ഷാജി പാപ്പൻ ടൈം ട്രാവൽ ചെയ്യും; വമ്പൻ സൂചനയുമായി 'ആട്-3' പോസ്റ്റർ, റിലീസ് തിയ്യതി പ്രഖ്യാപിച്ചു

4 months ago 5

aadu-3-time-travel-poster

ആട്-3 പോസ്റ്റർ | Photo: facebook.com/Vijaybabuofficial

മിഥുന്‍ മാനുവല്‍ തോമസ് രചിച്ച് സംവിധാനം ചെയ്യുന്ന ആട് 3 എന്ന ബിഗ് ബജറ്റ് എപിക്-ഫാന്റസി ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2026 മാര്‍ച്ച് 19-ന് ഈദ് റിലീസ് ആയാണ് ചിത്രം ആഗോള തലത്തില്‍ പ്രദര്‍ശനത്തിന് എത്തുക. ചിത്രത്തിന്റെ ഒരു പുത്തന്‍ പോസ്റ്ററും റിലീസ് തീയതി പുറത്ത് വിട്ട് കൊണ്ട് പുറത്ത് വിട്ടിട്ടുണ്ട്. വേണു കുന്നപ്പിള്ളി നേതൃത്വം നല്‍കുന്ന കാവ്യാ ഫിലിം കമ്പനി, വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് എന്നിവര്‍ ചേര്‍ന്നാണ് ഈ വമ്പന്‍ ചിത്രം നിര്‍മ്മിക്കുന്നത്.

ആട്-3 ഒരു ടൈം ട്രാവല്‍ ചിത്രമാകുമെന്ന വ്യക്തമായ സൂചന നല്‍കുന്ന പോസ്റ്ററാണ് പുറത്തുവിട്ടത്. ഭൂതകാലത്തിലും ഭാവികാലത്തിലും ഒപ്പം ഷാജി പാപ്പന്റേയും പിള്ളേരുടേയും കൂടെ വര്‍ത്തമാനകാലത്തിലും നില്‍ക്കുന്ന ആടിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. നേരത്തേ നടൻ ജയസൂര്യയ്ക്ക് പിറന്നാളാശംസിച്ചുകൊണ്ട് ആട്-3 ടീം പോസ്റ്റർ പുറത്തിറക്കിയിരുന്നു. ഇതിലും ടൈം ട്രാവൽ ചിത്രമാണെന്ന അവ്യക്തമായ സൂചന ഉണ്ടായിരുന്നു. ജയസൂര്യയുടെ പിറന്നാൾ ദിവസം പുറത്തുവന്ന രണ്ട് പോസ്റ്ററുകളും വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.

മലയാളത്തിലെ ഓള്‍ ടൈം ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ 2018, അമ്പതു കോടി ക്ലബില്‍ ഇടം പിടിച്ച മാളികപ്പുറം, രേഖാചിത്രം തുടങ്ങിയവ നിര്‍മ്മിച്ചിട്ടുള്ള കാവ്യാ ഫിലിം കമ്പനി ആട് ഫ്രാഞ്ചൈസിലേക്കു കടന്ന് വന്നതോടെ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ ഏറെ വര്‍ധിച്ചിട്ടുണ്ട്. നിരവധി ഗംഭീര ഹിറ്റുകള്‍ ഉള്‍പടെ 22-ഓളം ചിത്രങ്ങള്‍ നിര്‍മ്മിച്ച ഫ്രൈഡേ ഫിലിം ഹൗസിന്റെ 23-ാമത്തെ ചിത്രമാണ് ആട് 3.

ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നിവയ്ക്ക് ശേഷം വമ്പന്‍ ബജറ്റില്‍ ഒരുക്കുന്ന എപ്പിക്-ഫാന്റസി ചിത്രമായ ആട് 3 ചിത്രീകരണം പുരോഗമിക്കുകയാണ്. ജയസൂര്യ, വിനായകന്‍, വിജയ് ബാബു, സൈജു കുറുപ്പ്, സണ്ണി വെയ്ന്‍, ഇന്ദ്രന്‍സ് എന്നിവര്‍ ഉള്‍പ്പെടെ വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ ഒന്നിക്കുന്നു. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തു വരും.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - വിനയ് ബാബു, ഛായാഗ്രഹണം - അഖില്‍ ജോര്‍ജ്ജ്, സംഗീതം - ഷാന്‍ റഹ്‌മാന്‍, എഡിറ്റര്‍ - ലിജോ പോള്‍, ലൈന്‍ പ്രൊഡ്യൂസര്‍ -ഗോപകുമാര്‍ ജി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷിബു ജി സുശീലന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ അനീസ് നാടോടി, മേക്കപ്പ്- റോണെക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍, ക്രിയേറ്റീവ് ഡയറക്ടര്‍- വിഷ്ണു ഭരതന്‍, വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍ - ജിഷ്ണു ആര്‍ ദേവ്, സ്റ്റില്‍ ഫോട്ടോഗ്രാഫി - വിഷ്ണു എസ് രാജന്‍, പോസ്റ്റര്‍ ഡിസൈന്‍സ് - കോളിന്‍സ് ലിയോഫില്‍, വാര്‍ത്താ പ്രചാരണം- വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.

Content Highlights: Aadu 3 caller poster with merchandise day indicates it volition beryllium a clip question movie

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article