Published: October 29, 2025 07:47 AM IST
1 minute Read
സിഡ്നി∙ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിനിടെ പരുക്കേറ്റ ഇന്ത്യൻ താരം ശ്രേയസ് അയ്യരുടെ നില തൃപ്തികരമാണെന്നും ശ്രേയസിനെ ഐസിയുവിൽനിന്നു മാറ്റിയെന്നും ബിസിസിഐ അധികൃതർ അറിയിച്ചു. ഇടതു വാരിയെല്ലിനും പ്ലീഹയ്ക്കും (സ്പ്ലീൻ) പരുക്കേറ്റ ശ്രേയസിനെ ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് കഴിഞ്ഞ ദിവസം സിഡ്നിയുള്ള ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചത്.
പരുക്കേറ്റതിനു പിന്നാലെ ഡ്രസിങ് റൂമിലെത്തിയ ശ്രേയസ് ബോധരഹിതനായെന്നും ഹൃദയമിടിപ്പ് കുറഞ്ഞെന്നും അതോടെയാണ് ഐസിയുവിലേക്കു മാറ്റാൻ തീരുമാനിച്ചതെന്നും ബിസിസിഐ അറിയിച്ചു. ബിസിസിഐയുടെ മെഡിക്കൽ സംഘവും സിഡ്നിയിൽ എത്തിയിരുന്നു. ഇവരുടെ കൂടി മേൽനോട്ടത്തിലായിരിക്കും തുടർ ചികിത്സകൾ. ശ്രേയസിന്റെ കുടുംബാംഗങ്ങൾ അടുത്ത ദിവസം തന്നെ സിഡ്നിയിൽ എത്തുമെന്നാണ് വിവരം.
ശ്രേയസുമായി സംസാരിച്ചു: സൂര്യ
ശ്രേയസ് അയ്യരുമായി ഫോണിൽ സംസാരിച്ചെന്നും അപകടാവസ്ഥ തരണം ചെയ്തെന്നും ഇന്ത്യൻ ട്വന്റി20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. പരുക്കിന്റെ കാര്യം അറിഞ്ഞപ്പോൾ തന്നെ ടീം ഫിസിയോയെ വിളിച്ചിരുന്നു. അദ്ദേഹം ഫോൺ ശ്രേയസിനു നൽകി. കഴിഞ്ഞ 2 ദിവസമായി ഞങ്ങൾ ഫോണിൽ സംസാരിക്കുന്നു. ശ്രേയസ് അപകടനില പൂർണമായും തരണം ചെയ്തെന്നാണ് മനസ്സിലാക്കുന്നത്’– സൂര്യ പറഞ്ഞു.
English Summary:








English (US) ·