Authored by: അശ്വിനി പി|Samayam Malayalam•3 Jul 2025, 6:49 pm
ലൈവിൽ ബിടിഎസ് താരങ്ങളെ എല്ലാം ഒരുമിച്ച് കണ്ടത് ആരാധകർക്ക് വലിയ സന്തോഷമായിരുന്നു. എന്നാൽ, വീഡിയോ സൂക്ഷിച്ച് നോക്കിയപ്പോൾ സുഗയ്ക്ക് പറ്റിയ പരിക്ക് എന്താണ് എന്നതാണ് ആരാധകരുടെ ആശങ്ക
സുഗ കഴിഞ്ഞദിവസം ഫാൻ കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോമായ വെവേഴ്‌സിൽ (Weverse) നടന്ന ലൈവ് വീഡിയോയ്ക്ക് ശേഷം സുഗയ്ക്ക് എന്താണ് സംഭവിച്ചത് എന്ന ആശങ്കയിലാണ് ആരാധകർ. ഏകദേശം മൂന്ന് വർഷത്തിന് ശേഷമാണ് സുഗ ആദ്യമായി ലൈവിൽ എത്തി ആരാധകർ കാണുന്നത്. സുഗ തന്റെ കൈകൾ മറക്കാൻ ശ്രമിക്കുന്നതും, ദേഹത്ത് കണ്ട മുറിപ്പാടുകളും കാരണം സൈനിക കാമ്പിൽ നിന്ന് പരിക്കേറ്റോ എന്നാണ് ആരാധകർക്ക് സംശയം.
Also Read: കരഞ്ഞു തീർക്കാൻ പറ്റുന്നത് ഒറ്റയ്ക്ക് കരഞ്ഞ് തന്നെ തീർക്കും, കൂടെ ആരും ഇല്ല എന്ന തിരിച്ചറിവാണ് ശക്തി; സോഷ്യൽ മീഡിയയിൽ കാണുന്നതല്ല ജീവിതം എന്ന് മഹീനസുഗയ്ക്ക് നേരത്തെ ഒരു തോളെല്ലിന് പരിക്ക് പറ്റിയിരുന്നു. അതുകൊണ്ടാണ് താരം സജീവ സൈനിക സേവനത്തിന് പകരം ഒരു സോഷ്യൽ സർവീസ് ഏജന്റായി ബദൽ സൈനിക സേവനം നടത്തിയത്. മറ്റ് ബിടിഎസ് അംഗങ്ങൾ 18 മാസം സൈനിക സേവനം ചെയ്തപ്പോൾ, സുഗ തന്റെ ആരോഗ്യപ്രശ്നം കാരണം 21 മാസമാണ് ബദൽ സേവനം ചെയ്തത്. 2025 ജൂൺ 21-നാണ് സുഗയുടെ സൈനിക സേവനം പൂർത്തിയാക്കി പുറത്തിറങ്ങിയത്. തോളെല്ലിലെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട മുറിപ്പാടാണോ ഇത് എന്ന സംശയവും ചിലർക്കുണ്ട്.
വെവേഴ്‌സിൽ (Weverse) നടന്ന തത്സമയ വീഡിയോയിൽ, 2026 പുറത്തിറങ്ങാനിരിക്കുന്ന പുതിയ ആൽബത്തെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചും ബിടിഎസ് അംഗങ്ങൾ സംസാരിച്ചു. ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയെ കുറിച്ച് നേതാവായ ആർഎം (RM) സംസാരിക്കുകയായിരുന്നു. കാത്തിരിക്കൂ, എന്ന് ആർഎം പറഞ്ഞപ്പോൾ മറ്റ് അംഗങ്ങൾ കൈകൾ മുന്നോട്ട് നീട്ടി ഉള്ളംകൈ കാണിച്ചു.
US Student visa: യുഎസിലേക്ക് ഇനി ധൈര്യമായി പറക്കാം; സ്റ്റുഡൻ്റ് വിസയ്ക്ക് അപേക്ഷ ക്ഷണിച്ച് യുഎസ്
മറ്റ് ആറുപേരും ഒരേ സമയം "കാത്തിരിക്കൂ" എന്ന ആക്ഷൻ കാണിച്ചപ്പോൾ, സുഗ മാത്രം അതിൽ നിന്ന് വിട്ടുനിന്നു. ഇത് ആദ്യം സാധാരണമായി തോന്നിയെങ്കിലും, പിന്നീട് ലൈവ് സ്ട്രീമിന്റെ ഓരോ ചെറിയ കാര്യങ്ങളും ആരാധകർ ഇഴകീറി പരിശോധിച്ചപ്പോൾ, സുഗയുടെ കൈപ്പത്തിയിൽ ഒരു മുറിവ് കണ്ടെത്തുകയായിരുന്നു. എന്നാൽ, ഈ വിഷയത്തിൽ സുഗയോ അദ്ദേഹത്തിന്റെ ഏജൻസിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·