Authored by: നിഷാദ് അമീന്‍|Samayam Malayalam•5 Jun 2025, 2:35 pm
IPL 2025 Final: ഐപിഎല്‍ 2025 ഫൈനലില്‍ പഞ്ചാബ് കിങ്‌സ് (Punjab Kings) തോറ്റതിന് പിന്നാലെയാണ് ശ്രേയസ് അയ്യര്‍ക്കെതിരെ (Shreyas Iyer) യോഗ്രാജ് സിങിന്റെ (Yograj Singh) രൂക്ഷ വിമര്‍ശനം. ഇന്ത്യക്ക് രണ്ട് മികച്ച മാച്ച് ഫിനിഷര്‍മാരെ ഉണ്ടായിട്ടുള്ളൂവെന്നും അത് യുവരാജ് സിങ്, എംഎസ് ധോണി എന്നിവരാണെന്നും അദ്ദേഹം പറഞ്ഞു.
ഹൈലൈറ്റ്:
- പഞ്ചാബ് ടീമില്‍ തോറ്റത് ശ്രേയസ് മാത്രം
- ശ്രേയസിന് കളിക്കാരുടെ പിന്തുണയില്ലെന്ന്
- യുവരാജ് ഇന്ത്യ കണ്ട മികച്ച ഫിനിഷര്‍
യുവരാജ് സിങ്, യോഗ്രാജ് സിങ്, എംഎസ് ധോണി (ഫോട്ടോസ്- Samayam Malayalam) ശ്രേയസ് അയ്യര്‍ 'ക്രിമിനല്‍' ആണെന്ന് യുവരാജ് സിങിന്റെ പിതാവ്; എംഎസ് ധോണിയെ കുറിച്ചും പരാമര്‍ശം
മുംബൈ ഇന്ത്യന്‍സിനെതിരായ രണ്ടാം ക്വാളിഫയറില്‍ കിടിലന്‍ ഇന്നിങ്‌സുമായി പിബികെഎസിനെ ഫൈനലിലേക്ക് നയിച്ചത് 31 കാരനായ ശ്രേയസായിരുന്നു. ഐപിഎല്‍ ക്വാളിഫയര്‍ മാച്ചുകളുടെ ചരിത്രത്തിലെ തന്നെ മികച്ച ഇന്നിങ്‌സുകളില്‍ ഒന്നായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം കെകെആറിനെ കിരീടം ചൂടിച്ച ശേഷം റെക്കോഡ് തുകയക്ക് പഞ്ചാബ് വാങ്ങുകയായിരുന്നു. മൂന്ന് ടീമുകളെ ഐപിഎല്‍ ഫൈനലിലെത്തിച്ച ഏക ക്യാപ്റ്റനാണ്.
ഐപിഎല്‍ 2025ലെ സ്റ്റാര്‍ പെര്‍ഫോമറാണ് ശ്രേയസ് എങ്കിലും യോഗ്രാജ് സിങ് രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. ശ്രേയസിന് പിന്നില്‍ കളിക്കാന്‍ ആരുമില്ല. ഇന്ത്യ കണ്ട ഏറ്റവും മികച്ച മാച്ച് ഫിനിഷര്‍മാര്‍ യുവരാജ് സിങും എംഎസ് ധോണിയുമാണെന്ന് യോഗരാജ് അഭിപ്രായപ്പെട്ടു.
'ഫൈനല്‍ മാച്ചില്‍ ഒരു ക്രിമിനല്‍ മാത്രമേയുള്ളൂ. അതാണ് പഞ്ചാബ് കിങ്‌സിന്റെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍. കളിയേക്കാള്‍ വലുതായി ആരുമില്ല. ഇന്ത്യക്ക് രണ്ട് മികച്ച ഫിനിഷര്‍മാര്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. എംഎസ് ധോണിയും യുവരാജ് സിംഗും. 92% ആണ് അവരുടെ വിജയ നിരക്ക്. യുവരാജിന് 98% വിജയങ്ങളുണ്ട്. യുവരാജ് 72 മത്സരങ്ങളില്‍ ഒറ്റയ്ക്ക് വിജയിച്ചിട്ടുണ്ട്. ഇതിനെയാണ് ഒരു കളിക്കാരന്‍ എന്ന് വിളിക്കുന്നത്.
സിക്‌സര്‍ വീരന് മംഗല്യം; റിങ്കു സിങ്-സമാജ്വാദി എംപി പ്രിയ സരോജ് വിവാഹനിശ്ചയം ജൂണ്‍ എട്ടിന്
പഞ്ചാബിനെതിരെ മത്സരത്തില്‍ തോറ്റത് ഒരാള്‍ മാത്രമാണ്, അതാണ് അവരുടെ ക്യാപ്റ്റന്‍. എനിക്ക് ഒരുപാട് ദേഷ്യമുണ്ട്. ഇന്നലെ സംഭവിച്ചത് ആരും കാണില്ല. നാളെ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും അറിയില്ല. പക്ഷേ ഇന്ന് എന്താണ് സംഭവിച്ചതെന്ന് ചര്‍ച്ച ചെയ്യപ്പെടണം'- വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസുമായുള്ള ഒരു അഭിമുഖത്തില്‍ യോഗ്രാജ് പറഞ്ഞു.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·