'ശ്വാസം വിടാൻ അനുവദിക്കൂ'; ട്രോളും കടുത്ത വിമര്‍ശനവും നേരിടുന്നതിനെക്കുറിച്ച് രശ്മിക മന്ദാന

5 months ago 6

rashmika mandanna

രശ്മിക മന്ദാന | photo:mathrubhumi

നിരന്തരമായ ട്രോളുകളെയും നെഗറ്റീവ് പിആറിനെയും നേരിടുന്നതിനെക്കുറിച്ച് മനസുതുറന്ന് നടി രശ്മിക മന്ദാന. തൻ്റെ യഥാർത്ഥ വികാരപ്രകടനങ്ങളെ പലപ്പോഴും വ്യാജമായി കാണുന്നതിനെക്കുറിച്ചും അതുണ്ടാക്കുന്ന മാനസിക ബുദ്ധിമുട്ടുകളെപ്പറ്റിയും അവർ സംസാരിച്ചു. സ്‌നാപ്പ് വിത്ത് സ്റ്റാർസുമായുള്ള അഭിമുഖത്തിലാണ് തൻ്റെ കരിയറിലുടനീളം നിരന്തരമായ ട്രോളുകളും നെഗറ്റീവ് പിആറും പൊതുജനങ്ങളിൽ നിന്നുള്ള വിലയിരുത്തലുകളും നേരിടുന്നതിന്റെ വൈകാരികമായ ആഘാതത്തെക്കുറിച്ച് രശ്മിക തുറന്നു പറഞ്ഞത്.

“ഞാൻ വളരെ വൈകാരികയായ, യഥാർത്ഥമായ ഒരു വ്യക്തിയാണെന്ന് എനിക്കറിയാം. അതേസമയം, എനിക്കത് അപ്പോഴും തുറന്ന് പ്രകടിപ്പിക്കാന്‍ കഴിയില്ല, കാരണം ആളുകൾ കരുതുന്നത് ദയ എന്നത് അഭിനയവും ബലഹീനതയുടെ ലക്ഷണവുമാണെന്നാണ്. ഞാൻ ഇത് ക്യാമറകൾക്ക് വേണ്ടി ചെയ്യുന്നതാണെന്ന് അവർ പറയുന്നു. നിങ്ങൾ എത്രത്തോളം യഥാർത്ഥമാകുന്നുവോ അത്രത്തോളം അത് അസ്വീകാര്യമായിത്തീരുന്നു,” രശ്മിക പറഞ്ഞു. അനുകമ്പ എന്നത് ഒരു വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്നും ഒരു പ്രതിഫലവും നൽകുന്നില്ലെങ്കിലും താനത് തിരഞ്ഞെടുക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

താൻ നേരിട്ട സൈബർ അറ്റാക്കുകൾ വ്യക്തിജീവിതത്തെ ബാധിക്കാതെ കൊണ്ടുപോകാൻ ബുദ്ധിമുട്ടായിരുന്നുവെന്നും രശ്മിക വെളിപ്പെടുത്തി. “ഞാൻ ഒരുപാട് നെഗറ്റീവ് പിആറും ട്രോളുകളും നേരിട്ടിട്ടുണ്ട്. നിങ്ങൾക്ക് ദയ കാണിക്കാൻ കഴിയുന്നില്ലെങ്കിൽ, മിണ്ടാതിരിക്കുക. ആളുകളെ ശ്വാസം വിടാൻ അനുവദിക്കൂ. എന്തിനാണ് നിങ്ങൾ ആളുകളെ ശ്വാസം മുട്ടിക്കുന്നത്? വളരാൻ വേണ്ടി എന്തിനാണ് നിങ്ങൾ ആളുകളെ കഴുത്തുഞെരിക്കുന്നത്? വേണ്ട, നമുക്കെല്ലാവർക്കും വളരാം. ലോകം വളരെ വലുതാണ്, നമുക്കെല്ലാവർക്കും ഇവിടെ സ്ഥാനമുണ്ട്,” അവർ പങ്കുവെച്ചു. ഓൺലൈൻ നെഗറ്റിവിറ്റിയിൽ നിന്ന് കരകയറുമ്പോൾ തന്നെ പുതിയ വിമർശനങ്ങളാൽ വീണ്ടും മുറിവേൽക്കുന്നത് ഒരു വെല്ലുവിളിയായി നിലനിൽക്കുന്നവെന്നും അതിന്റെ പ്രതിച്ഛായയിൽ കുടുങ്ങിപ്പോയതായി തനിക്ക് തോന്നാറുണ്ടെന്നും അവർ സമ്മതിച്ചു.

വിമർശനങ്ങൾക്കിടയിലും, വ്യക്തിത്വത്തെ മുൻനിർത്തി ചലച്ചിത്ര മേഖലയിലെ തൻ്റെ ജോലിയിൽ ശ്രദ്ധ നൽകി മുന്നേറുകയാണ് രശ്‌മിക. ലക്ഷ്മൺ ഉത്തേക്കറിൻ്റെ ചരിത്ര സിനിമയായ 'ഛാവ'യിൽ വിക്കി കൗശലിനൊപ്പം മഹാറാണി യേശുബായിയെയും, എ.ആർ. മുരുഗദോസിൻ്റെ ആക്ഷൻ ചിത്രമായ 'സിക്കന്ദറി'ൽ സൽമാൻ ഖാനോടൊപ്പം സൈശ്രീ രാജ്‌കോട്ടിനെയും അവർ അവതരിപ്പിച്ചിരുന്നു. ശേഖർ കമ്മൂലയുടെ ദ്വിഭാഷാ ചിത്രമായ 'കുബേര'യിൽ ധനുഷിനും നാഗാർജുനയ്ക്കും ഒപ്പം സമീറ എന്ന കഥാപാത്രവും രശ്മികളുടേതായി ഈ വർഷം പുറത്തുവന്നു. 'താമ' എന്ന ഹിന്ദി ചിത്രവും 'ദി ഗേൾഫ്രണ്ട്' എന്ന തെലുങ്ക് ചിത്രവുമാണ് രശ്മികയുടേതായി പുറത്തിറങ്ങാനുള്ളത്.

Content Highlights: rashmika mandanna opens up astir online negativity: fto radical breathe

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article