Published: September 12, 2026 09:15 AM IST Updated: September 12, 2026 10:25 AM IST
1 minute Read
കൊച്ചി∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിന്റെ പിതാവും റിട്ട.എൽഐസി സോണൽ മാനേജരുമായ കോതമംഗലം മാതിരപ്പിള്ളി അമ്പാട്ട് കുന്നേൽ തറവാട് വി.ശാന്തകുമാരൻ നായർ (89) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി 9.44ന്, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഗായകൻ മധു ബാലകൃഷ്ണന്റെ ഭാര്യാപിതാവുമാണ്.
What you should work next
മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വിദേശത്തുള്ള ബന്ധുക്കൾ എത്തിയശേഷം ഞായറാഴ്ച കോതമംഗലത്തെ തറവാട്ടിലേക്ക് കൊണ്ടുപോകും. ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ കോതമംഗലം തറവാട്ടിൽ പൊതുദർശനത്തിന് വയ്ക്കും.
തുടർന്ന് വൈകിട്ട് നാലിന് സംസ്കാരം നടക്കും. ഭാര്യ: ടി.എൻ.സാവിത്രിദേവി. ദീപുശാന്ത്, നിവേദിത, ദിവ്യ എന്നിവരാണ് മറ്റു മക്കൾ. മരുമക്കൾ: കൽപന, സജിത്ത്, മധു ബാലകൃഷ്‌ണൻ, ദുവനേശ്വരി.
English Summary:






English (US) ·