ശ്ശെ ഞാന്‍ എന്തിനാണ് അതുപോലുള്ള സിനിമകള്‍ ചെയ്തത്; ഇപ്പോള്‍ കുറ്റബോധം തോന്നുന്നു എന്ന് അന്നത്തെ ഗ്ലാമര്‍ സുന്ദരി

1 month ago 4
തമിഴ് സിനിമാ ലോകത്ത് ഒരു കാലത്തെ ഗ്ലാമര്‍ സുന്ദരിയായിരുന്നു നമിത . ശരീര പ്രദര്‍ശനമുള്ള കഥാപാത്രങ്ങളാണ് അധികവും നമിതയെ തേടിയെത്തിയത്. മോഹന്‍ലാലിന്റെ പുലിമുരുകന്‍ അടക്കമുള്ള ചിത്രങ്ങളില്‍ നമിത ചെയ്ത വേഷം ശ്രദ്ധേയമായിരുന്നു. ബില്ല, അഴകിയ തമിഴ്മകന്‍ പോലുള്ള സൂപ്പര്‍ ഹിറ്റ് ‌സിനിമകളുടെ ഭാഗമായ നമിത ഇപ്പോള്‍ കുടുംബ ജീവിതവും ബിസിനസ്സുകളുമൊക്കെയായി തിരക്കിലാണ്. മുന്‍പ് ചെയ്ത വേഷങ്ങള്‍ പലതും ചെയ്യേണ്ടിയിരുന്നില്ല എന്ന് ഇപ്പോള്‍ തോന്നുന്നു എന്ന് നമിത അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ പറഞ്ഞു.

ആ അഭിനയ ജീവിതം ഇപ്പോള്‍ ഞാന്‍ മിസ്സ് ചെയ്യുന്നുണ്ട്. എനിക്കായി ഒരു പവര്‍ഫുള്‍ റോള്‍ തീര്‍ച്ചയായും വരും. ശരിയായ സമയത്ത്, ശരിയായ അവസരം വരുമ്പോള്‍ തീര്‍ച്ചയായും ഞാന്‍ തിരഞ്ഞെടുത്ത് ചെയ്യും. ഇതുവരെ ഒരുപാട് റോളുകള്‍ എനിക്ക് വന്നിട്ടുണ്ട്, പക്ഷേ അതൊന്നും തിരഞ്ഞെടുക്കണം എന്ന് തോന്നിയിട്ടില്ല. മുന്‍പ് ഞാന്‍ ചെയ്ത വേഷങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ ഇപ്പോള്‍ എനിക്ക് കുറ്റബോധം തോന്നുന്നു. ശ്ശെ അതുപോലുള്ള സിനിമകള്‍ ഞാന്‍ എന്തിന് ചെയ്തു എന്ന തോന്നലാണ്. ഒന്നും രണ്ടുമല്ല, അതുപോലെ ഒരുപാട് സിനിമകള്‍ അന്ന് ഞാന്‍ ചെയ്തു. അതുകൊണ്ട് അത്തര തെറ്റുകള്‍ ഇനി വരുത്തരുത് എന്ന ചിന്തയിലാണ് ഇപ്പോള്‍.

Samayam Malayalamസ്‌നേഹിക്കുന്നവരെ നെഞ്ചോടു ചേര്‍ക്കുന്നയാള്‍, ഇന്റസ്ട്രിയിലെ ഏറ്റവും നല്ല മനുഷ്യന്‍; ദിലീപിന്റെ നന്മകള്‍ പാടി സോഷ്യല്‍ മീഡിയ
അതുപോലെ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ ഇപ്പോള്‍ എനിക്കൊട്ടും താത്പര്യമില്ല, അന്നത്തെ ചിന്താഗതിയല്ല ഇന്നെനിക്ക്, ഞാന്‍ വളര്‍ന്നു, കൂടുതല്‍ പക്വത വന്നു. വീണ്ടും ഗ്ലാമര്‍ റോളുകള്‍ തിരഞ്ഞെടുത്ത് മുന്‍പ് ചെയ്ത തെറ്റുകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് നല്ല വേഷങ്ങള്‍ക്ക് വേണ്ടി കാത്തിരിയ്ക്കുകയാണ്. അങ്ങനെയുള്ള റോളുകള്‍ വന്നാല്‍ തീര്‍ച്ചയായും ചെയ്യും എന്നാണ് നമിത പറഞ്ഞത്.


പതിമൂന്ന് വര്‍ഷത്തോളം നിരന്തരമായി അഭിനയിച്ചുകൊണ്ടിരുന്ന നമിത കഴിഞ്ഞ ആറ് വര്‍ഷത്തോളമായി അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയാണ്. തമിഴ്, തെലുങ്ക് ഇന്റസ്ട്രിയിലായിരുന്നു മമിത സജീവമായി നിന്നിരുന്നത്. എന്നാല്‍ ഇപ്പോഴും തിരക്കുകള്‍ക്ക് കുറവൊന്നും ഇല്ല. സിനിമയ്ക്ക് പുറമെ രാഷ്ട്രീയത്തില്‍ സജീവമാണിപ്പോള്‍ നടി. അതിനൊപ്പം ബിസിനസ്സും മുന്നോട്ടുകൊണ്ടു പോകുന്നു. അതിനെക്കാള്‍ എല്ലാം വലിയ ഉത്തരവാദിത്വമായി നമിത കാണുന്നത്, താനൊരു അമ്മയാണ് എന്ന യാഥാര്‍ത്ഥ്യമാണ്. ഇരട്ട കുട്ടികളുടെ അമ്മയാണ് ഇന്ന് നമിത. മക്കളുടെ കാര്യങ്ങള്‍ നോക്കാന്‍ പോലും സമയം തികയുന്നില്ല എന്നാണ് നമിത പറയുന്നത്.
Read Entire Article