27 August 2025, 10:35 PM IST

പ്രതീകാത്മക ചിത്രം
ശിവകാര്‍ത്തികേയനെ നായകനാക്കി എ.ആര്‍. മുരുഗദോസ് സംവിധാനം ചെയ്യുന്ന മദ്രാസിയുടെ കേരളാ വിതരണാവകാശം ലിസ്റ്റിൻ സ്റ്റീഫൻ നേതൃത്വം നൽകുന്ന മാജിക് ഫ്രെയിംസ് റിലീസ് സ്വന്തമാക്കി.
മദ്രാസിയുടെ ട്രൈലെർ, ടീസർ, ഗാനങ്ങൾ എന്നിവ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട താരം ബിജു മേനോൻ മദ്രാസിയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രുക്മിണി വസന്ത് നായികയാകുന്ന ചിത്രത്തിൽ വിദ്യുത് ജമാൽ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദർ നിർവഹിക്കുന്നു. സെപ്റ്റംബർ 5, തിരുവോണദിനത്തിൽ മദ്രാസി തിയേറ്ററുകളിലേക്കെത്തും.
ശ്രീ ലക്ഷ്മി മൂവീസ് നിർമ്മിക്കുന്ന ചിത്രത്തിൽ ഷബീർ കല്ലറക്കൽ, വിക്രാന്ത് എന്നിവരുമുണ്ട് മദ്രാസിയുടെ സിനിമാട്ടോഗ്രാഫി: സുധീപ് ഇളമൺ, എഡിറ്റിങ് : ശ്രീകർ പ്രസാദ്, കലാസംവിധാനം: അരുൺ വെഞ്ഞാറമൂട്, ആക്ഷൻ കൊറിയോഗ്രാഫി : കെവിൻ മാസ്റ്റർ ആൻഡ് മാസ്റ്റർ ദിലീപ് സുബ്ബരായൻ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൽട്ടന്റ് : പ്രതീഷ് ശേഖർ എന്നിവരാണ്.
Content Highlights: Magic Frames secures Kerala organisation rights for Sivakarthikeyan`s madharaasi
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·