെ കൂട്ടായ പരിശ്രമത്തിനാലും, ആ സംഘടനയ്ക്ക് നല്ല ആസ്തിയുണ്ട്. സംഘടനയിലെ അംഗങ്ങളുടെ ആരോഗ്യ കാര്യങ്ങൾക്കും, ക്ഷേമ പ്രവർത്തനത്തിനും വേണ്ടി പണം ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്.

എന്നാൽ, ഇപ്പോൾ ലാൽ സർ മാറിയതോടെ, ഈ സംഘടനയുടെ തലപ്പത്തിരിക്കാൻ വലിയ മത്സരമാണ് നടക്കുന്നത്. ചില പ്രമുഖരുടെ കണക്ക് കൂട്ടലുകൾ കൂടെ തെറ്റിയതോടെ, കലി അടങ്ങാതെ ജയിക്കാൻ എന്തും ചെയ്യും എന്ന രീതിയിലാണ് പ്രവൃത്തികൾ.

ജയിക്കാൻ സാധ്യതയുള്ളവർക്കെതിരെ വലിയ ആരോപണങ്ങളാണ് സൃഷ്ടിക്കുന്നത്. ആദ്യം കുക്കു പരമേശ്വരനും, ഇപ്പോൾ ശ്വേത മേനോനും ആക്രമണം നേരിടുന്നു. ഇത് ഒരു സംഘടനാ പ്രശ്നമായി കാണാതെ, പൊതുസമൂഹം കൂടെ നിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കാരണം, ഈ അധികാര വടംവലിയിൽ ബലിയാടാകുന്നത് രണ്ട് സ്ത്രീകളാണ്.

ശ്വേതയും കുക്കുവും ഈ ഗൂഢാലോചനയ്ക്കെതിരെ കേസ് കൊടുക്കണം. ബാലിശമായ ഇലക്ഷൻ വടംവലി മാത്രമായാണ് ഞാനിത് ആദ്യം കണ്ടിരുന്നത്. പ്രബലരായ ശത്രുക്കളുടെ ഉദ്ദേശം അതിലുമപ്പുറമാണ്. ശ്വേതയ്ക്കെതിരെ ജാമ്യമില്ലാ കേസാണ് ചുമത്തിയിരിക്കുന്നത്. വകുപ്പുകളടക്കം കോടതി വിധിയിലൂടെ നേടിയതാണ്.

Content Highlights: Mala Parvathy criticizes mendacious accusations against Swetha Menon and Kukku Parameswaran

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article