
കില്ലർ എന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ | ഫോട്ടോ: X
ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച്, എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന കില്ലർ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. എസ്.ജെ. സൂര്യ പ്രധാന വേഷത്തിലെത്തി, കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും എസ് ജെ സൂര്യയുടെ നിർമാണ കമ്പനിയായ എയ്ഞ്ചൽ സ്റ്റുഡിയോസും ചേർന്നാണ് നിർമ്മിക്കുന്നത്.
'വൺ ഫോർ ലവ്, വൺ ഓൺ എ മിഷൻ' എന്ന ടാഗ് ലൈനോടെയാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. ഈ ചിത്രത്തിലൂടെ തമിഴ് സിനിമ നിർമാണ രംഗത്തും ശ്രീ ഗോകുലം മൂവീസ് വീണ്ടും സജീവമാവുകയാണ്. കോ പ്രൊഡ്യൂസെഴ്‌സ് : ബൈജു ഗോപാലൻ, വി സി പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കൃഷ്ണമൂർത്തി.
പ്രീതി അസ്രാനി ആണ് ചിത്രത്തിലെ നായിക. എ.ആർ. റഹ്മാൻ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ആദ്യമായാണ് ഗോകുലം മൂവീസ് നിർമ്മിക്കുന്ന ചിത്രത്തിൽ എ. ആർ. റഹ്മാൻ സംഗീത സംവിധായകനായി എത്തുന്നത്. വാലി, ഖുഷി, ന്യൂ തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത എസ് ജെ സൂര്യ 10 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും സംവിധായകനായി എത്തുന്നത്. വമ്പൻ താരനിരയെ അണിനിരത്തിയാണ് അദ്ദേഹം "കില്ലർ" ഒരുക്കുന്നത്.
ബിഗ് ബഡ്ജറ്റിൽ നിർമിക്കുന്ന ചിത്രം 5 ഭാഷകളിൽ റിലീസ് ചെയ്യും. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന കില്ലറിൽ ഇന്ത്യൻ സിനിമയിലെ മികച്ച പ്രതിഭകളാണ് ക്യാമറയ്ക്ക് മുന്നിലും പിന്നിലും അണിനിരക്കുന്നത്.
'കില്ലർ' കൂടാതെ, മലയാളത്തിൽ സുരേഷ് ഗോപി നായകനാകുന്ന 'ഒറ്റക്കൊമ്പൻ', ജയസൂര്യ നായകനാകുന്ന 'കത്തനാർ', ദിലീപ് നായകനാകുന്ന 'ഭ.ഭ.ബ', ജയറാം - കാളിദാസ് ജയറാം - ജി പ്രജിത്ത് ടീമിന്റെ 'ആശകൾ ആയിരം', എം മോഹനൻ - അഭിലാഷ് പിള്ള ചിത്രം 'ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി' തുടങ്ങിയ വമ്പൻ ചിത്രങ്ങളാണ് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ അണിയറയിൽ ഒരുങ്ങുന്നത്. പിആർഒ - ശബരി
Content Highlights: Killer, directed by SJ Suryah and produced by Gokulam Gopalan, unveils its archetypal look
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·