10 March 2025, 12:46 PM IST
Image courtesy: https://x.com/mufaddal_vohra/status/1898786573543514240/photo/2
ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ മൂന്നാം കിരീടനേട്ടം ആഘോഷമാക്കുകയാണ് ആരാധകര്‍. നാലുവിക്കറ്റിനാണ് രോഹിത് ശര്‍മയും സംഘവും കിവീസിനെ അടിച്ചൊതുക്കി കപ്പ് സ്വന്തമാക്കിയത്. ഇപ്പോഴിതാ മത്സരശേഷം ഗ്രൗണ്ടില്‍നിന്നുള്ള ഒരു വീഡിയോ ആരാധകരുടെ മനസ്സുകളെയും സാമൂഹികമാധ്യമങ്ങളെയും കീഴടക്കുകയാണ്.
മുഹമ്മദ് ഷമിയുടെ അമ്മയുടെ പാദംതൊട്ടുവന്ദിക്കുന്ന കോലിയെയാണ് വീഡിയോയില്‍ കാണാനാവുക. ഷമിയുടെ അമ്മ, സ്നേഹപൂര്‍വം കോലിയുടെ തോളില്‍ തട്ടുന്നതുംകാണാം. തുടര്‍ന്ന് ഷമിക്കും അമ്മയ്ക്കുമൊപ്പം കോലി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നുമുണ്ട്.
നിരവധി പേരാണ് കോലിയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇതുപോലുള്ള കാഴ്ചകള്‍, കിരീടനേട്ടങ്ങള്‍ക്ക് കൂടുതല്‍ അര്‍ഥമുണ്ടാക്കുന്നു എന്നായിരുന്നു ഒരാളുടെ കമന്റ്.
Content Highlights: virat kohli touches feet of parent of mohammed shami video viral








English (US) ·