22 June 2025, 02:44 PM IST

മീനാക്ഷി ജയൻ | Photo: Instagram:meenakshi.jayann
27-ാമത് ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഏഷ്യൻ ന്യൂ ടാലൻ്റ് വിഭാഗത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി മലയാളിയായ മീനാക്ഷി ജയൻ. വിക്ടോറിയ എന്ന മലയാള ചലച്ചിത്രത്തിലെ അഭിനയമാണ് മീനാക്ഷിയെ പുരസ്കാരത്തിന് അർഹയാക്കിയത്. ഈ വർഷത്തെ ചലച്ചിത്രോത്സവത്തിൽ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ സിനിമ കൂടിയായിരുന്ന വിക്ടോറിയ.
അങ്കമാലി പശ്ചാത്തലമാക്കി ബ്യൂട്ടീഷനായ വിക്ടോറിയ എന്ന പെൺകുട്ടിയുടെ കഥയാണ് ശിവരഞ്ജിനി ജെ. സംവിധാനം ചെയ്ത വിക്ടോറിയ പറയുന്നത്. ചിത്രത്തിന്റെ രചനയും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നതും ശിവരഞ്ജിനി തന്നെയാണ്. ഒരു തൊഴിൽദിവസത്തിൽ വിക്ടോറിയ കടന്നുപോകുന്ന സംഘർഷങ്ങൾ അവതരിപ്പിക്കുന്ന ചിത്രം കേരള രാജ്യാന്തര ചലച്ചിത്രമേളയിലും വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടിരുന്നു. മീനാക്ഷി ജയന്റെ അഭിനയത്തേയും അന്ന് പ്രേക്ഷകർ പ്രശംസിച്ചു.
Content Highlights: Malayali histrion Meenakshi Jayan won Best Actress astatine the Shanghai International Film Festival
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·