ശാലിനി വന്നത് ഇവിടെയല്ല ! 17 ലക്ഷത്തിന്റെ ആഭരണം കണ്ട സീൻ; ഇംഗ്ളീഷിലും തമിഴിലും സംസാരം; ഏറെനാളുകൾക്ക് ശേഷം

3 months ago 4

Authored by: ഋതു നായർ|Samayam Malayalam15 Oct 2025, 10:15 pm

അനിയത്തിപ്രാവിൽ മാത്രമാണോ? നിറം, സുന്ദരകില്ലാഡി, പിന്നെ കുറേ തമിഴ് പടം ബാലതാരമായി അഭിനയിച്ച ഒരുപാട് നല്ല ചിത്രങ്ങൾ ഇതെല്ലാം ഉണ്ടായിട്ടാണോ അനിയത്തിപ്രാവിലെ ചാക്കോച്ചന്റെ നായിക എന്ന് പറഞ്ഞു പരിചയപെടുത്തുന്നത് എന്ന പരിഭവം ആയിരുന്നു മറ്റുചിലർക്ക്

shalini ajith acquisition   the gdc glow carnival 2025 successful  chennai viral videoശാലിനി അജിത്(ഫോട്ടോസ്- Samayam Malayalam)
സോഷ്യൽ മീഡിയയിൽ വൈകുന്നേരം മുതൽ വൈറൽ ആകുന്ന ഒരു വീഡിയോ ഉണ്ട്. മലയാളികളുടെ സ്വന്തം ബേബി ശാലിനിയുടെ വീഡിയോ. മലയാളത്തിലെ ചില മീഡിയാസ് ആണ് വീഡിയോ പങ്കുവച്ചെന്നുള്ളത് കൊണ്ടുതന്നെ അല്ലെങ്കിൽ മലയാളികൾക്ക് പരിചിതരായ ചിലരെ കണ്ടതുകൊണ്ടാകണം ശാലിനി നാട്ടിൽ, കേരളത്തിൽ എത്തി എന്ന തരത്തിൽ ആയി ചില പ്രചാരണങ്ങൾ.

ശാലിനി ഏതോ സിനിമയുടെ പ്രമോഷന് വേണ്ടി കൊച്ചിയിൽ എത്തി എന്ന തരത്തിൽ ചില ഓൺലൈൻ ചാനലുകാർ അവരുടെ ലോഗോയും ഇട്ട് വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തു..

മലയാളികളിൽ ചിലർ ആകട്ടെ തങ്ങളുടെ മിനിയെ കണ്ട സന്തോഷത്തിൽ കമന്റുകളും പങ്കുവച്ചു തുടങ്ങി. അഭിനയത്തിലേക്ക് തിരിച്ചെത്തിയതാണോ എന്ന തരത്തിലായി കമന്റുകൾ. യാതൊരുമാറ്റവും ഇല്ലെന്നു ചിലർ കമന്റ്സ് പങ്കിടുമ്പോൾ അതല്ല നാൽപ്പത്തി അഞ്ചു വയസ് തോന്നിക്കില്ലെങ്കിലും പ്രായത്തിന്റെ മാറ്റങ്ങൾ നേരിയ രീതിയിൽ അറിയാൻ സാധിക്കും എന്നായി മറ്റുചിലർ.

ALSO READ: ലവ് യു പൊണ്ടാട്ടീ; പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് മാധവൻ, സരിതയെ കുറിച്ച് പറഞ്ഞത്; ഞാനാണ് ഭാഗ്യവാൻ!


ഇനി ശാലിനി വന്നത് എവിടെ എന്ന് പറായാം. റെഡ് സൽവാറിൽ സുന്ദരി ആയി ശാലിനി വന്നത് കേരളത്തിൽ അല്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചെന്നൈയിൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച THE GDC GLOW CARNIVAL ൽ പങ്കെടുക്കാൻ ആണ് ശാലിനി എത്തിയത്. ജ്യൂസ് കൊടുക്കുമ്പോൾ അടുത്തുനിൽക്കുന്ന ആളുകളോട് വേണോ എന്ന് കുശലം ചോദിക്കുന്നതും വൈറൽ വീഡിയോയിൽ കാണാം. അതേസമയം തമിഴിൽ മലയാളികൾ ആയ ചില ചാനലുകാർ സംസാരിക്കുന്നത് കേൾക്കാം.

ALSO READ: 80 ൽ നിന്നും 50 വരെ എത്തിച്ച കല്യാണി! സൗന്ദര്യം, സാലറി എല്ലാം തേടിയെത്തി; പരിഹാസത്തെ പുഷ്പം പോലെ ഫയറാക്കിയ പാൻ ഇന്ത്യൻ സ്റ്റാർ

മലയാളി ഫാന്സിനോട് യഥാവത് പറയുമോ എന്നാണ് ചോദിക്കുന്നത്. ഹാപ്പി ദീവാലി എന്ന് മാത്രം മറുപടി നൽകുന്ന ശാലിനി ആണ് വീഡിയോയിൽ ഉള്ളത്. ഇംഗ്ളീഷിലും തമിഴിലും ആണ് സംസാരം . അതേസമയം പതിനേഴുലക്ഷത്തിന്റെ ആഭരണം കാണുമ്പൊൾ ഒരു അതിശയവും കാണിക്കാതെ ഏറ്റവും സിംപിൾ ആയി നിൽക്കുന്ന ശാലിനിയെ കുറിച്ചും ആരാധകർ വാചാലരായി

Read Entire Article