03 May 2025, 06:45 PM IST

പ്രതീകാത്മക ചിത്രം, രഞ്ജിത്ത് മോഹൻലാലിനൊപ്പം | Photo: Facebook/ Manthramadom Renjith
മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനംചെയ്ത 'തുടരും' മികച്ച പ്രേക്ഷകപ്രതികരണം നേടി വിജയയാത്ര തുടരുകയാണ്. ടാക്‌സി ഡ്രൈവറായ ബെന്‍സ് എന്ന് വിളിപ്പേരുള്ള മുരുകഭക്തനായ ഷണ്‍മുഖം എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ പലയിടത്തായി മോഹന്‍ലാല്‍ മുരുകനെ വിളിക്കുന്ന സീനുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഷണ്‍മുഖം എന്ന കഥാപാത്രത്തിന്റെ ഭൂതകാലവും ചിത്രത്തിന്റെ കഥപറച്ചിലിലെ നിര്‍ണായകഭാഗമാണ്. ഫ്‌ളാഷ് ബാക്കിലും ടാക്‌സി ഡ്രൈവറായി അവതരിപ്പിക്കാനിരുന്ന ഷണ്‍മുഖം എങ്ങനെ സ്റ്റണ്ട് മാസ്റ്റര്‍ പഴനിസ്വാമിയുടെ സഹായിയായി എന്ന കഥ വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് എം. രഞ്ജിത്ത്. ഷണ്‍മുഖത്തെ ഫൈറ്റ് ഡ്യൂപ്പ് ആക്കാനുള്ള നിര്‍ദേശം മോഹന്‍ലാലിന്റേതായിരുന്നുവെന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രഞ്ജിത്ത് വെളിപ്പെടുത്തുന്നത്.
'മദ്രാസില്‍ ടാക്‌സി ഓടിച്ചുകൊണ്ടിരുന്ന ഓരാള്‍ ആയിട്ടായിരുന്നു കഥ കണ്‍സീവ് ചെയ്തത്. ലാലേട്ടന്‍ ആണ് പറഞ്ഞത്, ടാക്‌സി ഓടിക്കുന്നതിന് പകരം അവിടുത്തെ ഒരു ഫൈറ്റര്‍ ആക്കിയാലോ എന്ന്. ഡ്യൂപ്പ് ആക്കിയാല്‍ ഫൈറ്റ് വരുമ്പോള്‍ അതിന്റെ ഗുണം കിട്ടും എന്നും പറഞ്ഞു. ആ നിര്‍ദേശം നല്ലതാണെന്ന് ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഒരുപോലെ തോന്നി. അതിനനുസരിച്ച് മാറ്റംവരുത്തി', രഞ്ജിത്ത് പറഞ്ഞു.
'മാറ്റംവരുത്തി ഷൂട്ട് തുടങ്ങിയപ്പോള്‍ അദ്ദേഹം ഒരുകാര്യം പറഞ്ഞു. ശ്രദ്ധിച്ചാല്‍ അറിയാം, എല്ലാ ഫൈറ്റര്‍മാരും- ഡ്യൂപ്പ് ആണെങ്കിലും ഫൈറ്റ് മാസ്റ്റര്‍മാരാണെങ്കിലും- താഴെ ഭൂമിയില്‍ തൊട്ട് നെഞ്ചില്‍വെച്ച് മുരുകാ എന്ന് പറയും. അത് കാണിച്ചിട്ട്, ഇത് സാധാരണ പറയാറുള്ളതാണെന്ന് ലാലേട്ടന്‍ പറഞ്ഞു. തരുണ്‍ അടക്കം എല്ലാവരും അത് മതി എന്ന് പറഞ്ഞു. അതിന്റെ ഇംപാക്ട് ഭീകരമാണ്. അത് ലാലേട്ടന്റെ കൈയില്‍നിന്നുള്ളതാണ്', ചിത്രത്തിന്റെ ഷണ്‍മുഖത്തിന്റെ മുരുകാ വിളി വന്ന വഴിയേക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി.
ഏപ്രില്‍ 25-നാണ് തുടരും പ്രദര്‍ശനത്തിനെത്തിത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മൂന്നുദിവസത്തിനുള്ളില്‍ ചിത്രം 50 കോടി ക്ലബ്ബില്‍ ഇടം നേടി. ആറുദിവസംകൊണ്ട് ആഗോളതലത്തില്‍ 100 കോടി കളക്ഷനും പിന്നിട്ടു. കഴിഞ്ഞദിവസം കൊച്ചിയില്‍ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്റെ വിജയാഘോഷം നടന്നിരുന്നു.
Content Highlights: Portray Shanmukham arsenic ex combat dupe successful Thudarum movie was Mohanlal's proposition says M Renjith
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·