ശ്രീരാമനില്‍ നിന്ന് ദശരഥനിലേക്ക്; രാമായണത്തിലെ അരുണ്‍ ഗോവിലിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

1 month ago 4
നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ' രാമായണ 'ത്തില്‍ നിന്നുള്ള ഏറ്റവും പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ടെലിവിഷന്‍ പരമ്പരയിലൂടെ ഇന്ത്യയിലൊട്ടാകെയുള്ള പ്രേക്ഷകരുടെ മനസ്സില്‍ ശ്രീരാമനായി ജീവിച്ച മുതിര്‍ന്ന നടന്‍ അരുണ്‍ ഗോവില്‍ , ദശരഥ മഹാരാജാവായി എത്തുന്ന ചിത്രത്തിന്റെ പ്രത്യേക പോസ്റ്ററാണ് നിര്‍മ്മാതാക്കള്‍ പങ്കുവെച്ചത്.

മിനി സ്‌ക്രീനിലൂടെ ഒരു തലമുറയെ മുഴുവന്‍ ശ്രീരാമന്‍ എന്ന സങ്കല്‍പ്പത്തിലൂടെ സ്വാധീനിച്ച അരുണ്‍ ഗോവില്‍, വര്‍ഷങ്ങള്‍ക്ക് ശേഷം അതേ ഇതിഹാസ കാവ്യത്തില്‍ അയോധ്യയിലെ ദശരഥ രാജാവായി തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രാജകീയ പ്രൗഢിയോടെ നില്‍ക്കുന്ന അരുണ്‍ ഗോവിലിന്റെ ദശരഥ രൂപമാണ് പോസ്റ്ററിലുള്ളത്.

Also Read: മതത്തിന്റെ പേരില്‍ കുറ്റപ്പെടുത്തിയവര്‍ക്കും കളിയാക്കിയവര്‍ക്കും പരിഹസിച്ചവര്‍ക്കും ഒരു മറുപടി മാത്രം, ഇന്നും ഞങ്ങള്‍ ഒരുമിച്ചാണ്; അഞ്ജന പറയുന്നു

'ഒരിക്കല്‍ ഒരു തലമുറയ്ക്ക് ശ്രീരാമനെ സമ്മാനിച്ചയാള്‍, ഇപ്പോള്‍ അയോധ്യയുടെ രാജാവായി രാമായണത്തിലേക്ക് വീണ്ടും എത്തുന്നു' എന്ന കുറിപ്പോടെയാണ് അണിയറപ്രവര്‍ത്തകര്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. രണ്ടു ഭാഗങ്ങളിലായി ഒരുങ്ങുന്ന ഈ ഇതിഹാസ ചിത്രത്തില്‍ രണ്‍ബീര്‍ കപൂര്‍ ശ്രീരാമനായും, സായ് പല്ലവി സീതയായും, റോക്കിംഗ് സ്റ്റാര്‍ യഷ്, രാവണനായും വേഷമിടുന്നു. കൂടാതെ സണ്ണി ഡിയോള്‍ ഹനുമാനായും രവി ദുബെ ലക്ഷ്മണനായും എത്തുന്നുണ്ട്.

Also Read: ഞാന്‍ കരയും, എല്ലാത്തിനും കരഞ്ഞ് സമാധാനപ്പെടും, ഇമോഷന്‍ അടക്കിപ്പിടിക്കാറില്ല; സ്വയം സന്തോഷിക്കാനാണ് ശ്രമിക്കുന്നത് എന്ന് ഐശ്വര്യ ലക്ഷ്മി


നമിത് മല്‍ഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, എട്ട് തവണ അക്കാദമി അവാര്‍ഡ് നേടിയ ഡിഎന്‍ഇജി , യഷിന്റെ മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സ് എന്നിവര്‍ സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇന്ത്യയിലൊഴികെ സോണി പിക്ചേഴ്സ് ആഗോളതലത്തില്‍ വിതരണം ചെയ്യുന്ന 'രാമായണം പാര്‍ട്ട് 1' ഈ വര്‍ഷം നവംബര്‍ 5-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും. തുടര്‍ന്ന് രണ്ടാം ഭാഗം 2027 ദീപാവലി റിലീസായി എത്തും. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. പി ആര്‍ ഒ: ആതിര ദില്‍ജിത്ത്.
Read Entire Article