ശശി തരൂരിനുള്ള മറുപടി 'തരൂർ സ്റ്റൈലിൽ'; ചിരി പടർത്തി ഷാരൂഖ് ഖാന്റെ പോസ്റ്റ്

5 months ago 6

sharukh khan shashi tharoor

ഷാരൂഖ് ഖാൻ, ശശി തരൂർ | photo:AFP

എഴുപത്തൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയിൽ 'ജവാൻ' സിനിമയ്ക്ക് ഷാരൂഖ് ഖാന് ദേശീയ അവാർഡ് ലഭിച്ചത് പിന്നാലെ ശശി തരൂരുമായുള്ള അദ്ദേഹത്തിന്റെ രസകരമായ സംഭാഷണം സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. 33 വർഷത്തെ അഭിനയ ജീവിതത്തിൽ ആദ്യമായി ദേശീയ അവാർഡ് നേടിയതിന് ശശി തരൂർ എക്സിലൂടെ ഷാരൂഖ് ഖാന് ആശംസകൾ അറിയിച്ചിരുന്നു. തൻ്റേതായ ശൈലിയിലുള്ള നർമം കലർത്തി 'ശശി തരൂർ സ്റ്റൈലിൽ' ഷാരൂഖ് നൽകിയ മറുപടിയാണ് ആരാധകരെ ചിരിപ്പിച്ചത്.

ഇംഗ്ലീഷ് പാണ്ഡിത്യത്തിന് പേരുകേട്ട തരൂർ, എക്സിലൂടെ ഖാനെ അഭിനന്ദിച്ചുകൊണ്ട് "ഒരു ദേശീയ നിധിക്ക് ദേശീയ പുരസ്കാരം! അഭിനന്ദനങ്ങൾ "എന്ന് കുറിച്ചു. തനത് ശൈലിയിൽ, നർമവും ആകർഷണീയതയും കലർത്തി ഖാൻ തരൂരിന്റെ പോസ്റ്റിന് മറുപടി നൽകി, "ലളിതമായ പ്രശംസയ്ക്ക് നന്ദി മിസ്റ്റർ തരൂർ. ഇതിലും ആർഭാടപൂർണ്ണവും (magniloquent) വാചകകസർത്തു നിറഞ്ഞതുമായ (sesquipedalian) എന്തെങ്കിലും പറഞ്ഞിരുന്നെങ്കിൽ എനിക്ക് മനസ്സിലാകുമായിരുന്നില്ല, ഹാ ഹാ". ആർക്കും അത്ര പരിചിതമല്ലാത്ത കടുപ്പമേറിയ ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിക്കുന്ന തരൂരിന് അതേ നാണയത്തിൽ ഷാരൂഖ് നൽകിയ മറുപടി അദ്ദേഹത്തിന്റെയും തരൂരിന്റെയും ആരാധകരിൽ നിന്ന് ഒരുപോലെ ചിരിയും ആരാധനയും പിടിച്ചുപറ്റി. അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ, ഖാന്റെ നേട്ടം ആഘോഷിച്ചുകൊണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രശംസകൾ നിറയുകയാണ്.

ദേശീയ അവാർഡ് നേടിയതിന് അഭിനന്ദിച്ച ഓരോ പ്രമുഖർക്കും ഷാരൂഖ് ഖാൻ മറുപടി നൽകിയിരുന്നു. സംവിധായകൻ അറ്റ്‌ലിയുടെ ഹൃദ്യമായ സന്ദേശത്തിന് അദ്ദേഹം നന്ദി പറഞ്ഞു. 'ജവാൻ' ഷാരൂഖ് ഖാനുള്ള തന്റെ ആദ്യ പ്രണയലേഖനമാണെന്ന് അറ്റ്‌ലി എക്‌സിൽ കുറിച്ചിരുന്നു. ഇതിന് മറുപടിയായി എസ്ആർകെ പോസ്റ്റ് ചെയ്തു, "മാസ്സ് മാസ്സ് മാസ്സ്. നിങ്ങളുടെ കാഴ്ചപ്പാടിന് നന്ദി. നിങ്ങൾക്ക് മാത്രമേ ഇത് ചെയ്യാൻ കഴിയുമായിരുന്നുള്ളൂ... അടുത്ത പാട്ടിൽ നമുക്ക് കൂടുതൽ സ്റ്റെപ്പുകൾ ചെയ്യാം. ലവ് യു"

ഭാര്യ ഗൗരി ഖാന്റെ ആശംസയ്ക്കും അദ്ദേഹം രസകരമായ മറുപടി നൽകി. ദേശീയ അവാർഡുകളിലെ ബഹുമതികൾക്ക് ഷാരൂഖ് ഖാൻ, റാണി മുഖർജി, കരൺ ജോഹർ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങൾ ഗൗരി പോസ്റ്റ് ചെയ്തിരുന്നു. ഗൗരിക്ക് മറുപടി നൽകുമ്പോൾ ഷാരുഖിന് ഒരു പ്രത്യേക അഭ്യർത്ഥനയുണ്ടായിരുന്നു, "ഇന്ന് രാത്രി അത്താഴത്തിന് ഇരിക്കുമ്പോൾ എന്നെക്കുറിച്ച് എന്നോട് തന്നെ പറയണം... സിനിമ നിർമ്മിച്ചതിന് നന്ദി." തന്റെ കരിയറിലുടനീളം നൽകിയ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട്, ആരാധകർക്കും സഹപ്രവർത്തകർക്കും കൃതജ്ഞത പ്രകടിപ്പിച്ച് ഖാൻ ഒരു ഹൃദയസ്പർശിയായ വീഡിയോ സന്ദേശവും ഓൺലൈനിൽ പങ്കുവെച്ചു.

സിനിമയുടെ കാര്യത്തിൽ, ഷാരൂഖ് ഖാൻ നിലവിൽ തന്റെ പുതിയ ചിത്രമായ 'കിംഗ്'-ന്റെ ചിത്രീകരണത്തിലാണ്. ഒരു ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ നടന്റെ കൈയ്ക്ക് പരിക്കേൽക്കുകയും നിലവിൽ വിശ്രമത്തിലുമാണ്. അദ്ദേഹത്തിന്റെ മകൾ സുഹാന ഖാൻ, അഭിഷേക് ബച്ചൻ, ദീപിക പദുകോൺ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Content Highlights: shahrukh khan acknowledgment shashi tharoor successful politicians inimitable style

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article