ശ്രേയസ് കോടികളുടെ ഉറൂസ് സ്വന്തമാക്കി? വലിയഅളിയന് ഇത്രയും വലിയ പിറന്നാൾ സമ്മാനമോ; സന്തോഷം മറച്ചുവയ്ക്കാതെ കുടുംബം

8 months ago 6

Produced by: ഋതു നായർ|Samayam Malayalam18 May 2025, 9:38 pm

ബിസിനസാണ് എന്നുപറഞ്ഞപ്പോൾ ഇത്രയും ഓർത്തില്ല. വീട് പണി തുടങ്ങിയതിന് പിന്നാലെ പുത്തൻ കാറും; അഞ്ചുകോടിക്ക് മുകളിലുള്ള ഉറൂസ് നേടി ശ്രേയസ് 

ശ്രേയസ് കോടികളുടെ ഉറൂസ് സ്വന്തമാക്കി? വലിയഅളിയന് ഇത്രയും വലിയ പിറന്നാൾ സമ്മാനമോ;  സന്തോഷം മറച്ചുവയ്ക്കാതെ കുടുംബം (ഫോട്ടോസ്- Samayam Malayalam)
സുരേഷ് ഗോപിയുടെ കുടുംബത്തിലെ വിശേഷങ്ങൾ അദ്ദേഹത്തിന്റെ ആരാധകർക്ക് വളരെ പ്രധാനമാണ്. രാഷ്ട്രീയ പ്രവർത്തകൻ എന്നതിലുപരി മികച്ച നടൻ കൂടിയായ അദ്ദേഹത്തിനോടുള്ള ഇഷ്ടം അദ്ദേഹത്തിന്റെ കുടുംബത്തോടും \ മലയാളികൾക്ക് ഉണ്ട്. രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി വരെ പങ്കെടുത്ത പത്തുനാൾ നീണ്ടുനിന്ന വിവാഹമായിരുന്നു അദ്ദേഹത്തിന്റെ മകൾ ഭാഗ്യ സുരേഷ് ഗോപിയുടേത്. ദീർഘകാല സുഹൃത്ത് ശ്രേയസ് മോഹനെയാണ് ഭാഗ്യ വിവാഹം ചെയ്തത്. ഇരു കുടുംബത്തിന്റെയും അനുഗ്രഹത്തോടെ നടന്ന വിവാഹം ഗുരുവായൂർ ക്ഷേത്രനടയിൽ വച്ചായിരുന്നു നടന്നതും.

പുത്തൻ വിശേഷം

സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത വിവാഹത്തിന്റെ വിഷ്വൽസ് ഇന്നും ആരാധകർക്ക് ഏറെ ഹരമാണ് കാണാൻ. ബിസിനസ്സ് മാനായ ശ്രേയസ് മോഹൻ മാവേലിക്കരക്കാരൻ ആണ്. തിരുവനന്തപുരത്ത് സെറ്റിൽഡ് ആയ ശ്രേയസിനു രണ്ടുപെങ്ങന്മാരാണ്. അച്ഛൻ എക്സ് മിലിട്ടറിയും. ശ്രേയസിന്റെ കുടുംബവിശേഷങ്ങൾ തീരുന്നില്ല. പക്ഷെ ഇപ്പോൾ പുത്തൻ വിശേഷം ആണ് സോഷ്യൻ മീഡിയ നിറയെ

ഇത് സ്വന്തമാക്കിയതോ

പിറന്നാൾ ആയിരുന്നു സുരേഷ് ഗോപിയുടെ മൂത്തമരുമകന്. പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് കുടുംബം എത്തിയതോടെയാണ് ഭാര്യ ഭാഗ്യക്കും സുഹൃത്തുക്കൾക്കും ഒപ്പം ലംബോർഗിനി ഹൈബ്രിഡിന്റെ പുതിയ വീഡിയോയും ചിത്രങ്ങളും ശ്രേയസ് പങ്കുവച്ചത്. എന്നാൽ ഇത് ശ്രേയസ് വാങ്ങിയതാണോ അതോ പോസ് ചെയ്തത് ആണോ എന്നായി ആരാധകർ. എന്നാൽ മാധവ് സുരേഷ് ഗോപി വലിയ അളിയന്റെ ചിത്രവും ഉറൂസ് വന്ന സന്തോഷം കൂടി പങ്കിട്ടു .

പുതിയ വീടും

ഉറൂസ് ഇന്ത്യയുടെ ഇൻസ്റ്റാഗ്രാം പേജിലും ശ്രേയസിന്റെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. അതേസമയം ഭാഗ്യ ആ വീട്ടിൽ വലതുകാൽ വച്ച് കേറിയതോടെ ഭാഗ്യപ്പെരുമഴയാണ് ശ്രേയസിനു എന്നാണ് ആരാധകപക്ഷം. കാരണം അടുത്തിടെയാണ് പുതിയ വീട് മാവേലിക്കരയിൽ പണി തുടങ്ങുന്ന സന്തോഷം കൂടി ആരാധകർക്കായി കുടുംബം പങ്കുവച്ചത്.

നേരത്തെ സുഹൃത്തുക്കൾ

ശ്രേയസും ഭാഗ്യയും നേരത്തെ തന്നെ സുഹൃത്തുക്കൾ ആയിരുന്നു. ഇരു കുടുംബക്കാരും തമ്മിൽ അടുത്ത ബന്ധവും. രണ്ടുകൂട്ടരും ഒന്നായ സന്തോഷം ഒക്കെ മുൻപ് സുരേഷ് ഗോപി തന്നെ പറഞ്ഞിട്ടുണ്ട്. ഭാഗ്യ ആരാണെന്നും എന്താണെന്നും മനസ്സിലാക്കി അവളെ ഒട്ടും ചേഞ്ച് ആക്കാതെ തന്നെ സ്നേഹിക്കുന്ന സ്വീകരിക്കുന്ന കുടുംബമാണ് ശ്രേയസിന്റേത് എന്നാണ് വിവാഹം കഴിഞ്ഞവേളയിൽ കുടുംബം പ്രതികരിച്ചത്

ശ്രേയസസിനും ആരാധകർ ഏറെ

വിവാഹത്തിന് ശേഷം ശ്രേയസിനും ഒരു താര പരിവേഷമാണ്. സുരേഷ് ഗോപിയുടെ നാല് മക്കള്‍ക്കും കിട്ടുന്ന ലൈം ലൈറ്റ് അറ്റന്‍ഷന്‍ ഇപ്പോള്‍ ശ്രേയസിനുമുണ്ട്. നീട്ടി വളര്‍ത്തിയ മുടിയും, നിറഞ്ഞ ചിരിയും സ്റ്റൈലിഷ് ലുക്കും ഒക്കെയുള്ള ശ്രേയസിനും ആരാധകർ ഏറെയാണ്, മികച്ച ഡാൻസർ കൂടിയായ അദ്ദേഹം അഭിനയത്തിലേക്ക് ഉണ്ടാകുമോ എന്നുള്ള ചോദ്യങ്ങൾ മുൻപും ഉണ്ടായിരുന്നു.

Read Entire Article