ശിവകാർത്തികേയന്റെ 'മാവീരൻ' 2 വർത്തിനുശേഷം ജപ്പാനിൽ, റിലീസ് ചെയ്തത് 55 തീയേറ്ററുകളിൽ,മികച്ച പ്രതികരണം

6 months ago 6

14 July 2025, 06:54 PM IST

maaveeran

.

ശിവകാർത്തികേയൻ പ്രധാന വേഷത്തിൽ അഭിനയിച്ച 2023-ലെ ഫാന്റസി ആക്ഷൻ ചിത്രമായിരുന്നു മാവീരൻ. റിലീസ് ചെയ്ത് രണ്ട് വർഷത്തിനിപ്പുറം ജപ്പാനിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ് ഇപ്പോൾ ഈ ചിത്രം. ജപ്പാനിലുടനീളം 55-ൽ അധികം തിയേറ്ററുകളിൽ മാവീരൻ പ്രദർശിപ്പിക്കുന്നുണ്ട്. ജൂലായ് 11-നാണ് സിനിമ റിലീസ് ചെയ്തത്.

രാജ്യമെമ്പാടുമുള്ള പ്രേക്ഷകരിൽനിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കമൽ ഹാസന്റെ വിക്രം എന്ന മറ്റൊരു തമിഴ് ചിത്രത്തിന്റെ ജപ്പാനിലെ വിജയകരമായ റിലീസിന് ഒരു മാസത്തിനു ശേഷമാണ് ഈ നേട്ടം. ശാന്തി ടാക്കീസിന്റെ ബാനറിൽ അരുൺ വിശ്വ നിർമിച്ച മാവീരൻ, ജപ്പാനിൽ ഫൈൻ ഫിലിംസ് ആണ് വിതരണം ചെയ്യുന്നത്. കേരളത്തിലെ ഇൻഡിവുഡ് ഡിസ്ട്രിബ്യൂഷൻ നെറ്റ്‌വർക്ക് ആണ് ഇതിന്റെ സിൻഡിക്കേഷൻ ചെയ്യുന്നത്.

വീഡിയോ സന്ദേശത്തിലൂടെ ജാപ്പനീസ് പ്രേക്ഷകരെ സിനിമ കാണാൻ ശിവകാർത്തികേയൻ ക്ഷണിച്ചിരുന്നു. സംവിധായകൻ മഡോൺ അശ്വിനും പ്രേക്ഷകരോട് ചിത്രം വലിയ സ്ക്രീനിൽ കാണാൻ അഭ്യർഥിച്ചു. 2023 ജൂലായ് 14-നായിരുന്നു മാവീരൻ ഇന്ത്യയിൽ റിലീസ് ചെയ്തത്. രണ്ടാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാ​ഗമായാണ് സിനിമ ഇപ്പോൾ ജപ്പാനിലെത്തിച്ചത്. അതിഥി ശങ്കർ, സരിത, മിസ്കിൻ, യോഗി ബാബു, സുനിൽ, മോനിഷ ബ്ലസ്സി എന്നിവർ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

Content Highlights: Maaveeran released successful Japan aft 2 years

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article