06 May 2025, 09:21 AM IST

Photo | PTI
അമ്രോഹ (ഉത്തര്‍പ്രദേശ്): ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് ഇ-മെയില്‍ വഴി വധഭീഷണി സന്ദേശം. ഒരു കോടി രൂപ ആവശ്യപ്പെട്ടാണ് ഭീഷണി സന്ദശം അയച്ചത്. സംഭവത്തില്‍ ഷമിയുടെ സഹോദരന്‍ ഹസീബ് അഹ്‌മദ് അമ്രോഹയിലെ സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു.
രാജ്പുത് സിന്ദര്‍ എന്നു പേരുള്ള ഇ-മെയില്‍ ഐഡിയില്‍നിന്നാണ് ഭീഷണിസന്ദേശം വന്നതെന്ന് പോലീസ് പറയുന്നു. ഒരു കോടി രൂപയും ആവശ്യപ്പെട്ടു. പ്രതിയെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.
നിലവില്‍ ഐപിഎലിന്റെ തിരക്കുകളിലാണ് ഷമി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി ഒന്‍പത് മത്സരങ്ങളില്‍നിന്ന് ആറു വിക്കറ്റുകളാണ് താരത്തിന് നേടാനായത്. കഴിഞ്ഞദിവസം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് സണ്‍റൈസേഴ്‌സ് ടൂര്‍ണമെന്റില്‍ പ്ലേഓഫ് കാണാതെ പുറത്തായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ക്ക് ശേഷം പുറത്താവുന്ന മൂന്നാമത്തെ ടീമാണ് ഹൈദരാബാദ്.
Content Highlights: mohammed shami gets decease menace e mail








English (US) ·