ഷമി വ്യക്തിത്വമില്ലാത്തവന്‍; തന്നെ അപായപ്പെടുത്താന്‍ ക്രിമിനലുകളെ ഉപയോഗിച്ചെന്ന് ഹസിന്‍ ജഹാന്‍

6 months ago 6

shami-accusations-hasin-jahan

ഹസിൻ ജഹാൻ, മുഹമ്മദ് ഷമി | Photo: X.com/ABPNews, ANI

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരേ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുന്‍ഭാര്യ ഹസിന്‍ ജഹാന്‍. കഴിഞ്ഞ ഏഴു വര്‍ഷത്തെ നിയമ പോരാട്ടത്തിനിടെ തന്നെ ഉപദ്രവിക്കാനും അപകീര്‍ത്തിപ്പെടുത്താനും ഷമി ക്രിമിനലുകള്‍ക്ക് പണം നല്‍കിയെന്ന് ഹസിന്‍ ജഹാന്‍ ആരോപിച്ചു. ഷമി വ്യക്തിത്വമില്ലാത്തയാളും അത്യാഗ്രഹിയും ദുഷ്ടമനസ്‌കനുമാണെന്നും പറഞ്ഞ ഹസിന്‍, തങ്ങളുടെ കുടുംബം അര്‍ഹിക്കുന്ന പണം ഷമി വഞ്ചകര്‍ക്കും ലൈംഗിക തൊഴിലാളികള്‍ക്കും വേണ്ടി ഉപയോഗിക്കുകയാണെന്നും ഹസിന്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു ഹസിന്റെ ആരോപണങ്ങള്‍.

വിവാഹ മോചനക്കേസില്‍ ഷമിയോട് ഹസിന്‍ ജഹാനും മകള്‍ ഐറയ്ക്കും ജീവനാംശമായി പ്രതിമാസം നാലു ലക്ഷം രൂപ നല്‍കണമെന്ന് കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ട് ദിവസങ്ങള്‍ക്കു ശേഷമാണ് ഹസിന്‍ ഈ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

'എന്റെ അവസാന ശ്വാസം വരെ ഞങ്ങള്‍ക്കിടയില്‍ ശക്തമായ ബന്ധം ഉണ്ടായിരിക്കും. അത് ഏത് തരത്തിലുള്ള ശക്തമായ ബന്ധമാണെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. ഏഴു വര്‍ഷമായി ഞങ്ങള്‍ ഒരു നിയമപോരാട്ടത്തിലാണ്. അതില്‍ നിന്ന് നിങ്ങള്‍ക്ക് എന്ത് ലഭിച്ചു. വ്യക്തിത്വമില്ലാത്ത, അത്യാഗ്രഹിയായ, ദുഷ്ടമനസ്‌കനായതിനാല്‍, നിങ്ങള്‍ നിങ്ങളുടെ സ്വന്തം കുടുംബത്തെ നശിപ്പിച്ചു. എന്നെ എല്ലായിടത്തും തോല്‍പ്പിക്കാന്‍, ഉപദ്രവിക്കാന്‍, അപകീര്‍ത്തിപ്പെടുത്താന്‍, ബുദ്ധിമുട്ടിക്കാന്‍ എത്ര ക്രിമിനലുകളെ നിങ്ങള്‍ വിലയ്‌ക്കെടുത്തു. എന്നിട്ട് നിങ്ങള്‍ എന്ത് നേടി? വഞ്ചകര്‍ക്കും ലൈംഗിക തൊഴിലാളികള്‍ക്കും വേണ്ടി നിങ്ങള്‍ പാഴാക്കിയ പണം നിങ്ങളുടെ മകളുടെ വിദ്യാഭ്യാസത്തിനും ജീവിതത്തിനും ഭാവിക്കും വേണ്ടി നിങ്ങള്‍ ചെലവഴിച്ചിരുന്നെങ്കില്‍, എനിക്ക് നല്ലൊരു ജീവിതം നല്‍കിയിരുന്നെങ്കില്‍, കാര്യങ്ങള്‍ മെച്ചപ്പെടുമായിരുന്നു. നിങ്ങള്‍ പാപത്തില്‍ നിന്ന് രക്ഷപ്പെട്ടേനെ, ഞങ്ങള്‍ക്ക് മാന്യമായ ഒരു ജീവിതം നയിക്കാമായിരുന്നു.' - ഹസിന്‍ പറഞ്ഞു.

2012-ല്‍ പ്രണയത്തിലായതിന് പിന്നാലെ 2014 ജൂണിലായിരുന്നു ഹസിന്‍ ജഹാനുമായുള്ള ഷമിയുടെ വിവാഹം. ഐപിഎല്‍ കാലത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്. ഷമിയെക്കാള്‍ 10 വയസിന് മൂത്ത ഹസിന് മുന്‍വിവാഹത്തില്‍ വേറെയും മക്കളുണ്ട്. വിവാഹം കഴിഞ്ഞ് നാലുവര്‍ഷങ്ങള്‍ക്കിപ്പുറം ഷമിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഹസിന്‍ വിവാഹമോചനം നേടിയത്.

Content Highlights: Hasin Jahan accuses cricketer Mohammed Shami of utilizing criminals to harm and defame her

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article