ശ്രീഹരിയും അനാമികയും ഭാവി ഇന്ത്യയുടെ താരങ്ങൾ, മനോരമ സ്വർണപ്പതക്കം: വിജയികളെപ്പറ്റി വിദഗ്ധസമിതി

2 weeks ago 57

മനോരമ ലേഖകൻ

Published: November 01, 2026 02:52 PM IST

1 minute Read

ഡോ.ജിമ്മി ജോസഫ്, വി.കെ.വിസ്മയ, പി.യു.ചിത്ര എന്നിവർ മലയാള മനോരമ സ്വർണപ്പതക്കത്തിനുള്ള മികച്ച താരങ്ങളെ കണ്ടെത്താനുള്ള വിലയിരുത്തലിനിടെ.
ഡോ.ജിമ്മി ജോസഫ്, വി.കെ.വിസ്മയ, പി.യു.ചിത്ര എന്നിവർ മലയാള മനോരമ സ്വർണപ്പതക്കത്തിനുള്ള മികച്ച താരങ്ങളെ കണ്ടെത്താനുള്ള വിലയിരുത്തലിനിടെ.

കോഴിക്കോട് ∙ രാജ്യാന്തര ട്രാക്കിൽനിന്നു ഭാവിയിൽ ഇന്ത്യയ്ക്കായി മെഡൽ നേടാൻ പ്രതിഭയും മികവുമുള്ളവരാണു ശ്രീഹരി കരിക്കനും അനാമിക അജേഷുമെന്നു വിദഗ്ധസമിതി. സംസ്ഥാന സ്കൂൾ കായികമേളയിലെ ഏറ്റവും മികച്ച അത്‌ലീറ്റുകൾക്കുള്ള മലയാള മനോരമയുടെ സ്വർണപ്പതക്കത്തിന് ഇരുവരെയും അർഹരാക്കിയതു മീറ്റിലെ മിന്നും പ്രകടനമാണ്.

ജൂനിയർ ആൺകുട്ടികളുടെ 400 മീറ്ററിലും 400 മീറ്റർ ഹർഡിൽസിലും റെക്കോർഡോടെയാണു ശ്രീഹരി സ്വർണം നേടിയത്. ദേശീയ ജൂനിയർ നിലവാരവുമായി കിടപിടിക്കുന്ന പ്രകടനമാണു ശ്രീഹരിയുടേതെന്നു മുൻ രാജ്യാന്തര അത്‌ലീറ്റുകളായ പി.യു.ചിത്ര, വി.കെ.വിസ്‌മയ, ചങ്ങനാശേരി അസംപ്ഷൻ കോളജ് കായികവിഭാഗം അസി. പ്രഫസർ ഡോ. ജിമ്മി ജോസഫ് എന്നിവരടങ്ങിയ സമിതി വിലയിരുത്തി. തിരുവനന്തപുരം ജി.വി.രാജാ സ്പോർട്സ് സ്കൂൾ പ്ലസ് വൺ വിദ്യാർഥിയായ ശ്രീഹരി, കണ്ണൂർ കണ്ണപുരം എംകെ ഹൗസിൽ വിജു കരിക്കന്റെയും ഷോഹിതയുടെയും മകനാണ്.

ആലപ്പുഴ ചാരമംഗലം ഡിവി എച്ച്എസ്എസ് പ്ലസ്ടു വിദ്യാർഥിനിയായ അനാമികയുടെ സീനിയർ 100 മീറ്റർ ഹർഡിൽസിലെ റെക്കോർഡ് പ്രകടനം ദേശീയ നിലവാരത്തെക്കാൾ മികച്ചതാണെന്നു സമിതി അഭിപ്രായപ്പെട്ടു. ലോക സ്കൂൾ അത്‌ലറ്റിക്സിനു യോഗ്യത നേടിയ താരമാണ്. ആലപ്പുഴ മുഹമ്മ പീടികവെളിയിൽ പി.എസ്.അജേഷിന്റെയും പി.ആർ.സോണിയുടെയും മകളാണ്.

English Summary:

Srihari Karikkan and Anamika Ajesh Win Malayala Manorama Gold Medals

Read Entire Article