10 August 2025, 09:52 PM IST

എം. ശ്രീശങ്കർ, Photo:PTI
ന്യൂഡല്‍ഹി: ലോങ്ജമ്പില്‍ വീണ്ടും സ്വര്‍ണനേട്ടവുമായി മലയാളി താരം മുരളി ശ്രീശങ്കര്‍. ലോക അത്‌ലറ്റിക്‌സ് കോണ്ടിനെന്റല്‍ ടൂറിലാണ് താരം സ്വര്‍ണം നേടിയത്. 8.13 മീറ്റര്‍ ദൂരം ചാടിയാണ് സ്വര്‍ണനേട്ടം.
സീസണിലെ മികച്ച ദൂരം കണ്ടെത്തിയാണ് മലയാളി താരത്തിന്റെ നേട്ടം. അവസാനശ്രമത്തിലാണ് ശ്രീശങ്കര്‍ 8.13 മീറ്റർ ദൂരം കണ്ടെത്തുന്നത്. മത്സരത്തില്‍ ആദ്യ ആറ് സ്ഥാനങ്ങളും ഇന്ത്യന്‍ താരങ്ങള്‍ക്കാണ്. ഷാനവാസ് ഖാന്‍(8.04 മീറ്റർ) വെള്ളിയും ലോകേഷ് സത്യനാഥന്‍(7.85 മീറ്റർ) വെങ്കലവും നേടി.
Content Highlights: Murali Sreeshankar won the golden medal World Athletics Continental Tour








English (US) ·