30 April 2025, 09:34 PM IST

'ഭോഗി'യിൽ ശർവാനന്ദ് | സ്ക്രീൻഗ്രാബ്
കെ.കെ രാധാമോഹൻ നിർമിച്ച്, ശ്രീ സത്യ സായി ആർട്‌സ് അവതരിപ്പിക്കുന്ന ചിത്രമാണ് 'ഭോഗി'. സമ്പത്ത് നന്ദി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തെന്നിന്ത്യൻ സൂപ്പർ താരം ശർവാനന്ദാണ് നായകനാകുന്നത്. നേരത്തെ ശർവാ 38 എന്ന പേരിൽ പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ബുധനാഴ്ച മുതൽ ആരംഭിച്ചു.
1960കളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ആദ്യമായി ശർവയും സമ്പത്ത് നന്ദിയും ഒന്നിക്കുന്ന ഈ സിനിമയുടെ പ്രഖ്യാപന വീഡിയോ 'ഫസ്റ്റ് സ്‌പാർക്ക്' എന്ന പേരിൽ അണിയറ പ്രവർത്തകർ ലോഞ്ച് ചെയ്തിട്ടുണ്ട്. ഭോഗി പൂർണമായും ഒരു എന്റർടൈനർ സിനിമയാണ്.
ഹൈദരാബാദിൽ നിർമിച്ച 20 ഏക്കർ വിസ്തൃതിയിലുള്ള സെറ്റിലാണ് ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. അനുപമ പരമേശ്വരൻ, ഡിംപിൾ ഹയാതി എന്നിവരും ശക്തമായ കഥാപാത്രങ്ങളുമായി ചിത്രത്തിലെത്തുന്നു. കിരൺ കുമാർ മന്നേ ആണ് ആർട്ട് ഡയറക്ടർ, മറ്റു സാങ്കേതിക പ്രവർത്തകരുടെ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായി ഭോഗി എത്തും. പി ആർ ഓ : വംശി-ശേഖർ, വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ
Content Highlights: Bhogi, an upcoming movie starring Charming Star Sharwa, Anupama Parameswaran and Dimple Hayathi
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·