12 May 2025, 06:38 PM IST

പ്രിയാമണി, പ്രിയാമണിയും ഷാരൂഖ് ഖാനും ചെന്നൈ എക്‌സ്പ്രസിൽ | Photo: Instagram/ Priya Mani Raj, X/ Shah Rukh Khan Universe Fan Club
ബോളിവുഡിലടക്കം ശ്രദ്ധേയവേഷം ചെയ്ത തെന്നിന്ത്യന്‍ താരമാണ് പ്രിയാമണി. ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും പ്രിയപ്പെട്ട താരമാണ് അവര്‍. കുഞ്ചാക്കോ ബോബനൊപ്പമുള്ള 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി'യാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ പ്രിയാമണിയുടെ മലയാള ചിത്രം. ഷാരൂഖ് ഖാനൊപ്പം രണ്ട് ബോളിവുഡ് ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്. 'ചെന്നൈ എക്‌സ്പ്രസ്', 'ജവാന്‍' എന്നീ ചിത്രങ്ങളിലാണ് പ്രിയാമണി ഷാരൂഖിനൊപ്പം അഭിനയിച്ചത്. 'ചെന്നൈ എക്‌സ്പ്രസ്' ഷൂട്ടിങ്ങിനിടെയുണ്ടായ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് നടി ഇപ്പോള്‍.
ചെന്നൈ എക്‌സ്പ്രസിന്റെ സെറ്റില്‍ ഷാരൂഖിന്റെ ഐപാഡില്‍ 'കോന്‍ ബനേഗാ ക്രോര്‍പതി' ഗെയിം കളിച്ചതായി പ്രിയാമണി ഓര്‍ത്തെടുത്തു. ഷാരൂഖിനൊപ്പം അദ്ദേഹത്തിന്റെ കാരവനില്‍ അത്താഴം കഴിച്ച ഓര്‍മയും അവര്‍ പങ്കുവെച്ചു. ശരിക്കും ഒരുവീടുപോലെയായിരുന്നു ഷാരൂഖ് ഖാന്റെ കാരവന്‍ എന്ന് അവര്‍ പറഞ്ഞു. ഷാരൂഖ് ഖാന് ഡാന്‍സ് സ്റ്റെപ്പുകള്‍ പഠിപ്പിച്ചുകൊടുത്തിരുന്നുവെന്നും പ്രിയാമണി കൂട്ടിച്ചേര്‍ത്തു.
ഷാരൂഖ് ഖാന്‍ കഠിനാധ്വാനം ചെയ്യുന്ന നടനാണെന്നാണ് പ്രിയാമണി പറയുന്നത്. 12 മണിക്കൂര്‍ തൂടര്‍ച്ചയായ ഷൂട്ടിങ്ങിന് ശേഷവും കോറിയോഗ്രാഫറുടെ സഹായിയെ വിളിച്ച് അടുത്ത ദിവസത്തേക്കുള്ള സ്റ്റെപ്പുകള്‍ പഠിക്കുമായിരുന്നുവെന്ന് അവര്‍ ഓര്‍ത്തെടുത്തു.
'ഷൂട്ടിങ് അഞ്ചുരാത്രികള്‍ നീണ്ടുപോയി. നാലാമത്തെ ദിവസം അദ്ദേഹം 'വരൂ അത്താഴം കഴിക്കാ'മെന്ന് പറഞ്ഞ് എന്നെ വിളിച്ചു. അദ്ദേഹത്തിന്റെ കാരവനിലിരുന്നാണ് ഭക്ഷണം കഴിച്ചത്. ഞാന്‍ അന്ന് ആദ്യമായാണ് ആ കാരവാന്‍ കണ്ടത്. ഞാനാകെ അമ്പരന്നുപോയി. അതൊരു വീടുപോലെയുണ്ടായിരുന്നു. അദ്ദേഹത്തിന്റേയും കുടുംബത്തിന്റേയും ചിത്രങ്ങള്‍ കാരവനിലുണ്ടായിരുന്നു. മനോഹരമായാണ് അത് ക്രമീകരിച്ചത്. ഞാന്‍ ആ കാരവന്‍ ആകെ നടന്നുകണ്ടു. പിന്നെ ഭക്ഷണം കഴിച്ചു', പ്രിയാമണി പറഞ്ഞു.
Content Highlights: Priyamani shares her unforgettable experiences filming Chennai Express & Jawan with Shah Rukh Khan
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·