ഇത് പറയാന്‍ പാടുണ്ടോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല, എന്ത് തന്നെയായാലും ചില പെണ്‍കുട്ടികള്‍ക്ക് ഇതൊരു പ്രചോദനമാവാം, അല്ലെങ്കില്‍ നമുക്കും ഇങ്ങനെയൊക്കെ ചെയ്യാം എന്ന് ചിന്തിച്ചേക്കാം. അതുകൊണ്ട് ഞാന്‍ പറയാം എന്ന് പറഞ്ഞുകൊണ്ടാണ് കയദു ലോഹര്‍ സംസാരിച്ചു തുടങ്ങുന്നത് തന്നെ.
വളരെ ചെറിയൊരു സംഭവമാണ്. എന്റെ സ്‌കൂള്‍ പഠനകാലത്ത്, ഞാന്‍ അന്ന് പത്താം ക്ലാസില്‍ പഠിക്കുകയാണ്. വീടിന്റെ അടുത്ത് വച്ച് കുറച്ച് ആണ്‍കുട്ടികള്‍ എപ്പോഴും എന്നെ കളിയാക്കി കൊണ്ടിരിക്കും. ആദ്യത്തെ ദിവസം ഓകെ, പോട്ടെ എന്ന് കരുതി വിട്ടു. രണ്ടാമത്തെ ദിവസവും അത് തന്നെ, അപ്പോഴും ഞാന്‍ ഒഴിവാക്കി. പക്ഷേ മൂന്നാമത്തെ ദിവസവും അത് തന്നെ ആവര്‍ത്തിച്ചപ്പോള്‍ എനിക്ക് ശരിക്കും ദേഷ്യം വന്നു.
ആ ദേഷ്യത്തിന് ഞാന്‍ ഒരു കല്ല് എടുത്ത് എറിഞ്ഞു, കള്ള് ഒരാളുടെ തലയ്ക്ക് കൊട്ടുണ്ടു, മുറിഞ്ഞു, ചോര വന്നു. അപ്പോള്‍ തന്നെ ഞാന്‍ അവിടെ നിന്നും പോയി, പിന്നീട് എന്ത് സംഭവിച്ചു എന്ന് എനിക്കറിയില്ല. അത് വയലന്റ് ആയിരുന്നു, അത്തരമൊരു സാഹചര്യത്തില്‍ കല്ലെടുത്ത് എറിഞ്ഞ് ഒരാളുടെ തലമണ്ട പൊട്ടിക്കാമോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ അപ്പോള്‍ എനിക്ക് അങ്ങനെ ചെയ്യാനാണ് തോന്നിയത്, അത് ചെയ്തു.
Also Read: ഞാനിങ്ങനെ ഒറ്റയ്ക്ക് ജീവിച്ചോളാം, റിലേഷന്‍ഷിപ്പിനോടും വിവാഹത്തോടും താത്പര്യമില്ല എന്ന് അര്‍ജുന്‍ ദാസ്
പലര്‍ക്കും എന്നെ കാണുമ്പോള്‍, ഹോ പാവം കുട്ടി, അധികമൊന്നും സംസാരിക്കില്ല എന്നാണ് തോന്നാറുള്ളത്. പക്ഷേ ഒരാള്‍ എന്നോട് തെറ്റ് ചെയ്താല്‍ അപ്പോഴും മിണ്ടാതിരുന്ന് അത് സഹിക്കണം എന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ആ സാഹചര്യത്തില്‍ പ്രതികരിക്കുക തന്നെ വേണം- കയദു ലോഹര്‍ പറഞ്ഞു.




English (US) ·