Curated by: ഗോകുൽ എസ്|Samayam Malayalam•29 May 2025, 2:08 pm
2025 സീസൺ ഐപിഎല്ലിന്റെ ലീഗ് ഘട്ടത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച താരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള മികച്ച പ്ലേയിങ് ഇലവനെ നോക്കാം.
ഹൈലൈറ്റ്:
- ഐപിഎൽ 2025 പ്ലേ ഓഫിലേക്ക്
- ലീഗിൽ നടന്നത് 70 മത്സരങ്ങൾ
- ലീഗ് ഘട്ടത്തിലെ മികച്ച പ്ലേയിങ് ഇലവനെ നോക്കാം
ശ്രേയസ് അയ്യരും വിരാട് കോഹ്ലിയും (ഫോട്ടോസ്- Samayam Malayalam) 2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പ്ലേ ഓഫ് മത്സരങ്ങൾക്ക് വ്യാഴാഴ്ച തുടക്കമാവുകയാണ്. പഞ്ചാബ് കിങ്സും, റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിലാണ് ആദ്യ ക്വാളിഫയറിൽ ഏറ്റുമുട്ടുക. വെള്ളിയാഴ്ച നടക്കുന്ന എലിമിനേറ്ററിൽ മുംബൈ ഇന്ത്യൻസും, ഗുജറാത്ത് ടൈറ്റൻസും തമ്മിൽ ഏറ്റുമുട്ടും. ഐപിഎൽ പ്ലേ ഓഫിലേക്ക് കടക്കുമ്പോൾ ഈ സീസണിൽ ഇതുവരെയുള്ള പ്രകടനങ്ങളിൽ നിന്ന് ടൂർണമെന്റിന്റെ മികച്ച പ്ലേയിങ് ഇലവനെ കണ്ടെത്തിയാലോ? ഐപിഎൽ ലീഗ് ഘട്ടത്തിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നത്.ഗുജറാത്ത് ടൈറ്റൻസ് ഓപ്പണർമാരായ സായ് സുദർശനും ശുഭ്മാൻ ഗില്ലുമാണ് 2025 സീസൺ ഐപിഎല്ലിന്റെ ലീഗ് ഘട്ടത്തിലെ ഉയർന്ന റൺ വേട്ടക്കാർ. ഗുജറാത്തിന്റെ പ്ലേ ഓഫ് പ്രവേശനത്തിൽ നിർണായക പങ്കാണ് ഇവർ വഹിച്ചത്. സായ് 679 റൺസും, ഗിൽ 649 റൺസും ഇത്തവണ നേടി. ഇവരെ തന്നെയാണ് ലീഗ് ഘട്ടത്തിലെ മികച്ച ടീമിന്റെ ഓപ്പണർമാരായും തെരഞ്ഞെടുക്കുന്നത്. റൺ വേട്ടയിൽ മൂന്നാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവാണ് മൂന്നാം നമ്പരിൽ. ലീഗ് ഘട്ടത്തിൽ 640 റൺസാണ് ഇക്കുറി സ്കൈയുടെ സമ്പാദ്യം.
ശ്രേയസ് അയ്യർ ക്യാപ്റ്റൻ, വിരാട് കോഹ്ലി ഇല്ല; 2025 സീസൺ ഐപിഎൽ ലീഗ് ഘട്ടത്തിലെ മികച്ച പ്ലേയിങ് ഇലവൻ ഇങ്ങനെ
ലീഗ് ഘട്ടത്തിൽ 514 റൺസ് നേടിയ പഞ്ചാബ് കിങ്സ് നായകൻ ശ്രേയസ് അയ്യരും ഈ ടീമിലുണ്ടാകും. ലീഗ് ഘട്ടത്തിലെ മികച്ച പ്ലേയിങ് ഇലവന്റെ നായകനും അദ്ദേഹമാണ്. ലക്നൗ സൂപ്പർ ജയന്റ്സ് താരം നിക്കോളാസ് പുറനാണ് ടീമിന്റെ മറ്റൊരു താരം. 14 ഇന്നിങ്സിൽ 524 റൺസാണ് ലീഗ് ഘട്ടത്തിൽ പുറാൻ നേടിയത്. പഞ്ചാബ് കിങ്സിന്റെ ശശാങ്ക് സിങ്ങിനെയും, ആർസിബി താരം ടിം ഡേവിഡിനെയും ഫിനിഷർമാരായി ഉൾപ്പെടുത്താം.
Also Read: പന്ത് ആ അപ്പീൽ പിൻവലിച്ചില്ലെങ്കിലും ജിതേഷ് നോട്ടൗട്ട് തന്നെ, നിയമം പറയുന്നത് ഇങ്ങനെ; ഐപിഎല്ലിൽ നാടകീയ നിമിഷം
ഗുജറാത്ത് ടൈറ്റൻസ് പേസർ പ്രസിദ് കൃഷ്ണയാകും പേസ് നിരയിലെ പ്രധാനി. 14 കളികളിൽ 23 വിക്കറ്റുകളാണ് ഇത്തവണ താരത്തിന്റെ സമ്പാദ്യം. ഗുജറാത്തിന്റെ പ്ലേ ഓഫ് പ്രവേശനത്തിൽ സുപ്രധാന പങ്കാണ് അദ്ദേഹം വഹിച്ചത്. ആർസിബിയുടെ ജോഷ് ഹേസൽ വുഡും, മുംബൈ ഇന്ത്യൻസിന്റെ ജസ്പ്രിത് ബുംറയും ഈ ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ട്. സ്പെഷ്യലിസ്റ്റ് സ്പിന്നറായി ചെന്നൈ സൂപ്പർ കിങ്സിന്റെ നൂർ അഹമ്മദിനെ ഉൾപ്പെടുത്താം. 14 ലീഗ് മത്സരങ്ങളിൽ 24 വിക്കറ്റുകളാണ് ഇക്കുറി നൂർ നേടിയത്.
Also Read: കളിക്ക് മുൻപ് ജിതേഷിന് പറ്റിയത് വമ്പൻ പിഴവ്, നിർണായക മത്സരത്തിൽ ആർസിബി രക്ഷപ്പെട്ടത് ഇങ്ങനെ
ഐപിഎൽ ലീഗ് ഘട്ടത്തിലെ മികച്ച പ്ലേയിങ് ഇലവൻ ഇങ്ങനെ: സായ് സുദർശൻ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, നിക്കോളാസ് പുറാൻ, ശശാങ്ക് സിങ്, ടിം ഡേവിഡ്, നൂർ അഹമ്മദ്, ജോഷ് ഹേസൽ വുഡ്, പ്രസിദ് കൃഷ്ണ, ജസ്പ്രിത് ബുംറ.

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു.... കൂടുതൽ വായിക്കുക








English (US) ·