
ജോജു ജോർജ്, വരവ് ടൈറ്റിൽ പോസ്റ്റർ, ഷാജി കൈലാസ് | Photo: Mathrubhumi, Special Arrangement,
ഷാജി കൈലാസ് ചിത്രത്തില്‍ ജോജു ജോര്‍ജ് നായകനാകുന്നു. 'വരവ്' എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷന്‍ മാസ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നിരവധി താരങ്ങള്‍ തങ്ങളുടെ സോഷ്യല്‍മീഡിയ ഹാന്‍ഡിലുകലിളില്‍ പോസ്റ്റര്‍ പങ്കുവെച്ചു. ഷാജി കൈലാസ്- ജോജു ജോര്‍ജ് കോമ്പിനേഷനില്‍ വരുന്ന ആദ്യചിത്രമായതുകൊണ്ടുതന്നെ 'വരവ്'ന്റെ ടൈറ്റില്‍ പോസ്റ്റര്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു.
ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന കംപ്ലീറ്റ് ആക്ഷന്‍ ചിത്രമാണിത്. ജോജു ജോര്‍ജിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ ആക്ഷന്‍ ചിത്രമായിരിക്കും 'വരവ്'. അടുത്തിടെ പുറത്തിറങ്ങിയ ജോജു ജോര്‍ജ് നിര്‍മിച്ച് സംവിധാനംചെയ്ത ചിത്രം 'പണി'യും പ്രേക്ഷകപ്രശംസ നേടിയിരുന്നു. മാസ്സ് ആക്ഷന്‍ ഹിറ്റ് ചിത്രങ്ങള്‍ നല്‍കുന്ന സംവിധായകനും മികച്ച നടനും ഒത്തുചേരുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയും വാനോളം ഉയരുകയാണ്.
ഓള്‍ഗ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസി റെജിയാണ് ചിത്രം നിര്‍മിക്കുന്നത്. ജോമി ജോസഫാണ് കോ പ്രൊഡ്യൂസര്‍. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് എ.കെ. സാജന്‍ ആണ്. ജോജുവിനെ കൂടാതെ വമ്പന്‍ താരനിര കൂടി ചിത്രത്തിലുണ്ട്. തെന്നിന്ത്യയിലെ നാലു ഫൈറ്റ് മാസ്റ്റേഴ്‌സ് ചേര്‍ന്നാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. മൂന്നാര്‍, മറയൂര്‍, കാന്തല്ലൂര്‍, തേനി എന്നീ ലൊക്കേഷനുകളിലായി സെപ്റ്റംബര്‍ ആറിന് ഷൂട്ടിങ് ആരംഭിക്കും.
ഛായാഗ്രാഹകന്‍: സുജിത് വാസുദേവ്, എഡിറ്റര്‍: ഷമീര്‍ മുഹമ്മദ്, സംഗീതം: സാം സി.എസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: വിനോദ് മംഗലത്ത്, ആക്ഷന്‍: ഫീനിക്‌സ് പ്രഭു, കലൈ കിങ്‌സണ്‍, ആര്‍ട്ട് ഡയറക്ടര്‍: സാബു റാം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സ്യമന്തക് പ്രദീപ്, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: ജിതേഷ് പൊയ്യ, പിആര്‍ഒ: വാഴൂര്‍ ജോസ്, മഞ്ജു ഗോപിനാഥ്, പോസ്റ്റര്‍ ഡിസൈന്‍: യെല്ലോ ടൂത്ത്, മാർക്കറ്റിംഗ്: ബ്രിങ്ഫോർത്ത്.
Content Highlights: Joju George stars successful Shaji Kailas`s big-budget enactment movie `Varavu`
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·