Edited byഅനുഷ ഗംഗാധരൻ | Samayam Malayalam | Updated: 29 Apr 2025, 5:28 pm
ക്രിക്കറ്റ് ലോകം ഇന്ന് വൈഭവ് സൂര്യവംശിയെ കുറിച്ച് പറയുന്ന തിരക്കിലാണ്. ഒരു പതിനാലുകാരൻ ലോക ക്രിക്കറ്റിനെ ഞെട്ടിച്ച നിമിഷം. വെറും 35 പന്തിൽ 100 റൺസ് നേടിയ വൈഭവിനെ പരിശീലിപ്പിച്ചത് എങ്ങനെയെന്ന് തുറന്നുപറയുകയാണ് വൈഭവിന്റെ അച്ഛൻ സഞ്ജീവ് സൂര്യവംശി.
ഹൈലൈറ്റ്:
- വൈഭവിനെ പരിശീലിപ്പിച്ച കഥ പറഞ്ഞ് പിതാവ്
- വൈറലായി വൈഭവിന്റെ പിതാവിന്റെ വാക്കുകൾ
- ഗിൽ നടന്ന പാത പിന്തുടർന്നു!
വൈഭവ് സൂര്യവംശി, സഞ്ജീവ് സൂര്യവംശി (ഫോട്ടോസ്- Samayam Malayalam) ബീഹാർ: '6 മാസം മുൻപേ ദിപാവലി എത്തി', ടൈംസ് ഓഫ് ഇന്ത്യയോട് വൈഭവ് സൂര്യവംശിയുടെ അച്ഛൻ പറഞ്ഞ വാക്കുകളാണ് ഇത്. മകന്റെ സെഞ്ചുറിയിൽ ഒരു നാട് മുഴുവൻ പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നത് കണ്ടപ്പോഴാണ് വൈഭവിന്റെ അച്ഛൻ സഞ്ജീവ് സൂര്യവംശി ഈ രീതിയിൽ പ്രതികരിച്ചത്.
ശുഭ്മാൻ ഗില്ലിനെ പോലെ മകനെ പരിശീലിപ്പിച്ച് വൈഭവിൻ്റെ അച്ഛൻ, ഒടുവിൽ ഗില്ലിൻ്റെ ടീമിനെതിരെ തകർപ്പൻ പ്രകടനം; ഇത് സിനിമയെ വെല്ലുന്ന കഥ
ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിൻ ടെണ്ടുൽക്കറും, യുവരാജ് സിങ്ങും, ഹർഭജൻ സിങ്ങും യൂസഫ് പത്താനും എല്ലാം ആശംസയറിയിച്ച് എത്തിക്കഴിഞ്ഞു. ഗുജറാത്ത് ടൈറ്റൻസ് - രാജസ്ഥാൻ റോയൽസ് മത്സരത്തിൽ അത്യുഗ്രൻ ജയമാണ് റോയൽസ് നേടിയത്. അതിന് കാരണം ഓപ്പണർമാരായ യശസ്വി ജയ്‌സ്വാളും വൈഭവ് സൂര്യവംശിയും ആണ്. വെറും 35 പന്തിലാണ് വൈഭവ് സെഞ്ചുറി നേടിയത്. ഇതോടെ പല റെക്കോഡുകളും വൈഭവന്റേതായി മാറി. ഒപ്പം രാജസ്ഥാൻ റോയൽസിന്റെ പ്ലേ ഓഫ് സാധ്യതയ്ക്ക് വെളിച്ചം പകരാനും ആ പതിനാലുകാരന് സാധിച്ചു.
രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ വായിക്കുക








English (US) ·