ശുഭ്മൻ ഗില്ലിനെ പുറത്താക്കേണ്ട, ഇടവേള അനുവദിക്കട്ടെ! സഞ്ജു ഇറങ്ങാൻ സമയമായെന്ന് വീണ്ടും കൈഫ്

1 month ago 2

ഓൺലൈൻ ഡെസ്‌ക്

Published: December 17, 2025 05:51 PM IST

1 minute Read

 X/BCCI)
ശുഭ്‌മാൻ ഗിൽ, സഞ്ജു സാംസൺ (ചിത്രങ്ങൾ: X/BCCI)

മുംബൈ∙ ഇന്ത്യൻ ട്വന്റി20 ടീമിൽ വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന് വിശ്രമം അനുവദിച്ച്, സഞ്ജു സാംസണെ കളിപ്പിക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് മുൻ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങളിലും സഞ്ജുവിന് ബഞ്ചിലായിരുന്നു സ്ഥാനം. ബാക്കിയുള്ള മത്സരങ്ങളിൽ ഗില്ലിനെ പ്ലേയിങ് ഇലവനിൽനിന്നു മാറ്റിനിർത്തണമെന്ന് കൈഫ് ആവശ്യപ്പെട്ടു. 2–1ന് മുന്നിൽ നില്‍ക്കുന്ന ഇന്ത്യയ്ക്ക് ഇന്നു ജയിച്ചാൽ പരമ്പര സ്വന്തമാക്കാം.

‘‘കാര്യങ്ങൾ നിയന്ത്രണത്തിൽ ഉണ്ടാകണമെങ്കിൽ ഗില്ലിനെ പുറത്താക്കും എന്നു പറയരുത്. ഗില്ലിന് ഇടവേള അനുവദിച്ച് മറ്റൊരു താരത്തെ പരീക്ഷിക്കുകയാണെന്നു പറയാം. പക്ഷേ അടുത്ത രണ്ടു കളികളിൽ ഇന്ത്യ ഉറപ്പായും മറ്റൊരു താരത്തെ കളിപ്പിക്കണം. അതിനുള്ള അവകാശം അവനുണ്ട്. രണ്ടോ മൂന്നോ മത്സരങ്ങൾ കഴിയുമ്പോൾ എന്നെ ഒഴിവാക്കുന്നു, ഗില്ലിനെ ഒരു വർഷം കളിപ്പിക്കുന്നു എന്ന് ആ താരം ഒരു പക്ഷേ ചിന്തിച്ചേക്കാം. സഞ്ജു സാംസണെ കളിപ്പിക്കേണ്ട സമയമാണിത്.’’– മുഹമ്മദ് കൈഫ് യുട്യൂബ് വിഡിയോയിൽ പ്രതികരിച്ചു.

കഴിഞ്ഞ സെപ്റ്റംബറിൽ ട്വന്റി20 ടീമിലെത്തിയ ശേഷം ഗില്ലിന് ആവശ്യത്തിന് അവസരങ്ങൾ ലഭിച്ചുകഴിഞ്ഞെന്നും തിളങ്ങിയില്ലെങ്കിൽ ടീം മറ്റൊരു താരത്തെ കണ്ടെത്തണമെന്നും കൈഫ് വ്യക്തമാക്കി. ‘‘അവസരങ്ങളുടെ കാര്യത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന എക്സ് ഫാക്ടർ താരങ്ങൾ ചിലപ്പോൾ ഉണ്ടാകാം. പക്ഷേ ശുഭ്മൻ ഗില്ലിന് ഇപ്പോൾ തന്നെ എത്ര അവസരങ്ങളായി. അദ്ദേഹത്തിന്റെ ഈ പ്രകടനങ്ങളെക്കുറിച്ചു നമ്മൾ സംസാരിക്കാൻ തുടങ്ങിയിട്ടു തന്നെ കുറച്ചായി. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ട സമയമായി.’’– കൈഫ് പ്രതികരിച്ചു.

നാലാം ട്വന്റി20യിൽ വിക്കറ്റ് കീപ്പർ ജിതേഷ് ശർമയ്ക്കു പകരം മലയാളി താരം സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽ മടങ്ങിയെത്താൻ സാധ്യതയുണ്ട്. അതേസമയം സഞ്ജുവിനെ ഓപ്പണിങ് ബാറ്ററായി ഇറക്കില്ല. ശുഭ്മൻ ഗില്ലും അഭിഷേക് ശർമയുമായിരിക്കും നാലാം മത്സരത്തിൽ ഇന്ത്യയുടെ ഓപ്പണിങ് ജോഡികൾ. അങ്ങനെയെങ്കിൽ‌ സഞ്ജു സ്വാഭാവികമായും മധ്യനിരയിൽ കളിക്കേണ്ടിവരും.

English Summary:

Sanju Samson's inclusion successful the playing XI is being advocated for by Mohammed Kaif, suggesting Shubman Gill should beryllium rested. Kaif emphasizes the request to supply Sanju with opportunities, particularly considering Gill's caller performances.

Read Entire Article