ഷസൈൻ വരച്ചുനേടി ഒരു ലോകകപ്പ് ! ഫിഫ ചിത്രരചനാ മത്സരത്തിൽ ജയിച്ച് മലയാളി ബാലൻ

1 month ago 4

മനോരമ ലേഖകൻ

Published: June 09, 2026 06:14 PM IST

1 minute Read

സമ്മാനാർഹമായ ഷസൈന്റെ വര.
സമ്മാനാർഹമായ ഷസൈന്റെ വര.

ഷൊർണൂർ ∙ ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകർ കൊതിക്കുന്ന സമ്മാനമാണു ഒൻപതു വയസ്സുകാരൻ ഷസൈൻ സാക്കിക്കു ലഭിച്ചത്. 13നു സാൻഫ്രാൻസിസ്കോയിൽ നടക്കുന്ന ഖത്തർ-സ്വിറ്റ്സർലൻഡ് മത്സരത്തിന്റെ ടിക്കറ്റും യുഎസിൽ പോകാനുള്ള വിമാനടിക്കറ്റും വീസയും അവിടത്തെ താമസസൗകര്യവും!

ഫിഫയും ലോകകപ്പ് കളിക്കുന്ന രാജ്യങ്ങളും ചേർന്നു നടത്തിയ രാജ്യാന്തര ചിത്രരചനാ മത്സരത്തിലൂടെയാണ്, ഒമാനിൽ താമസിക്കുന്ന ഷൊർണൂർ സ്വദേശികളുടെ മകനായ മൂന്നാം ക്ലാസുകാരൻ ഷസൈൻ സാക്കിക്ക് കളി കാണാൻ അവസരം ലഭിച്ചത്. പങ്കെടുക്കുന്ന 48 ദേശീയ ടീമുകളെ കുറിക്കാൻ 48 ചിത്രങ്ങളാണു തിരഞ്ഞെടുത്തത്. ഓരോ രാജ്യത്തിന്റെയും മികച്ച ചിത്രം വരച്ചയാൾക്കാണു സമ്മാനം. ഇഷ്ടടീമായ ഖത്തറിന് ആശംസ നേരുന്ന ചിത്രമാണു ഷസൈൻ വരച്ചത്. ഖത്തർ തിരഞ്ഞെടുത്ത ഈ ചിത്രം യുഎസിൽ അവരുടെ ടീം ബസിൽ പ്രദർശിപ്പിക്കും.

ഷൊർണൂർ പരുത്തിപ്ര സ്വദേശികളായ ഷക്കീൽ–നബീല ദമ്പതികളുടെ മകനായ ഷസൈൻ സാക്കി ഒമാനിലെ നിസ്‌ ഇന്ത്യൻ സ്കൂളിലാണു പഠിക്കുന്നത്. സ്കൂൾ അണ്ടർ 9 ഫുട്ബോൾ ടീമംഗം കൂടിയാണ്. കഴിഞ്ഞ അംബാസഡർ കപ്പിൽ സ്കൂൾ ടീമിനെ പ്രതിനിധീകരിച്ചു. സലിം മാണിയത്താണു ചിത്രരചന പരിശീലിപ്പിച്ചത്.

English Summary:

Young Shoranur Boy Wins Dream World Cup Trip Through Art

Read Entire Article