Published: July 13 , 2025 09:03 AM IST
1 minute Read
പുണെ ∙ ലോങ്ജംപ് പിറ്റിലേക്കുള്ള തിരിച്ചുവരവ് സ്വർണ നേട്ടത്തോടെ ആഘോഷിച്ച് മലയാളി താരം എം.ശ്രീശങ്കർ. പുണെയിൽ നടന്ന ദേശീയ ഓപ്പൺ അത്‍ലറ്റിക്സിൽ പുരുഷ ലോങ്ജംപിൽ 8.05 മീറ്റർ പിന്നിട്ട് ശ്രീശങ്കർ ജേതാവായി. ഒഡീഷയുടെ പി.സരുൺ വെള്ളിയും മലയാളി താരം ടി.പി.അമൽ വെങ്കലവും നേടി. കാൽമുട്ടിനേറ്റ പരുക്കിനും ശസ്ത്രക്രിയയ്ക്കുംശേഷമുള്ള ശ്രീശങ്കറിന്റെ തിരിച്ചുവരവായിരുന്നു ഈ മത്സരം. 2023 ഒക്ടോബറിൽ ഏഷ്യൻ ഗെയിംസിൽ വെള്ളി നേടിയശേഷം ശ്രീശങ്കർ മത്സരങ്ങളിൽ പങ്കെടുത്തിരുന്നില്ല.
പാരിസ് ഒളിംപിക്സ് ലക്ഷ്യമിട്ടുള്ള പരിശീലനത്തിനിടെ 2024 ഏപ്രിലിലാണ് ശ്രീശങ്കറിന് പരുക്കേറ്റത്. തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനാകേണ്ടിവന്ന താരത്തിന്റെ ഒളിംപിക്സ് സ്വപ്നങ്ങളും പൊലിഞ്ഞു. ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം ജനുവരിയിലാണ് പരിശീലനം പുനരാരംഭിച്ചത്. ഈ വർഷം സെപ്റ്റംബറിൽ ടോക്കിയോയിൽ നടക്കുന്ന ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിന് യോഗ്യത നേടുകയാണ് മുന്നിലുള്ള പ്രധാന ലക്ഷ്യമെന്ന് ശ്രീശങ്കർ പറഞ്ഞു.
English Summary:








English (US) ·