ശ്രേയസ് അയ്യർക്ക് ‘രാജയോഗം’; ട്വന്റി20 ലോകകപ്പ് കളിക്കും, ഏകദിന ക്യാപ്റ്റനാകും: പ്രവചിച്ച് സെലിബ്രറ്റി ജോത്സ്യൻ

4 months ago 5

ഓൺലൈൻ ഡെസ്‌ക്

Published: August 27, 2025 03:59 PM IST Updated: August 27, 2025 04:15 PM IST

1 minute Read

ശ്രേയസ് അയ്യർ (ഫയൽ ചിത്രം)
ശ്രേയസ് അയ്യർ (ഫയൽ ചിത്രം)

മുംബൈ∙ ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സ്ഥാനം പിടിക്കാനായില്ലെങ്കിലും ശ്രേയസ് അയ്യരെ കാത്തിരിക്കുന്നത് വമ്പൻ നേട്ടങ്ങളുടെ കാലമെന്ന് ജോത്സ്യന്റെ പ്രവചനം. സെലിബ്രിറ്റി ജോത്സ്യന്‍ ഗ്രീന്‍സ്റ്റോണ്‍ ലോബോ ആണ് ശ്രേയസ് അയ്യർക്ക് ‘രാജയോഗം’ പ്രവചിച്ചത്. താരത്തിന്റെ ഗ്രഹനില പ്രകാരം ഏറ്റവും അനുകൂലമായ കാലമാണ് വരാന്‍ പോകുന്നതെന്നാണ് ലോബോ അവകാശപ്പെടുന്നത്.

‘‘1994ലാണ് ശ്രേയസ് അയ്യരുടെ ജനനം. ഗ്രഹങ്ങളെല്ലാം താരത്തിന് അനുകൂലമാണ്. ഏതെങ്കിലുമൊരു ഫോര്‍മാറ്റില്‍ ടീം ഇന്ത്യയുടെ നായകനായി ശ്രേയസ് അയ്യര്‍ മാറും. ഏഷ്യ കപ്പ് ടീമിലുണ്ടായിരുന്നെങ്കിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുമായിരുന്നു. അദ്ദേഹത്തിന്റെ ജാതകം വളരെ ശക്തമാണ്. ട്വന്റി20 ലോകകപ്പ് പോലുള്ള ഒരു പ്രധാന ടൂർണമെന്റിലേക്ക് അദ്ദേഹം ഉറപ്പായും വരും. ടീമിന്‍റെ പ്രതീക്ഷയ്​ക്കൊത്ത് ഉയരാനും നിര്‍ണായക സംഭാവനകള്‍ നല്‍കാനും ട്വന്‍റി20 ലോകകപ്പില്‍ അയ്യര്‍ക്ക് കഴിയും.’’– ലോബോ പ്രവചനത്തിൽ പറയുന്നു.

2027ലെ ഏകദിന ലോകകപ്പില്‍ അയ്യര്‍ ക്യാപ്റ്റനാകാനുള്ള സാധ്യത തള്ളേണ്ടെന്നും ലോബോ വിശദീകരിക്കുന്നു. ‘‘2027ൽ ശ്രേയസിന്റെ ഗ്രഹങ്ങൾ വളരെ ശക്തമാണ്. അദ്ദേഹം ടീമിന്റെ ഭാഗമാകും. ഒരുപക്ഷേ ക്യാപ്റ്റനുമാകും. ശ്രേയസ് ടീമിന്റെ ഭാഗമാണെങ്കിൽ, ഇന്ത്യ ലോകകപ്പ് വിജയിക്കാനും സാധ്യത കൂടുതലാണ്.’’–ലോബോ വ്യക്തമാക്കി.

ഏഷ്യാകപ്പ് ട്വന്‍റി20 ടൂർണമെന്റിനുള്ള ടീമില്‍ ശ്രേയസ് അയ്യര്‍ക്ക് ഇടംപിടിക്കാനായിരുന്നില്ല. ഐപിഎലിൽ പഞ്ചാബ് കിങ്സ് ക്യാപ്റ്റനായ ശ്രേയസ് മിന്നും പ്രകടനം നടത്തിയിട്ടും ഏഷ്യാകപ്പിനുള്ള പതിനഞ്ചംഗ ടീമില്‍ അയ്യര്‍ തഴയപ്പെട്ടത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവച്ചത്. പകരക്കാരുടെ പട്ടികയില്‍ പോലും സെലക്ഷന്‍ കമ്മിറ്റി അയ്യരെ ഉള്‍പ്പെടുത്തിയില്ലെന്നത് മുന്‍താരങ്ങളെയടക്കം അസ്വസ്ഥമാക്കി.

2023ൽ ഓസ്ട്രേലിയയ്ക്കെതിരെയാണ് ശ്രേയസ് അയ്യർ ഇന്ത്യൻ ജഴ്സിയിൽ അവസാന ട്വന്റി20 മത്സരം കളിച്ചത്. ആ മത്സരത്തിൽ 37 പന്തിൽ 53 റൺസ് നേടി കരുത്തുകാട്ടിയ താരത്തെ പിന്നിടൊരിക്കലും ഇന്ത്യ ട്വന്റി20യ്ക്കു വിളിച്ചില്ല. വിജയ് ഹസാരെ ടൂർണമെന്റിൽ 2024ൽ ജേതാക്കളായ മുംബൈ ടീമിൽ അംഗമായിരുന്ന ശ്രേയസ് ഐപിഎലിൽ 50.3 ശരാശരിയി‍ൽ 175 സ്ട്രൈക്ക് റേറ്റിലാണ് 604 റൺസ് നേടിയയത്. 6 അർധ സെഞ്ചറികളും ഇതിലുണ്ട്. ഈ വർഷത്തെ ചാംപ്യൻസ് ട്രോഫി കിരീടം നേടിയ ഇന്ത്യൻ ടീമിലെ ടോപ് സ്കോറർ (243 റൺസ്) എന്ന അയ്യരുടെ നേട്ടവും ഏഷ്യാ കപ്പ് ടീം പ്രഖ്യാപനത്തിൽ സിലക്ടർമാർ പരിഗണിച്ചില്ല

അതിനിടെ, ഏകദിനത്തില്‍ രോഹിത് ശർമയുടെ പിന്‍ഗാമിയായി ശ്രേയസ് അയ്യരെയാണ് ബിസിസിഐ കാണുന്നതെന്ന തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഏകദിന ടീം ക്യാപ്റ്റനാക്കിയേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക തീരുമാനം പുറത്തുവന്നിട്ടില്ല.

English Summary:

Shreyas Iyer is predicted to person a agleam aboriginal successful cricket. According to astrologer Greenstone Lobo, Iyer's horoscope indicates a play of 'Rajayogam,' suggesting helium mightiness adjacent skipper Team India successful the future.

Read Entire Article