21 August 2025, 12:54 PM IST

ടീസറിൽനിന്ന്
ശ്രീനാഥ് ഭാസി പ്രധാന വേഷത്തിൽ എത്തുന്ന 'പൊങ്കാല'യുടെ ടീസർ റിലീസ് ചെയ്തു. വൈപ്പിൻ ഹാർബറിന്റെ പശ്ചാത്തത്തിൽ ചിത്രീകരിച്ച സിനിമയുടെ ടീസർ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു. ആക്ഷന് ഏറെ പ്രാധാന്യം കൊടുത്ത് ചിത്രീകരിച്ച 'പൊങ്കാല'യുടെ ടീസർ കണ്ടപ്പോൾ മുതൽ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
ആക്ഷൻ കോമഡി ത്രില്ലർ ശ്രേണിയിൽപെടുന്ന ചിത്രത്തിന്റെ ഷൂട്ടിങ് വൈപ്പിൻ, ചെറായി ഭാഗങ്ങളിലായിരുന്നു. എ.ബി. ബിനിൽ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്യുന്ന സിനിമ ഗ്ലോബൽ പിക്ചേഴ്സ് എൻ്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപു ബോസും അനിൽ പിള്ളയുമാണ് നിർമിക്കുന്നത്. ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ ഡോണ തോമസ്, ലൈൻ പ്രൊഡ്യൂസർ പ്രജിത രവീന്ദ്രൻ എന്നിവരാണ്. മാർക്കറ്റിങ് ഒബ്സ്ക്യൂറ. ചിത്രം ഉടൻ തിയേറ്ററിൽ എത്തും
Content Highlights: Watch the explosive teaser of Pongala, starring Sreenath Bhasi
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·