07 May 2025, 06:10 PM IST

തുടരും എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: Facebook
കേരള ബോക്സ് ഓഫീസിൽ നിന്ന് 100 കോടി കളക്ഷനുമായി മോഹൻലാൽ-തരുൺ മൂർത്തി ചിത്രം തുടരും. റിലീസ് ചെയ്ത് 13 ദിവസംകൊണ്ടാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. നിർമാതാക്കൾതന്നെയാണ് ഈ വിവരം അറിയിച്ചത്. കേരളത്തിൽ നിന്ന് മാത്രം 100 കോടി ഗ്രോസ് കളക്ഷൻ നേടുന്ന ആദ്യ ചിത്രവും തുടരും ആണ്. സംവിധായകൻ തരുൺ മൂർത്തിയും തിരക്കഥാകൃത്ത് കെ.ആർ. സുനിലും 100 കോടി പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്.
മോഹൻലാൽ നായകനായി കഴിഞ്ഞമാസം പുറത്തിറങ്ങിയ എമ്പുരാൻ 300 കോടി കളക്ഷൻ നേടിയിരുന്നു. ഇതിനുപിന്നാലെയാണിപ്പോൾ തുടരും 100 കോടി കളക്ഷൻ സ്വന്തമാക്കിയിരിക്കുന്നത്.
പ്രേക്ഷക ശ്രദ്ധ നേടിയ 'ഓപ്പറേഷൻ ജാവ', 'സൗദി വെള്ളക്ക' എന്നീ ചിത്രങ്ങൾക്കു ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടരും. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് ചിത്രം നിർമിക്കുന്നത്. തരുൺ മൂർത്തിയും കെ.ആർ. സുനിലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രാഹണം നിർവഹിക്കുന്നത് ഷാജികുമാർ ആണ്. സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്.
Content Highlights: Mohanlal's Thudarum: A ₹100 Crore Gross Collection successful Kerala - A New Box Office Record





English (US) ·