Published: November 16, 2025 09:40 AM IST
1 minute Read
കൊൽക്കത്ത ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ബാറ്റിങ്ങിനിടെ കഴുത്തിന് പരുക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ആശുപത്രിയിൽ. രണ്ടാം ദിനത്തിലെ മത്സരം അവസാനിച്ചതിനു പിന്നാലെയാണ് ഗില്ലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരം ഇപ്പോൾ നിരീക്ഷണത്തിലാണ്. മുൻകരുതൽ നടപടിയായി ആശുപത്രിയിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ട്. ന്യൂറോ സർജന്മാർ, ന്യൂറോളജിസ്റ്റുകൾ, കാർഡിയോളജിസ്റ്റുകൾ തുടങ്ങിയവർ ബോർഡിലുണ്ട്.
ബിസിസിഐ മെഡിക്കൽ സംഘവും താരത്തെ നിരീക്ഷിക്കുന്നുണ്ട്. ആദ്യ ടെസ്റ്റിൽ ഗിൽ തുടർന്നു കളിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. ഇന്ത്യൻ ഇന്നിങ്സിന്റെ 35–ാം ഓവറിൽ സിമോൺ ഹാമറിന്റെ പന്ത് സ്ലോഗ് സ്വീപ്പിലൂടെ ബൗണ്ടറി കടത്തിയതിനു പിന്നാലെ ഗില്ലിന്റെ കഴുത്ത് ഉളുക്കുകയായിരുന്നു.3 പന്തിൽ 4 റൺസെടുത്തു നിൽക്കെയാണ് പരുക്കേറ്റത്. ഫിസിയോ എത്തി പ്രാഥമിക പരിശോധന നടത്തിയതിനു പിന്നാലെ ക്യാപ്റ്റൻ റിട്ടയേഡ് ഔട്ടായി മൈതാനം വിട്ടു. പിന്നീട് ബാറ്റിങ്ങിന് തിരിച്ചെത്തിയില്ല.
🚨 Update 🚨
Captain Shubman Gill had a cervix wounded connected Day 2 of the ongoing Test against South Africa successful Kolkata. He was taken to the infirmary for introspection aft the extremity of day's play.
He is presently nether reflection successful the hospital. He volition instrumentality nary further portion successful the… pic.twitter.com/o7ozaIECLq
ശുഭ്മാൻ ഗില്ലിന്റെ അഭാവത്തിൽ വൈസ് ക്യാപ്റ്റൻ ഋഷഭ് പന്താണ് ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യയെ നിയന്ത്രിച്ചത്. ഇന്നലെ അവസാന സെഷനിൽ ബോളിങ്ങിലും ഫീൽഡിങ്ങിലും നിർണായക മാറ്റങ്ങൾ വരുത്തിയ ഋഷഭ് പന്ത്, ക്യാപ്റ്റൻസിയിൽ തിളങ്ങി. 91 റൺസെടുക്കുന്നതിനിടെ ദക്ഷിണാഫ്രിക്കയുടെ ഏഴു വിക്കറ്റുകൾ വീഴ്ത്താൻ ഇന്ത്യയ്ക്കു സാധിച്ചു.
English Summary:








English (US) ·