മഴയെത്തും മുന്‍പേ, രുദ്രാക്ഷം, ആലഞ്ചേരി തമ്പ്രാക്കള്‍, സാക്ഷ്യം പോലുള്ള നിരവദി സിനിമകളില്‍ ഒരു കാലത്ത് സജീവമായിരുന്നു ആനി എന്തുകൊണ്ടാണ് തിരിച്ച് അഭിനയിക്കാന്‍ വരാത്തത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ആനി. ഇനിയൊരിക്കലും അങ്ങനെ ഒരു തിരിച്ചുവരവ് ഉണ്ടായിരിക്കില്ല എന്ന് ആനി വ്യക്തമാക്കി.
Also Read: Avanthika Mohan: വിചിത്ര സ്വഭാവമുള്ള പല സൈക്കോകളെയും കണ്ടിട്ടുണ്ട്, എന്നാല്‍ ഇത് ആദ്യത്തെ അനുഭവം
അഹങ്കാരത്തില്‍ പറയുന്നതോ, മുഖത്തടിച്ചത് പോലെ പറയുകയോ അല്ല. ആനീസ് കിച്ചണ്‍ എന്ന ഷോ ഞാന്‍ ചെയ്യുന്നത് മാതാ അമൃതാനന്ദമയി പറഞ്ഞതുകൊണ്ടാണ്. അല്ലെങ്കില്‍ അതും ചെയ്യില്ലായിരുന്നു. എനിക്ക് എപ്പോഴും ഫാമിലിയായിട്ടിരിക്കാനാണ് ഇഷ്ടം, ഷാജി കൈലാസിന്റെ ഭാര്യയായിട്ട് ഇരിക്കാനാണ് ഇഷ്ടം.
മക്കള്‍ക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കുക, അവരെ നോക്കുക, ഏട്ടന്‍ ഷൂട്ട് കഴിഞ്ഞ് വരുമ്പോള്‍ അദ്ദേഹത്തിന് എന്തെങ്കിലും സര്‍പ്രൈസ് കൊടുക്കുക അതൊക്കെയാണ് എനിക്കിഷ്ടം. ഏട്ടന്‍ ഷൂട്ടിന് വേണ്ടി പോകുമ്പോള്‍ വീട് മൊത്തം അലങ്കോലമായി കിടക്കുകയായിരിക്കും, വരുമ്പോഴേക്കും ഞാന്‍ മൊത്തം മാറ്റും, നല്ല ഭക്ഷണം ഉണ്ടാക്കി വിളമ്പി കൊടുക്കും, അദ്ദേഹത്തെ നന്നായി നോക്കും, അതൊക്കെയാണ് എനിക്ക് സന്തോഷം തരുന്ന കാര്യങ്ങള്‍.
ഷൂട്ടിങ് കഴിഞ്ഞ് വരുമ്പോള്‍ ഏട്ടനെ കാത്തിരിക്കുന്ന ഒരു ഭാര്യയായിരിക്കണം, വീട്ടില്‍ മക്കളുടെ കാര്യവും അച്ഛനും അമ്മയുടെ കാര്യവുമൊക്കെ നോക്കണം, അങ്ങനെയൊരു ഹോംലി ഗേളായി ജീവിക്കാനാണ് എനിക്കിഷ്ടം. അതുകൊണ്ട് വിവാഹം കഴിഞ്ഞപ്പോള്‍ ഞാന്‍ ഏട്ടനോട് പറഞ്ഞു, എനിക്കിങ്ങനെ ജീവിക്കാനാണ് ഇഷ്ടം, അതുകൊണ്ട് എന്നെ സിനിമയിലേക്ക് നിര്‍ബന്ധിക്കരുത് എന്ന്. കഞ്ഞി പയറും മാത്രമേ നമുക്കുള്ളൂ എങ്കിലും അത് കഴിക്കാനും ഞാന്‍ തയ്യാറാണ്. പക്ഷേ എനിക്കിങ്ങനെ ഏട്ടന്റെ ഭാര്യയായി ജീവിച്ചാല്‍ മതി. ആരെങ്കിലും വീട്ടിലേക്ക് വന്നാല്‍, ഷാജി കൈലാസുണ്ടോ അവിടെ എന്ന് ചോദിച്ചാല്‍, ഉത്തരം പറയാനുള്ള ഭാര്യയായി ഞാന്‍ വീട്ടില്‍ ഇരുന്നോളാം- ആനി പറഞ്ഞു





English (US) ·