Authored by: നിമിഷ|Samayam Malayalam•20 Jun 2025, 9:30 am
ഒരുകാലത്ത് എഴുത്തിലായിരുന്നു ശ്രദ്ധിച്ചതെങ്കില്‍ ഇന്ന് അഭിനയത്തിലൂടെയും കൈയ്യടി നേടി മുന്നേറുകയാണ് രഘുനാഥ് പാലേരി. ഒന്നിച്ച് വളര്‍ന്നവരുടെ മക്കളുടെ ചിത്രങ്ങളിലും അഭിനയിക്കാനായതിന്റെ സന്തോഷമായിരുന്നു പുത്തന്‍ പോസ്റ്റിലൂടെ അദ്ദേഹം പങ്കുവെച്ചത്. അഖില്‍ സത്യന്റെ പുത്തന്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെ മനസിലൂടെ കടന്നുപോയ ഓര്‍മ്മകളായിരുന്നു കുറിപ്പില്‍. അഖില്‍ സത്യനും അദ്ദേഹത്തിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു.
ശ്രീനിവാസനെ തട്ടാനായി സ്വീകരിക്കുമെങ്കിൽ പൊന്മുട്ട തരാമെന്ന വാക്ക്! (ഫോട്ടോസ്- Samayam Malayalam) തൃശ്ശൂരിൽ നിന്നേ പുറപ്പെട്ട് മഴയത്ത് വന്നിറങ്ങിയ സത്യനെ, മഴയിലേക്ക് വിരൽ ചൂണ്ടിക്കാണിച്ചത് ഷാജിയായിരുന്നു. ക്യാമറക്കരികിൽ നിന്നും മഴയത്ത് നടന്നാണ് സത്യനരികിൽ എത്തിയതും. സത്യൻ വന്നത് എന്നോട് 'പൊന്മുട്ട ഇടുന്ന തട്ടാനെ' ചോദിക്കാനായിരുന്നു. യാതൊരു മടിയുമില്ലാതെ, ദേഹത്തിലെ നനവ് പോലും തുടക്കാതെ, സത്യൻ തട്ടാനെ ചോദിച്ചു. ശ്രീനിവാസനെ തട്ടാനായി സ്വീകരിക്കുമെങ്കിൽ പൊന്മുട്ട തരാമെന്ന് ഞാനും വാക്കു പറഞ്ഞു. സത്യനും ഞാനും പരസ്പരം വാക്ക് പാലിച്ചു. ആ തട്ടാൻ ആയിരുന്നു ഞങ്ങൾ ഒരുമിച്ചുള്ള ആദ്യ സിനിമ. ഒരു പപ്പടം ചുട്ടെടുക്കുന്ന മനോഹാരിത പോലെയാണ് സത്യൻ തട്ടാനെക്കൊണ്ട് അനായാസം പൊന്മുട്ട ഇടീപ്പിച്ചത്. ആ പൊൻമുട്ട മനസ്സിൻറെ ആകാശത്തിലെ നിറവെളിച്ചമായി ഇന്നും എന്നിൽ നിറഞ്ഞുനിൽക്കുന്നു.
Also Read: ചേച്ചിയും അച്ഛനും എന്തൊരു കെയറിംഗാണ്! ആ നല്ല നിമിഷങ്ങള്‍ ആസ്വദിച്ച് ദിയ! ഞങ്ങളുടെ വീട്ടില്‍ ഇങ്ങനെയൊക്കെയാണെന്ന് സിന്ധു കൃഷ്ണപിന്നീടുള്ള സിനിമകൾക്കിടയിൽ എപ്പോഴൊക്കെയോ ആണ് സത്യൻ്റെ ചുറ്റുമുള്ള ലോകം എന്നിലേക്കും കുടിയേറുന്നത്. അങ്ങിനെ മനസ്സിൽ പതിഞ്ഞ സത്യൻ്റെ മക്കളിൽ അഖിലും അനൂപും സ്റ്റാർട്ടും കട്ടും കേട്ട് വളർന്നും പഠിച്ചും എഴുതിയും എഴുതാതെയും സിനിമാ സംവിധായകരായി. അവരുടെ സിനിമകളും പ്രേക്ഷകർക്കു മുന്നിലെ കാഴ്ചകളായി.
ഇതാ ഇന്നത്തെ മഴയത്ത്, അതിലൊരു മകനായ അഖിലിൻ്റെ മുന്നിൽ, അവനെഴുതിയ സംഭാഷണം ഉരുവിട്ട്, അവൻറെ പുതിയ സിനിമയിലെ ഒരു കഥാപാത്രമായി ഞാനും മഴ നനഞ്ഞും നനയാതെയും നിൽക്കുന്നു. എത്ര വ്യക്തമായാണ് അഖിൽ ഓരോ കാര്യവും എനിക്ക് പറഞ്ഞു തരുന്നത്. ഒപ്പം വളർന്നവരുടെ മക്കളോടൊപ്പം വീണ്ടും വളരാൻ അനുഗ്രഹം ലഭിക്കുക ഏതോ മഹാശക്തിയുടെ വരദാനമാണ്. ആ ശക്തിക്കു മുന്നിൽ ശിരസ്സ് നമിക്കവേ മനസ്സുതന്നെ ഒരു പ്രഭാവലയമാകുന്നു. പൊന്മുട്ട തേടി വന്ന സത്യാ നിനക്ക് നന്ദി. ഈ ദിവസം ഷാജിക്ക് സമർപ്പിക്കുന്നു എന്നുമായിരുന്നു കുറിപ്പ്.

രചയിതാവിനെക്കുറിച്ച്നിമിഷനിമിഷ, സമയം മലയാളത്തിലെ എന്റർടൈൻമെന്റ് വിഭാഗത്തിൽ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സിനിമ-ടെലിവിഷൻ മേഖലകളിലെ വിശേഷങ്ങളും വാർത്തകളും അഭിമുഖങ്ങളും ചെയ്തുവരുന്നു. കാര്യവട്ടം ക്യാംപസിൽ നിന്നും എംസിജെ പൂർത്തിയാക്കിയ ശേഷം പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ്, ഫിൽമിബീറ്റ് മലയാളം എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു.... കൂടുതൽ വായിക്കുക





English (US) ·