Published: September 19, 2025 10:11 AM IST
1 minute Read
ദുബായ്∙ ഏഷ്യാകപ്പിൽ സൂപ്പർ ഫോർ റൗണ്ടിലെത്തിയ സന്തോഷത്തിനിടെ ശ്രീലങ്കൻ ടീം ക്യാംപിനെ സങ്കടത്തിലാക്കി ബോളർ ദുനിത് വെല്ലലഗെയുടെ പിതാവിന്റെ വിയോഗം. അബുദബിയിൽ ശ്രീലങ്ക അഫ്ഗാനിസ്ഥാനെ നേരിടുന്ന സമയത്താണ്, ദുനിതിന്റെ പിതാവ് സുരങ്ക വെല്ലലഗെ ഹൃദയാഘാതമുണ്ടായി മരണപ്പെടുന്നത്. മത്സരത്തിനു പിന്നാലെ ശ്രീലങ്കൻ ടീം പരിശീലകൻ സനത് ജയസൂര്യ ദുനിത് വെല്ലലഗെയെ പിതാവിന്റെ വിയോഗം അറിയിച്ചു. ജയസൂര്യയും ലങ്കൻ താരങ്ങളും ദുനിതിനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
‘‘ദുനിതിന്റെ പിതാവ് അൽപം മുൻപാണു നമ്മളെ വിട്ടുപിരിഞ്ഞത്. വളരെ വേദനയോടെയാണു ഞാനിത് പറയുന്നത്. മരണ വിവരം ദുനിതിനെ അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിനു പിന്തുണ നൽകേണ്ട സമയമാണിത്. ആഘോഷ പ്രകടനങ്ങൾ അവസാനിപ്പിക്കണം.’’– മുൻ ശ്രീലങ്കൻ താരം റസൽ അർണോൾഡ് കമന്ററിക്കിടെ പ്രതികരിച്ചു. ശ്രീലങ്കയിലെ പ്രിൻസ് ഓഫ് വെയിൽസ് ടീമിന്റെ ക്യാപ്റ്റനായി കളിച്ചിട്ടുള്ള സുരങ്കയ്ക്ക് ദേശീയ ടീമിൽ അവസരം ലഭിച്ചിരുന്നില്ല.
മത്സരത്തിൽ നാലോവറുകൾ പന്തെറിഞ്ഞ വെല്ലലഗെ 49 റൺസ് വഴങ്ങിയിരുന്നു. 20–ാം ഓവറിൽ പന്തെറിഞ്ഞ വെല്ലലഗെയെ അഫ്ഗാനിസ്ഥാൻ ബാറ്റർ മുഹമ്മദ് നബി അഞ്ചു തവണയാണ് സിക്സർ പറത്തിയത്. ഒരു വിക്കറ്റ് മാത്രമാണു താരത്തിനു മത്സരത്തിൽ ലഭിച്ചത്. മത്സരത്തിൽ ആറു വിക്കറ്റ് വിജയമാണു ശ്രീലങ്ക സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാൻ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 169 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിൽ 18.4 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക വിജയത്തിലെത്തുകയായിരുന്നു.
Stay Strong Dunith 💪🏻
After the lucifer against Afghanistan, Sri Lanka Cricket officials had to pass Dunith Wellalage astir the abrupt passing of his begetter owed to a bosom attack. He was lone 54.pic.twitter.com/zSyTjnlmUW
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Srilankatweets എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
English Summary:








English (US) ·