ഷഹീനും ബാബറും ബിഗ് ബാഷ് കളിക്കും, ബംഗ്ലദേശ് താരത്തിനും ആവശ്യക്കാർ; ഇന്ത്യൻ പേസറെ ആർക്കും വേണ്ട

7 months ago 6

സിഡ്നി∙ ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗിന്റെ 18 സീസണിലെ ഡ്രാഫ്റ്റിൽ 12 ഇംഗ്ലണ്ട് താരങ്ങളെയും ഏഴു പാക്കിസ്ഥാൻ താരങ്ങളെയും വിവിധ ടീമുകള്‍ സ്വന്തമാക്കി. ന്യൂസീലൻഡിൽനിന്നുള്ള നാലു പേരും ബംഗ്ലദേശ് താരം റിഷാദ് ഹുസെയ്നും അടുത്ത സീസണിൽ ബിഗ് ബാഷ് കളിക്കും. അതേസമയം ഇന്ത്യയിൽനിന്ന് ഡ്രാഫ്റ്റിൽ റജിസ്റ്റർ ചെയ്ത പേസർ സിദ്ധാര്‍ഥ് കൗളിനെ ആരും സ്വന്തമാക്കിയില്ല.

പാക്ക് പേസർ ഷഹീൻ അഫ്രീദിയെ ബ്രിസ്ബേൻ ഹീറ്റ്സാണു സ്വന്തമാക്കിയത്. പാക്കിസ്ഥാൻ താരം മുഹമ്മദ് റിസ‍്‍വാൻ മെൽബൺ റെനഗേഡ്സിലും ഹാരിസ് റൗഫ് മെൽബൺ സ്റ്റാര്‍സിലും കളിക്കും. ബംഗ്ലദേശിന്റെ റിഷാദ് ഹുസെൻ ഹൊബാര്‍ട്ട് ഹരികെയ്ൻസിലാണു കളിക്കുക. പാക്കിസ്ഥാൻ മുൻ ക്യാപ്റ്റന്‍ ബാബർ അസം ബിബിഎലില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. സിഡ്നി സിക്സേഴ്സിലാണ് പ്രീ സൈനിങ്ങിലൂടെ ബാബർ കളിക്കുക.

ബിഗ് ബാഷ് ഡ്രാഫ്റ്റ്– റൗണ്ട് 1

ബ്രിസ്‍ബെയ്ൻ ഹീറ്റ്– ഷഹീൻ അഫ്രീദി

അ‍ഡ്‌‍ലെയ്ഡ് സ്ട്രൈക്കേഴ്സ്– ലൂക് വുഡ്

മെൽബൺ റെനഗേഡ്സ്– മുഹമ്മദ് റിസ്‍വാൻ

പെർത്ത് സ്കോച്ചേഴ്സ്– ഫിൻ അലൻ

ഹൊബാർട്ട് ഹരികെയ്ൻസ്– ക്രിസ് ജോര്‍ദാൻ

സി‍ഡ്നി സിക്സേഴ്സ്– സാം കറൻ‌

മെൽബൺ സ്റ്റാർസ്– ഹാരിസ് റൗഫ്

സിഡ്നി തണ്ടേഴ്സ്– ലോക്കി ഫെര്‍ഗൂസൻ.

റൗണ്ട് 2

ബ്രിസ്ബെയ്ന്‍ ഹീറ്റ്– കോളിൻ മൺറോ

അഡ്‍ലെ‍യ്ഡ് സ്ട്രൈക്കേഴ്സ്– ജെയ്മി ഓവർടന്‍

മെൽബൺ റെനഗേഡ്സ്– ഹസൻ ഖാൻ

സി‍ഡ്നി തണ്ടേഴ്സ്– ശതബ് ഖാൻ

ഹൊബാർട്ട് ഹരികെയ്ൻസ്– റിഷാദ് ഹുസെയ്ന്‍

സിഡ്നി സിക്സേഴ്സ്– ബാബർ അസം

മെൽബൺ സ്റ്റാഴ്സ്– ടോം കറൻ.

റൗണ്ട് 3

പെർത്ത് സ്കോച്ചേഴ്സ്– ലൗറി ഇവാൻസ്

മെൽബൺ സ്റ്റാർസ്– ജോ ക്ലാർക്ക്

സിഡ്നി തണ്ടേഴ്സ്– സാം ബില്ലിങ്സ്

മെല്‍ബണ്‍ റെനഗേഡ്സ്– ടിം സീഫർട്ട്

അഡ്‍ലെയ്ഡ് സ്ട്രൈക്കേഴ്സ്– ഹസൻ അലി

റൗണ്ട് 4

ബ്രിസ്ബെയ്ൻ ഹീറ്റ്– ടോം അൽസോപ്

പെർത്ത് സ്കോച്ചേഴ്സ്– ഡേവിഡ് പെയ്ൻ

ഹൊബാർട്ട് ഹരികെയ്ൻസ്– റെഹാൻ അഹമ്മദ്

സിഡ്നി സിക്സേഴ്സ്– ജാഫർ ചൊഹാൻ.

Read Entire Article