ശാന്തികൃഷ്ണ എവിടെയാണെന്നറിയില്ല യു എസ് ആണോ? ബാംഗ്ളൂർ ആണോ? ചെന്നൈ ആണോ? ഇനി സംശയം വേണ്ട; നമ്മുടെ തൊട്ട് അടുത്ത്

6 months ago 6

Authored by: ഋതു നായർ|Samayam Malayalam2 Jul 2025, 6:08 pm

ആദ്യം യുഎസ് സെക്കൻഡ് മാര്യേജിന് പിന്നാലെ ബാംഗ്ലൂരായിരുന്നു! മക്കളുടെ പഠനവും ഒക്കെയായി തിരക്ക്: ഇനി കൊച്ചിയിൽ ഒരു പെർമനന്റ് അഡ്രസുമായി ശാന്തി കൃഷ്ണ

ശാന്തി കൃഷ്ണശാന്തി കൃഷ്ണ (ഫോട്ടോസ്- Samayam Malayalam)
മലയാള നാട്ടിൽ സെറ്റിൽ ചെയ്ത സന്തോഷത്തിലാണ് ശാന്തി കൃഷ്ണ . ഏറെനാളായുള്ള ബാംഗ്ലൂർ വാസത്തിനുശേഷം ആണ് മലയാളക്കരയിൽ ആണ് ശാന്തി കൃഷ്ണ സെറ്റിൽ ചെയ്തിരിക്കുന്നത് . വിവാഹശേഷം ആദ്യം യു എസിലേക്കും രണ്ടാം വിവാഹത്തിനുശേഷം ബാംഗ്ലൂരും ആയി സെറ്റിൽ ചെയ്തിരിക്കുകയായിരുന്നു ശാന്തി കൃഷ്ണ . എന്നാൽ ഇപ്പോൾ ശാന്തികൃഷ്ണ കൊച്ചിയിൽ തന്നെ സ്ഥിരതാമസം ആക്കിയെന്നാണ് ഡിജിറ്റൽ ക്രിയേറ്റർ രാജേഷ് കുറിക്കുന്നത്.

ഇന്നായിരുന്നു ആ സുദിനം! ദീർഘനാളത്തെ ആലോചനകൾക്കും ശ്രമങ്ങൾക്കും പരിസമാപ്തി..വീണ്ടും സിനിമയിൽ സജീവമായ നാൾ മുതൽ ഞാനു നിർബ്ബന്ധിക്കാറുണ്ട് കൊച്ചിയിലോ ട്രിവാൻഡ്രത്തോ താമസിക്കാൻ.. അന്നൊക്കെ അച്ഛൻ ,അമ്മ പിന്നെ കുട്ടികളുടെ ബാംഗ്ളൂരിലെ പഠനം എന്നീ കാരണങ്ങളാൽ ചിന്തിക്കാനെളുപ്പമായിരുന്നില്ല..ഇപ്പോൾ മകനും മകളും U.S.ൽ ഉപരിപഠനം നടത്തുന്നു..അച്ഛൻ അന്തരിച്ചു..തീരുമാനം ഇപ്പോൾ സാധ്യമാവാൻ ഇതൊക്കെയാണ് കാരണം.എന്തായാലും ശാന്തികൃഷ്ണ എവിടെയാണെന്നറിയില്ല...U.S.ആണോ..? ബാംഗ്ളൂർ ആണോ? ചെന്നൈആണോ? എന്നൊക്കെയുള്ള സിനിമാക്കാരുടെ uncertainty ന് പരിസമാപ്തി..ശാന്തികൃഷ്ണ കൊച്ചിയിൽ തന്നെയുണ്ട്..സിനിമയുടെ കൈയ്യകലത്തിൽ.

സഹോദരങ്ങളും ഏറ്റവും അടുത്ത ഒന്നോ രണ്ടോ സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലേയ്ക്ക് എന്നെയും ക്ഷണിച്ച സ്നേഹമനസ്സിന് സന്തോഷാശ്രുക്കളോടെ കൂപ്പുകൈ മാത്രം ..യാത്രകൾ വ്യക്തിപരമായി കുറച്ചിട്ടും ഈ സമയത്ത് ഓടിയെത്തിയത് ചേച്ചിയായതുകൊണ്ട് തന്നെ! ഞാനും ചേച്ചിയും ആദ്യമായി കണ്ടിട്ട് പത്തുവർഷം പൂർത്തിയാവുന്നു..അതിനും രണ്ട് വർഷം മുമ്പേ ഞങ്ങൾ സന്ദേശത്തിലൂടെയും സംസാരത്തിലൂടെയും അറിയുന്നു..

ALSO READ: പിരീഡ്‌സ് മാറിയപ്പോൾ തന്നെ മനസിലായി! ആ ടു ലൈൻ കണ്ടപ്പോൾ തന്നെ ഷോക്കും; ആദ്യമാസങ്ങൾ വിഷമിച്ചു; ഇപ്പോൾ നോർമൽഈ ഒരു വ്യാഴവട്ടക്കാലത്തിനിടയ്ക്ക് ഞണ്ടുകളുടെ നാട്ടിലെ അവസരം വന്നതു മുതൽ ഈ ശുഭദിനസന്തോഷം വരെ സുഖവും ദുഃഖവും നിറഞ്ഞ എല്ലാ വിശേഷവും പങ്കു വെയ്ക്കാറുണ്ട്.. ആ കൂട്ടത്തിൽ ഏറ്റവും സന്തോഷം നിറഞ്ഞ വിശേഷമാണിത്...ഞണ്ടുകളുടെ നാട്ടിലൂടെ തിരിച്ചു വന്നതു പോലെ! നിളയിലെ കഥാപാത്രം ചെയ്തതുപോലെ! കുട്ടനാടൻ മാർപാപ്പയിൽ ഗായികയായതുപോലെ!മലയാള നാട്ടിൽ ഒരു സ്ഥിര മേൽവിലാസവുമായി ഇനി ചേച്ചി ഇവിടെ ഉണ്ടെന്ന സന്തോഷം..

ഈ മൂന്ന് വിശേഷങ്ങൾക്കൊപ്പവും ഞാനുണ്ടായിരുന്നു.എങ്കിലും കോവിഡ് കാലത്തെ അച്ഛൻറെ വിയോഗത്തിൽ അന്നത്തെ പാൻഡമിക് സ്വിറ്റ്വേഷൻ കാരണം കാണാനായില്ല എന്നതു മാത്രം ദുഃഖം.

Read Entire Article