ശ്വേതയോ ദേവനോ! മക്കളെ ആരുഭരിക്കും; ഇലക്ഷൻ റിസൾട്ട് എപ്പോൾ; അമ്മയുടെ വിശേഷങ്ങൾ അറിയാം

5 months ago 6

Authored by: ഋതു നായർ|Samayam Malayalam15 Aug 2025, 2:28 pm

എ.എം.എം.എയിൽ നിലവിൽ 504 അംഗങ്ങളാണുള്ളത്, അതിൽ പകുതിയോളം പേർ ഇന്ന് വോട്ട് രേഖപ്പെടുത്തി എന്നാണ് റിപ്പോർട്ടുകൾ. അതേ സമയം ശ്വേതയും കുക്കുവും വിജയിച്ചാൽ അത് അമ്മക്ക് ചരിത്രമാകും

historic predetermination  of amma shwetha menon  kuku parameswaran and devan successful  combat  modeദേവൻ ശ്വേതാ(ഫോട്ടോസ്- Samayam Malayalam)
'അമ്മ' തിരഞ്ഞെടുപ്പ് ചൂടിലാണ്. ചരിത്രത്തിലെ തന്നെ വാശിയേറിയ തെരെഞ്ഞെടുപ്പ് ആയിരുന്നു ഇത്തവണ നടന്നത്. ആരോപണങ്ങളും പ്രത്യാരോപണങ്ങളും നേരിട്ട ആളുകൾ ഇലക്ഷനിൽ നിന്നും വിട്ടുനിന്നപ്പോൾ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ എത്തിയത് ശ്വേത മേനോനും ദേവനും ആയിരുന്നു. കൊച്ചിയിലെ മാരിയറ്റ് ഹോട്ടലിൽ രാവിലെ 10 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് ഉച്ചയ്ക്ക് 1 മണി ആയതോടെ അവസാനിച്ചു. വൈകുന്നേരം 4 മണിയോടെ ഫലം പ്രതീക്ഷിക്കാം.

പ്രശസ്ത നടി ശ്വേത മേനോനും നടനും ബിജെപി നേതാവുമായ ദേവനും നേർക്കുനേർ മത്സരിക്കുന്നതിനാൽ, പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരമാണ് പ്രധാനം. മേനോൻ വിജയിച്ചാൽ, അമ്മയെ നയിക്കുന്ന ആദ്യ വനിതയായി അവർ മാറും - സംഘടനയ്ക്ക് ഒരു ചരിത്ര നിമിഷം കൂടിയാകും അത് നൽകുക.


ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള പോരാട്ടവും ഒരുപോലെ ശക്തമാണ്, നടി കുക്കു പരമേശ്വരനും മുതിർന്ന നടൻ രവീന്ദ്രനും ആണ് ഈ സ്ഥാനത്തേക്ക് മത്സരിച്ചത്. കുക്കു പരമേശ്വരന്റെ വിജയം ഒരു പുതിയ വഴിത്തിരിവായിരിക്കും, ആ സ്ഥാനം വഹിക്കുന്ന ആദ്യ വനിതയായി അവർ മാറും. ശ്വേതയും കുക്കുവും വിജയിച്ചാൽ, അമ്മയിൽ ആദ്യമായി അതിന്റെ തലപ്പത്ത് എത്തുന്ന സ്ത്രീകളാകും ഇവർ.

ALSO READ:ബിടിഎസിന്റെ പുതിയ ആൽബത്തിന്റെ പ്രവർത്തനം നിലച്ചോ? ആർമിയെ നിരാശരാക്കിയ വാർത്ത, എന്താണ് സംഭവിച്ചത്?പുലർച്ചെയോടെ തുടങ്ങിയ വോട്ടെടുപ്പിൽ മലയാള സിനിമയിലെ നിരവധി പ്രമുഖർ വോട്ട് രേഖപ്പെടുത്തി. മമ്മൂട്ടി വിട്ടുനിന്നപ്പോൾ മോഹൻലാൽ വോട്ടിങ് രേഖപ്പെടുത്താൻ എത്തിയിരുന്നു. ആരും അമ്മ വിട്ടിട്ടില്ല" എന്നും "ഒരു നല്ല കമ്മിറ്റി രൂപീകരിക്കപ്പെടുമെന്ന്" പ്രതീക്ഷ ഉണ്ടെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. നടൻ ധർമ്മജൻ ബോൾഗാട്ടിയും മാധ്യമങ്ങളോട് സംസാരിച്ചു, "യോഗ്യരായ വ്യക്തികൾ മത്സരിക്കുന്ന" "വളരെ നിർണായകമായ ഒരു തിരഞ്ഞെടുപ്പ്" എന്നാണ് ഇതിനെ ധർമ്മജൻ വിശേഷിപ്പിച്ചത്.

ALSO READ: പേര് മാറ്റി പേളി! 36 വയസായപ്പോഴേക്കും എത്തിപ്പിടിക്കാവുന്നതെല്ലാം നേടി; തന്റെ ജീവിതത്തിലെ റിയൽ ഹീറോ മമ്മിയെന്നും താരം

ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് നേരത്തെ തന്നെ അന്‍സിബ ഹസന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ജനറല്‍ ബോഡിയിലെ 507 അംഗങ്ങള്‍ക്കാണ് വോട്ട് ചെയ്യാനുള്ള യോഗ്യത. ഇതില്‍ 233 പേര്‍ വനിതകളാണ്.

Read Entire Article