ശാന്തി സീമയായി! ജനിച്ചതും വളർന്നതും ചെന്നൈയിൽ; അമ്മയുടെയും അച്ഛന്റെയും ഡിവോഴ്സ്; സീമയെ അമ്മ വളർത്തിയത് ബോൾഡായി

4 months ago 6

Authored by: ഋതു നായർ|Samayam Malayalam12 Sept 2025, 10:22 am

കെട്ടണം എങ്കിൽ കെട്ടണം അല്ലെങ്കിൽ വിട്ടേക്ക് എന്ന് ശശിയേട്ടനോട് പറയുകയും ചെയ്തു. അതും പറഞ്ഞിട്ട് ഞാൻ ഷൂട്ടിങ്ങിനു പോയി പിന്നെ ശശിയേട്ടൻ ആണ് ഡേറ്റ് ഫിക്സ് ആക്കുന്നത്.

seema caller   video from annie s room  her opens up   astir  her weddingസീമ നടി(ഫോട്ടോസ്- Samayam Malayalam)
ആരോടും എന്തും മുഖം നോക്കാതെ മറുപടി പറയാൻ ധൈര്യം ഉള്ള നടിയാണ് സീമ. സംവിധായകൻ ഐവി ശശിയുടെ ഭാര്യ എന്ന ലേബൽ കൂടിയുള്ള സീമ ഇപ്പോഴും അഭിനയരംഗത്ത് സജീവമാണ്. കടുവയും പണിയും ഒക്കെയാണ് ഏറ്റവും ഒടുവിൽ ചെയ്ത ചിത്രങ്ങൾ. ഇപ്പോഴിതാ ആനീസ് കിച്ചണിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ആണ് തന്റെ ഈ ബോൾഡ്നെസിനു പിന്നിലുള്ള കഥ സീമ പങ്കുവച്ചത്

ഞാൻ ജനിച്ചതും വളർന്നതും എല്ലാം ചെന്നൈയിൽ തന്നെ ആയിരുന്നു, എങ്കിലും കേരളത്തിൽ തന്നെ ആയിരുന്നു മിക്കപ്പോഴും, ആ സമയത്തെ ലൊക്കേഷൻ ഓണസദ്യ ഒക്കെ വേറെ ഒരു ഫീൽ ആയിരുന്നു.

ഈ ബോൾഡ്നെസ്സ് എവിടെനിന്നുവന്നു

എന്റെ വീട്ടിൽ എന്നെ ബോൾഡ് ആക്കിയാണ് അമ്മ വളർത്തിയത്. എനിക്ക് ഏഴുവയസ് ഉള്ളപ്പോൾ ആണ് അച്ഛനും അമ്മയും വേര്പിരിയുന്നത്. അന്നുമുതൽ അമ്മ ഒറ്റക്കാണ് എന്നെ വളർത്തിയത്. ഒറ്റമകൾ ആണ് ഞാൻ . ആരെങ്കിലും മോളെ എന്തെങ്കിലും പറഞ്ഞാൽ ഒറ്റ അടി വച്ചുകൊടുക്കണം എന്നുപറഞ്ഞു ബോൾഡ് ആക്കിയാണ് അമ്മ എന്നെ വളർത്തിയത്. ഞാൻ പറഞ്ഞ നിലപാടുകളിൽ ഉറച്ചുനിൽക്കാറുണ്ട്. അത് പിന്നീട് മാറ്റിപറയാൻ നിക്കാറില്ല. കാരണം ഞാൻ പറയുന്നത് അത്രയും സ്ട്രോങ്ങ് ആണെന്ന് എനിക്ക് ബോധ്യം ആയിട്ടേ ഞാൻ പറയാറുള്ളൂ.

ALSO READ: തന്റെ വിവാഹത്തിന് റിങ് ബെയററായി എത്തുന്നത് ആരാണ് എന്ന് വെളിപ്പെടുത്തി സെലീന ഗോമസ്; ഞാനെത്ര ഭാഗ്യവതിയാണ് എന്ന് നടി


എന്റെ വിവാഹത്തിന് സ്ട്രോങ്ങ് ആയ തീരുമാനം എടുക്കുന്നതും ഞാൻ തന്നെയാണ്. എനിക്ക് വേണ്ടി ഞാൻ ആണ് അദ്ദേഹത്തെ പ്രൊപ്പോസ് ചെയ്യുന്നത്; ചെക്കനെ ചോദിച്ചതും ഞാൻ തന്നെയാണ്. എന്റെ അമ്മ ഒരു ഡയമണ്ട് നെക്ലേസ് വാങ്ങിച്ചു. അന്ന് അതിന് നാല്പതിനായിരം രൂപ ആണ് വില. അമ്മ ഇത് ജ്യോത്സ്യനോട് ചോദിച്ചു ഇടുന്നതിൽ തെറ്റുണ്ടോ എന്ന്. അപ്പോൾ അദ്ദേഹം പറഞ്ഞു മോൾക്ക് സെപ്റ്റംബറിനുള്ളിൽ വിവാഹം നടക്കണം എന്ന്. അല്ലെങ്കിൽ മൂന്നുകൊല്ലം കഴിഞ്ഞേ വിവാഹം ഉള്ളോ എന്ന്. ഇത് കേട്ടതും അമ്മ എന്നോട് പറഞ്ഞു സെപ്റ്റംബറിന്റെ ഉള്ളിൽ വിവാഹം കഴിക്കണം എന്ന് ശശിയോട് പറയാൻ. ഞാൻ പോയി പറയുകയും ചെയ്തു അങ്ങനെയാണ് ഓഗസ്റ്റിൽ വിവാഹം നടന്നത്.

ALSO READ: മോന് പത്തൊൻപത് ! അന്ന് സംയുക്ത എടുത്ത സ്‌ട്രോങ് ഡിസിഷൻനാണ് ഇന്ന് ഈ കാണുന്ന സന്തോഷം; പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ
ഞാൻ ഒരു പടത്തിനുവേണ്ടി ഹൈദരാബാദിൽ പോയപ്പോഴാണ് ശശിയേട്ടനെ ആദ്യമായി കാണുന്നത്. ഒരു തെലുഗു മൂവിയാണ് അത്. ഒരു മാനേജർ വന്നിട്ട് ഐവി ശശി എന്നെ വിളിക്കുന്ന കാര്യം പറഞ്ഞു. എന്നാൽ എനിക്ക് അയാളെ അറിയില്ലെന്നും പറഞ്ഞുവിട്ടു. ആ ഇൻസിഡന്റ് ആണ് ഞങ്ങൾക്ക് ഇടയിൽ ആദ്യം സംഭവിക്കുന്നത്. പിന്നെ ഒരു സെറ്റിൽ വച്ചുകണ്ടു, അപ്പോഴും ഞാൻ ബഹുമാനം ഇല്ലാതെ പെരുമാറി. ആ സംഭവങ്ങൾ ഒക്കെയും അദ്ദേഹം മനസിലേക്ക് കയറികൂടാൻ കാരണമായി .ആരാണ് ഇഷ്ടം പറഞ്ഞത് എന്നുപോലും എനിക്ക് അറിയില്ല.ഐ ലൈക്ക് യൂ എന്നാണ് അദ്ദേഹം പറയുന്നത്, ലവ് യൂ എന്നല്ലല്ലോ അതുകൊണ്ടുതന്നെ പ്രേമം ആണോ എന്നുപോലും എനിക്ക് അറിയില്ലായിരുന്നു- സീമ ആനിയോടായി പറഞ്ഞു.
Read Entire Article