Curated by: ഗോകുൽ എസ്|Samayam Malayalam•4 Jun 2025, 2:57 pm
IPL 2025: 2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗ് അവസാനിച്ചുകഴിഞ്ഞു. ഇക്കുറി കിടിലൻ പ്രകടനം കാഴ്ച വെച്ച താരങ്ങളെ അണിനിരത്തിക്കൊണ്ടുള്ള ടീം ഓഫ് ദി ടൂർണമെന്റ് നോക്കാം.
ഹൈലൈറ്റ്:
- ഐപിഎൽ 2025 ന് തിരശീല വീണു
- ടീം ഓഫ് ദി ടൂർണമെന്റ് നോക്കാം
- ശ്രേയസ് അയ്യർ തന്നെ ക്യാപ്റ്റൻ, ഗില്ലിന് ഇടമില്ല
ശുഭ്മാൻ ഗില്ലും ശ്രേയസ് അയ്യരും (ഫോട്ടോസ്- Samayam Malayalam) ശ്രേയസ് അയ്യർ ക്യാപ്റ്റൻ, ഗിൽ ഇല്ല, കോഹ്ലി ടീമിൽ; ഐപിഎൽ 2025 ലെ ടീം ഓഫ് ദി ടൂർണമെന്റ്
നിക്കോളാസ് പുറാനാണ് മൂന്നാം നമ്പരിൽ. വെടിക്കെട്ട് ബാറ്റിങ്ങിന്റെ ആശാനായ പുറാൻ, ഈ സീസണിൽ 14 ഇന്നിങ്സുകളിൽ നിന്ന് 524 റൺസാണ് നേടിയത്. അഞ്ച് അർധസെഞ്ചുറികളും ലക്നൗ സൂപ്പർ ജയന്റ്സിനായി കളിക്കുന്ന വിൻഡീസ് താരം നേടി. സൂര്യകുമാർ യാദവാണ് ടീമിൽ സ്ഥാനം ഉറപ്പുള്ള മറ്റൊരു ബാറ്റർ. സ്കൈയുടെ ഏറ്റവും മികച്ച ഐപിഎൽ സീസൺ കൂടിയായിരുന്നു ഇത്തവണത്തേത്. 15 കളികളിൽ നിന്ന് 717 റൺസാണ് സൂര്യകുമാർ യാദവ് ഇക്കുറി നേടിയത്. 15 ഇന്നിങ്സുകളിലും 15 റൺസിന് മുകളിൽ ഈ മുംബൈ താരം സ്കോർ ചെയ്തു എന്നത് ഏറെ ശ്രദ്ധേയം.
പഞ്ചാബ് കിങ്സിനെ ഐപിഎൽ ഫൈനലിൽ എത്തിച്ച ശ്രേയസ് അയ്യരാണ് ടീം ഓഫ് ദി ടൂർണമെന്റിന്റെയും ക്യാപ്റ്റൻ. പഞ്ചാബിനെ എല്ലാ രീതിയിലും മുന്നിൽ നിന്ന് നയിച്ച ശ്രേയസ് 17 കളികളിൽ 604 റൺസാണ് നേടിയത്. വിക്കറ്റ് കീപ്പർ ബാറ്റർ കെ എൽ രാഹുലിനും ടീമിൽ സ്ഥാനം നൽകാം. 13 കളികളിൽ 539 റൺസായിരുന്നു ഈ സീസണിൽ രാഹുലിന്റെ സമ്പാദ്യം. ഐപിഎൽ ഫൈനലിൽ പഞ്ചാബ് കിങ്സിന് വേണ്ടി 30 പന്തിൽ 61 റൺസ് നേടിയ ശശാങ്ക് സിങ്ങാണ് ടീമിന്റെ പ്രധാന ഫിനിഷർ. വെടിക്കെട്ട് ബാറ്റിങ്ങിന് പേരുകേട്ട ശശാങ്ക്, 14 ഇന്നിങ്സുകളിൽ മറന്ന് 328 റൺസാണ് ഇക്കുറി നേടിയത്.
മുംബൈ ഇന്ത്യൻസിന്റെ ജസ്പ്രിത് ബുംറയാണ് പേസ് നിരയെ നയിക്കുന്നത്. മുംബൈ ഇന്ത്യൻസിന്റെ പ്ലേ ഓഫ് പ്രവേശനത്തിൽ നിർണായക പങ്ക് വഹിച്ച ബുംറ, 12 കളികളിൽ 18 വിക്കറ്റുകളാണ് ഇത്തവണ നേടിയത്. 6.67 ആണ് എക്കോണമി. ഗുജറാത്ത് ടൈറ്റൻസിന്റെ പ്രസിദ് കൃഷ്ണയാണ് ടീമിലെ മറ്റൊരു പേസർ. 25 വിക്കറ്റുകളുമായി ഈ സീസണിലെ പർപ്പിൾ ക്യാപ്പ് ജേതാവാണ് പ്രസിദ്.
ഐപിഎൽ ഫൈനലിൽ വഴിത്തിരിവായത് ഇക്കാര്യം, പഞ്ചാബിനെ തോൽപ്പിച്ചത് ആ താരം; ആർസിബി നന്ദി പറയേണ്ടത് കൃണാലിന്
ആർസിബിയുടെ ഓസ്ട്രേലിയൻ പേസർ ജോഷ് ഹേസൽവുഡിനെയും ഈ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 12 കളികളിൽ 22 വിക്കറ്റാണ് ഇക്കുറി ജോഷ് ഹേസൽവുഡ് നേടിയത്. ആർസിബിയുടെ കിരീട നേട്ടത്തിൽ സുപ്രധാന പങ്കായിരുന്നു ഹേസൽവുഡ് വഹിച്ചത്. ചെന്നൈ സൂപ്പർ കിങ്സ് താരം നൂർ അഹമ്മദാണ് ടീം ഓഫ് ദി ടൂർണമെന്റിലെ സ്പെഷ്യലിസ്റ്റ് സ്പിന്നർ. 24 വിക്കറ്റുകളാണ് ഈ അഫ്ഗാൻ സ്പിന്നർ ഇക്കുറി നേടിയത്.

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു.... കൂടുതൽ വായിക്കുക








English (US) ·